login
ആരോഗ്യസംവിധാനങ്ങളെ നവീകരിക്കാന്‍, ലോക്ഡൗണ്‍ ഉപയോഗിക്കപ്പെട്ടു; 3027 കോവിഡ് ആശുപത്രികള്‍; പരിശോധിച്ചത് 26,15,920 സാമ്പിളുകള്‍

പുതിയ പരിശോധന കിറ്റുകള്‍, സുരക്ഷാവസ്ത്രങ്ങള്‍, ശ്വസന സംവിധാനങ്ങള്‍ തുടങ്ങിയവ വികസിപ്പിക്കുന്നതിനായി ഇരുപത്തിനാലുമണിക്കൂറും നീണ്ട കഠിന പരിശ്രമത്തിലാണ് രാജ്യത്തെ ശാസ്ത്രസമൂഹം

 

ന്യൂദല്‍ഹി: രാജ്യത്തെ ആരോഗ്യസംവിധാനങ്ങളെ നവീകരിക്കാന്‍,  ലോക്ഡൗണ്‍ കാലം ഫലപ്രദമായി ഉപയോഗിക്കപ്പെട്ടു. ഇതുവരെ 45,299 പേരാണ് കോവിഡില്‍ നിന്ന് മുക്തി നേടിയത്. 40.32% ആണ് രാജ്യത്തെ കോവിഡ് മുക്തിനിരക്ക്.  രാജ്യത്തെ 555 ലാബുകളിലായി 26,15,920 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ തന്നെ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ  പരിശോധനയ്ക്ക് വിധേയമാക്കിയത് 1,03,532 സാമ്പിളുകളാണ്. നിലവില്‍ 391 സര്‍ക്കാര്‍ ലാബുകളിലും 164 സ്വകാര്യ ലാബുകളിലുമാണ് കോവിഡ് പരിശോധന സൗകര്യമുള്ളത്.

കോവിഡിനെ പ്രതിരോധിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ സംയോജിത ശ്രമങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിന്റെ ഭാഗമായി രാജ്യത്ത് 3027  കോവിഡ് ആശുപത്രികളും, കോവിഡ് ആരോഗ്യ കേന്ദ്രങ്ങളും സജ്ജമാക്കി. ഇതിനു പുറമെ 7,013 കോവിഡ് കെയര്‍ കേന്ദ്രങ്ങളും കണ്ടെത്തുകയുണ്ടായി. സംസ്ഥാനങ്ങള്‍ക്കായി 65 ലക്ഷം PPE കിറ്റുകളും, 101.07 ലക്ഷം  മാസ്‌കുകളുമാണ് കേന്ദ്രം വിതരണം ചെയ്തത്. ദിവസേന ഏതാണ്ട് മൂന്നു ലക്ഷം വീതം PPE കിറ്റുകളും, N95 മാസ്‌കുകളുമാണ് തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നത്. കോവിഡിനെ തുടര്‍ന്നാണ് ഇവ രണ്ടിന്റെയും നിര്‍മ്മാണം നമ്മുടെ രാജ്യത്ത് ആരംഭിച്ചത്.

കോവിഡ് 19 നായി ICMR രൂപീകരിച്ച ദേശീയ കര്‍മ്മസേന   20 തവണയാണ് യോഗം ചേര്‍ന്നത്. മഹാമാരിയെ ശാസ്ത്രീയപരമായും, സാങ്കേതികപരമായും പ്രതിരോധിക്കുന്നതില്‍ മികച്ച സംഭാവനയാണ് NTF നല്‍കിയിട്ടുള്ളത്.

പുതിയ പരിശോധന കിറ്റുകള്‍, സുരക്ഷാവസ്ത്രങ്ങള്‍, ശ്വസന സംവിധാനങ്ങള്‍ തുടങ്ങിയവ വികസിപ്പിക്കുന്നതിനായി ഇരുപത്തിനാലുമണിക്കൂറും നീണ്ട കഠിന പരിശ്രമത്തിലാണ് രാജ്യത്തെ ശാസ്ത്രസമൂഹം. ഇവരെ പ്രചോദിപ്പിക്കുനതിനായി, ആരോഗ്യ-കുടുംബക്ഷേമ, ശാസ്ത്ര-സാങ്കേതിക വിദ്യ, ഭൗമശാസ്ത്ര മന്ത്രാലയങ്ങളുടെ ചുമതലവഹിക്കുന്ന കേന്ദ്രമന്ത്രി ഡോ ഹര്ഷവര്‍ദ്ധന്റെ കീഴില്‍ പ്രത്യേക നടപടികള്‍ക്കും തുടക്കം കുറിച്ചിരുന്നു.

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് രാജ്യത്തെ കുടിയേറ്റത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, നഗരങ്ങളില്‍ കുടിയേറിപ്പാര്‍ക്കുന്ന പാവപ്പെട്ടവര്‍, ചെറുകിട കച്ചവടക്കാര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, ചെറുകിട കര്‍ഷകര്‍ എന്നിവര്‍ക്ക് നിരവധി കഷ്ടപ്പാടുകളാണ് നേരിടേണ്ടി വന്നത്. ഇത് ലഘൂകരിക്കുന്നതിനായി,'പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന ', 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ ' തുടങ്ങിയ നിരവധി നയങ്ങളും ഭരണകൂടം പ്രഖ്യാപിക്കുകയുണ്ടായി. നഗരങ്ങളിലെ കുടിയേറ്റത്തൊഴിലാളികള്‍, ദരിദ്രര്‍, വിദ്യാര്ത്ഥികള് എന്നിവര്‍ക്ക് തുല്യതയും, സാമൂഹിക സുരക്ഷയും ഉറപ്പാക്കാന്‍, ചെലവ്കുറഞ്ഞ വാടക പാര്‍പ്പിടസമുച്ചയങ്ങള്‍ വഴി സാധിക്കും.

നഗരങ്ങളിലുള്ള ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളെയാണ് ചിലവുകുറഞ്ഞ വാടക പാര്‍പ്പിട സമുച്ചയങ്ങ (ARHC) ളാക്കി മാറ്റുക. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയും, ആനുകൂല്യങ്ങള്‍ നല്‍കിയുമാകും ഇത് നടപ്പാക്കുക. സംസ്ഥാനസര്‍ക്കാര്‍ ഏജന്‍സികളോ, സമാനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളോ ആവും ARHC കള്‍ നിര്‍മ്മിച്ച് അതിന്റെ പ്രവര്‍ത്തനം നടത്തുക.

 

comment

LATEST NEWS


മനം നിറഞ്ഞ്, വിത്തെറിഞ്ഞ് ജോസഫ്; വിതച്ചത് കന്നിക്കൊയ്ത്തിനുള്ള വിത്തുകൾ


പാര്‍ലമെന്റ് കാര്യം പഠിക്കാന്‍ പാര്‍ലമെന്റ് ഇല്ലാത്ത യുഎഇയില്‍; മന്ത്രി ബാലന്റെ നേതൃത്വത്തിലെ യാത്ര സംശയത്തില്‍; ചുക്കാന്‍ പിടിച്ചത് സ്വപ്ന


നിയന്ത്രണങ്ങള്‍ ലംഘിച്ച് മദ്യപാനം; സമൂഹവ്യാപനത്തിന് വഴിയൊരുക്കി കളളുഷാപ്പുകള്‍


മരിച്ചയാളുടെ പേരിലുള്ള പെന്‍ഷന്‍ തുക സിപിഎം നേതാവ് തട്ടിയെടുത്തു; വ്യാജ രേഖ നല്‍കി തട്ടിയെടുത്തത് 56,000 രൂപ


സ്വപ്‌നയെ കേരളം വിടാന്‍ സഹായിച്ചത് പോലീസ് അസോസിയേഷന്‍ നേതാവ്; സിപിഎം ജനപ്രതിനിധിയുടെ ഭര്‍ത്താവ്


ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ 'പ്രഭു'ത്വം


സ്വര്‍ണ വലയിലെ സ്രാവുകള്‍


മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹികളുടെ താവളം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.