login
എല്‍പിഎസ്എ ചുരുക്കപ്പട്ടികയിലെ എണ്ണക്കുറവ്: ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍

പ്രസിദ്ധീകരിക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കുന്ന ചുരുക്കപ്പട്ടികയില്‍, കഴിഞ്ഞ ലിസ്റ്റുകളിലെ പോലെ ഒഴിവിന് വിപരീതമായ എണ്ണമാകുമോ എന്ന സംശയമാണ് ജില്ലയിലെ എല്‍പിഎസ്എ ഉദ്യോഗാര്‍ത്ഥികള്‍ക്ക്.

കരുനാഗപ്പള്ളി: ജില്ലയില്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന എല്‍പിഎസ്എ റാങ്ക് ചുരുക്കപ്പട്ടികയില്‍  ഒഴിവിന് ആനുപാതികമായി എണ്ണം ഉള്‍ക്കൊള്ളിക്കാത്തതില്‍ ആശങ്കയോടെ ഉദ്യോഗാര്‍ഥികള്‍.  

പ്രസിദ്ധീകരിക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കുന്ന ചുരുക്കപ്പട്ടികയില്‍, കഴിഞ്ഞ ലിസ്റ്റുകളിലെ പോലെ ഒഴിവിന് വിപരീതമായ എണ്ണമാകുമോ എന്ന സംശയമാണ് ജില്ലയിലെ എല്‍പിഎസ്എ ഉദ്യോഗാര്‍ത്ഥികള്‍ക്ക്. മൂന്നു വര്‍ഷം കാലാവധിയുള്ള 404 ഉദ്യോഗാര്‍ഥികളെ മാത്രം ഉള്‍കൊള്ളിച്ച് പ്രസിദ്ധീകരിച്ച കഴിഞ്ഞ ലിസ്റ്റ് ഒരു വര്‍ഷം തികയുന്നതിനു മുന്നേ തന്നെ നിയമനം പൂര്‍ത്തിയായിരുന്നു. ഇത്തവണ 450 പേരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതായാണ് അനൗദ്യോഗിക സൂചന. അടുത്ത മൂന്നു വര്‍ഷത്തെ ഒഴിവുകള്‍ പരിഗണിക്കാതെയുള്ള പിഎസ്‌സി തീരുമാനത്തില്‍ നിസ്സഹായരാവുകയാണ് ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍.  

പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കൂടിയ സാഹചര്യവും വിവരാവകാശ നിയമപ്രകാരം ലഭ്യമായ ഒഴിവുകളെക്കുറിച്ചുള്ള ധാരണയും പ്രതീക്ഷിത ഒഴിവുകളും കണക്കിലെടുത്ത് നിലവില്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന ലിസ്റ്റില്‍ ചുരുങ്ങിയത് 800 പേരെയെങ്കിലും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. ഇത്തവണ പരീക്ഷ എഴുതിയവരെല്ലാം കെറ്റിഇറ്റി യോഗ്യത നേടിയവരാണ്. പ്രായപരിധി അവസാനിക്കുന്നതിനാല്‍ ഇനിയൊരു പിഎസ്‌സി പരീക്ഷ എഴുതാനാവാത്ത നിരവധി ഉദ്യോഗാര്‍ഥികളുടെ അവസാന പ്രതീക്ഷകൂടിയാണ് ഈ ലിസ്റ്റ്.

 

  comment

  LATEST NEWS


  'ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകണം'; ശ്രീ.എമ്മിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തിരുത്തണമെന്ന് പിജെ കുര്യന്‍


  'ഈ പരിപാടിയുടെ ആദ്യത്തെയോ അവസാനത്തെയോ ഇര ഞാനല്ല'; മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനെതിരെ മീടു ആരോപണവുമായി യുവതി; ഇടത് ഇടങ്ങളില്‍ പൊട്ടിത്തെറി


  2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര്‍ കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്


  ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി


  ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന


  ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി


  ഇമ്രാന്‍ 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്‌ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും


  പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.