കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ധൂര്‍ത്ത് അവസാനിപ്പിച്ച് സാധാരണക്കാരുടെ ദുരിതത്തിന് പരിഹാരം കാണുക, കുടുംബശ്രീ സഹായ വാഗ്ദാനം നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മഹിളാമോര്‍ച്ച ഉപവാസം സംഘ ടിപ്പിച്ചു. ബേപ്പൂര്‍ ദീനദയാല്‍ സേവാകേന്ദ്രത്തില്‍ നടന്ന ഉപവാസത്തിന് മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യാ മുരളി നേതൃത്വം നല്കി. ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി. ബിജെപി മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് സംസാരിച്ചു. മഹിളാമോര്‍ച്ച ബേപ്പൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് സോമിത ശശികുമാര്‍, ഷീജാ സുരേഷ്, പ്രിയ നിഷാദ്, ഷീബ പാറപ്പുറം തുടങ്ങിയവര്‍ ഉപവാസത്തില്‍ പങ്കെടുത്തു.
ബാലുശ്ശേരി: ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ ഉപവാസ സമരം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. മഹിളാമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷ ഷൈനി ജോഷി, മണ്ഡലം പ്രസിഡന്റ് ടി. റീന, ബിജെപി മണ്ഡലം സെക്രട്ടറി ഷീബ എകരൂല്‍, ബിന്ദു മനോജ് എന്നിവര്‍ നേതൃത്വം നല്കി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്, മേഖല സെക്രട്ടറി എന്‍.പി. രാമദാസ്, ജില്ലാ വൈസ് പ്രസിഡന്റ് എം.സി. ശശീന്ദ്രന്, നിയോജക മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: