login
മകന്റെ അച്ഛന്‍

പാര്‍ട്ടി പട്ടിണിക്കാരന്റെയും പണിയെടുക്കുന്നവന്റെയും വിയര്‍പ്പില്‍നിന്നുയിര്‍ത്തതാണെന്ന് കോടിയേരി പലവട്ടം പറഞ്ഞുനടന്നിട്ടുണ്ട്. അത്തരക്കാര്‍ മുണ്ടുമുറുക്കിയുടുത്തും കഷ്ടപ്പെട്ടുമാണുപോലും ഇക്കണ്ട നേതാക്കന്മാരെയൊക്കെ പന പോലെ വളര്‍ത്തിയെടുത്തത്. ചെറ്റക്കുടിലുകളില്‍ പോയി അവര്‍ സ്വയം പട്ടിണി കിടന്ന് വെച്ചൂറ്റിക്കൊടുത്ത വറ്റത്രയും തിന്ന് 'പഷ്ട് പഷ്ട്' എന്ന് ഏമ്പക്കവും വിട്ട് ചവിട്ടിക്കയറിയതാണ് ഇപ്പോള്‍ കാണുന്ന പകിട്ടും പത്രാസും. ബൂര്‍ഷ്വാസിയെ തോല്‍പിക്കാന്‍ ബൂര്‍ഷ്വാസിയുടെ അപ്പനാകണമെന്ന സിനിമാ ലോജിക്കാണ് നേതാക്കന്മാര്‍ പോലും കൈ പൊള്ളിയപ്പോള്‍ വിളിച്ചുകൂവുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോള്‍ പറയുന്നത് തെറ്റുകാരനാണെങ്കില്‍ മകനെ തൂക്കിലേറ്റിക്കോട്ടെ എന്നാണ്. കൊടുംഭീകരവാദികള്‍ മുതല്‍ ഗോവിന്ദച്ചാമിമാരെപ്പോലെയുള്ള ക്രിമിനലുകള്‍ വരെയുള്ളവരെ പോലും തൂക്കിക്കൊല്ലാന്‍ പാടില്ലെന്ന് വാദിക്കുന്ന ഒരു പാര്‍ട്ടിയുടെ നേതാവാണ് ഇപ്പോള്‍ ഇങ്ങനെ നിലവിളിക്കുന്നത്. കഷ്ടകാലം പിടിച്ചവന്‍ തല മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ എന്നത് പോലെയാണ് കാര്യങ്ങള്‍. അധോലോകമാണ് പാര്‍ട്ടിയിലും സര്‍ക്കാരിലും എല്ലാം നിയന്ത്രിക്കുന്നത് എന്നാണ് ആക്ഷേപം.  

പാര്‍ട്ടി പട്ടിണിക്കാരന്റെയും പണിയെടുക്കുന്നവന്റെയും വിയര്‍പ്പില്‍നിന്നുയിര്‍ത്തതാണെന്ന് കോടിയേരി പലവട്ടം പറഞ്ഞുനടന്നിട്ടുണ്ട്. അത്തരക്കാര്‍ മുണ്ടുമുറുക്കിയുടുത്തും കഷ്ടപ്പെട്ടുമാണുപോലും ഇക്കണ്ട നേതാക്കന്മാരെയൊക്കെ പന പോലെ വളര്‍ത്തിയെടുത്തത്. ചെറ്റക്കുടിലുകളില്‍ പോയി അവര്‍ സ്വയം പട്ടിണി കിടന്ന് വെച്ചൂറ്റിക്കൊടുത്ത വറ്റത്രയും തിന്ന് 'പഷ്ട് പഷ്ട്' എന്ന് ഏമ്പക്കവും വിട്ട് ചവിട്ടിക്കയറിയതാണ് ഇപ്പോള്‍ കാണുന്ന പകിട്ടും പത്രാസും. ബൂര്‍ഷ്വാസിയെ തോല്‍പിക്കാന്‍ ബൂര്‍ഷ്വാസിയുടെ അപ്പനാകണമെന്ന സിനിമാ ലോജിക്കാണ് നേതാക്കന്മാര്‍ പോലും കൈ പൊള്ളിയപ്പോള്‍ വിളിച്ചുകൂവുന്നത്.

കോടിയേരിയെ കുറ്റം പറയാന്‍ പറ്റില്ല. മകനൊരുത്തന്‍ നടനതിലകമായി മാറുന്നത് കാണാന്‍ ഏതപ്പനാണ് കൊതിക്കാത്തത്. എങ്ങാനും അഭിനയിച്ചുകയറി വല്ല ഭരത് അവാര്‍ഡോ മറ്റോ കിട്ടിയാല്‍ ചെടിക്കില്ലല്ലോ.... പേര് പുറത്തുകേള്‍ക്കാറായ നാള്‍ മുതല്‍ നടനതിലകം ഉണ്ടാക്കിവെച്ച പേരുദോഷമത്രയും കേട്ടിരുന്നത് അവന്‍ സൂപ്പര്‍, മെഗാ സ്റ്റാറായി വന്നാലോ എന്ന് പ്രതീക്ഷിച്ചാണ്. അഭിനയം എന്നത് ഏഴയലത്തുകൂടി പോയില്ലെങ്കിലും അവന്‍ നടനായി. നടന്‍ മാത്രമല്ല പടം പിടിത്തക്കാരനുമായി. പടം മാത്രമാണോ പിടിക്കുന്നതെന്നാണ് ഇപ്പോള്‍ ആളോള് ചോദിക്കുന്നത്. മയക്കുമരുന്ന്, കള്ളക്കടത്ത്, പെണ്‍വാണിഭം, കത്തിക്കുത്ത് തുടങ്ങി കോടിയേരിയുടെ പാര്‍ട്ടിക്കാര്‍ കുത്തകയായി കൊണ്ടുനടന്ന കലാപരിപാടികള്‍ മകന്‍ ആഗോളതലത്തില്‍ നടപ്പാക്കാന്‍ പരിശ്രമിച്ചതാണ് കാര്യം. അത് പറഞ്ഞാല്‍ ഇതൊക്കെ പൊതുപ്രവര്‍ത്തകന് ചേരുന്നതാണോ എന്ന ചോദ്യം ഉയരും.  

ഇവിടെ ക്ലിഫ് ഹൗസും സെക്രട്ടറിയേറ്റും വരെ സ്വര്‍ണക്കടത്തിന്റെ ആസ്ഥാനമാണെന്ന് മുറവിളി ഉയരുന്നു. മുഖ്യമന്ത്രിയുടെ ചുറ്റുമിരുന്നവരില്‍ പലരും ജയിലിനകത്തായി. മറ്റ് ചിലരെ കാണാനില്ല. രാത്രിക്ക് രാത്രി പിണറായിയുടെ ചുറ്റും മാത്രം ഇടിവെട്ടുന്നു. ഫാന്‍ കറങ്ങിവീഴുന്നു. തീ പിടിക്കുന്നു. ഫയല്‍ കത്തുന്നു. എന്നിട്ടും കറങ്ങി വീഴാതെ കൊറോണയുടെ മരണക്കണക്ക് പറഞ്ഞും നാട്ടുകാരെ ഭീഷണിപ്പെടുത്തിയും പിണറായി വിജയന്‍ വാഴുകയാണ് കേരളത്തില്‍. ഓരോ ദിവസവും ഓരോന്നാണ് വര്‍ത്തമാനം. എല്ലാം ശരിയാക്കാനാണെന്ന് പറഞ്ഞ് അധികാരത്തിലേറിയിട്ട് ഒരുമാതിരി തൊമ്മനും മക്കളും കളിയാണിപ്പോള്‍. കാണുന്നവരെല്ലാം കള്ളക്കടത്തുകാരെന്ന മട്ടിലായിരിക്കുന്നു കാര്യങ്ങള്‍.

ആംബുലന്‍സില്‍ പീഡനം, വീടിനുള്ളില്‍ കെട്ടിയിട്ട് പീഡനം... പാര്‍ട്ടി വക ആരോഗ്യപരിശോധന കൊഴുക്കുകയാണ് നാട്ടില്‍. അതും പോരാഞ്ഞ് ഇമ്മാതിരി നൂറുകൂട്ടം കൊള്ളരുതായ്മകള്‍ പാര്‍ട്ടിക്കാര്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്തും അല്ലാതെയും നടപ്പാക്കിയിട്ടും എല്ലാം കറങ്ങിക്കുത്തി തന്റെ മക്കളുടെ പിന്നാലെ വരുന്നതിന്റെ രഹസ്യമാണ് കോടിയേരിക്ക് മനസ്സിലാകാത്തത്. ചുക്കില്ലാത്ത കഷായം പോലെയാണ് മോനില്ലാത്ത കേസില്ല നാട്ടില്‍. പൂമൂടലും മന്ത്രവാദവും ഏലസ്സുകെട്ടലുമൊക്കെയായി പാര്‍ട്ടിക്കാരും നാട്ടുകാരുമൊന്നുമറിയാതെ നടത്തിയ പ്രത്യയശാസ്ത്രവിരുദ്ധ കൈക്രിയകളെല്ലാം പാഴായ മട്ടാണ്.  

രാഷ്ട്രീയവിരോധം, ആഗോളഗൂഢാലോചന തുടങ്ങിയ സ്ഥിരം ന്യായീകരണങ്ങളൊന്നും ഇപ്പോള്‍ ചെലവാകില്ല. മാത്രമല്ല ന്യായീകരിക്കാന്‍ പോകുന്നവനൊക്കെ നാണംകെട്ട് ഗതിയില്ലാതെ വരുന്വോള്‍ ചുറ്റുമിരിക്കുന്നവരെയൊക്കെ തെറി വിളിച്ച് തിരിച്ചുപോരേണ്ടി വരുന്ന ഗതിയിലാണ്. ഇനിയിപ്പം മൊത്തത്തിലൊന്ന് ഊരിപ്പോരണമെങ്കില്‍ ചങ്കിലെ ചൈന കനിയേണ്ട അവസ്ഥയാണ്.  

ഷീ ജിന്‍ പിങിന് കൊടിയേരിയെ അറിയുമോന്ന് തിട്ടമില്ല. അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും കൊടിയേരി ആളുടെ കട്ടഫാനാണ്. അതോണ്ടാണല്ലോ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള നീക്കത്തെ ഓര്‍ത്ത് അദ്ദേം അന്ന് അത്രയും ഗദ്ഗദകണ്ഠനായത്. ഗാല്‍വന്‍ താഴ്‌വാരത്തില്‍ വീരമൃത്യു വരിച്ച സൈനികരെ ആദരിക്കാനെന്ന പേരില്‍ പിന്നില്‍ വെടിയേറ്റ പട്ടാളക്കാരന്റെ പോസ്റ്ററുമായി യുവജനകൊടിയേരിമാര്‍ അരങ്ങുനിറയുന്നത് അബദ്ധത്തിലൊന്നും സംഭവിക്കുന്നതല്ലെന്ന് സാരം.  

അപ്പോള്‍പിന്നെ ഇനി അമാന്തിക്കണ്ട. ചൈനയ്ക്ക് വേണ്ടി ഏലസ്സ് കെട്ടിയിറങ്ങിയതിന് അമേരിക്കന്‍ സാമ്രാജ്യത്തവും മോദിയുടെ ഫാസിസ്റ്റ് ഭരണകൂടവും ചേര്‍ന്ന് തന്നെയും മക്കളെയും വേട്ടയാടുകയാണെന്ന് വെച്ച് താങ്ങിയേക്കണം. ആരും കൂട്ടിനില്ലെങ്കിലും ചൈനയെങ്കിലും സഹായത്തിനെത്തിയേക്കും. ആ വഴി നോക്കുന്നതാകും ഇനി നല്ലത്.

 

comment
  • Tags:

LATEST NEWS


'130 കോടി ജനങ്ങളുടെ പ്രതിനിധിയാണ് ഞാന്‍; എത്രകാലം നിങ്ങള്‍ക്ക് ഇന്ത്യയെ മാറ്റി നിര്‍ത്താനാവും'; ഐക്യരാഷ്ട്രസഭക്കെതിരെ രൂക്ഷവിമര്‍ശനവുമായി മോദി


ടുറിസം വകുപ്പിന്റെ ഓണ്‍ലൈന്‍ പാചക മത്സരം; ചെലവിടുന്നത് 3.32 കോടി


ഫയലുകള്‍ വിജിലന്‍സ് കൊണ്ടുപോയത് അന്വേഷണം അട്ടിമറിയ്ക്കാന്‍; യെച്ചൂരിയുടെ ചെലവ് നടക്കുന്നത് കേരളത്തിലെ അഴിമതിപ്പണം കൊണ്ട്; കെ. സുരേന്ദ്രന്‍


ഫെമിനിസ്റ്റുകളെ അപമാനിച്ചുവെന്ന് ആരോപണം; യുട്യൂബറെ കായികമായി അക്രമിച്ച് തലവഴി കരി ഓയില്‍ ഒഴിച്ച് ഭാഗ്യലക്ഷ്മിയും ദിയ സനയും; വീഡിയോ വൈറല്‍


അമല മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ അന്വേഷണം


തേജസ്വി സൂര്യ യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍; സ്വര്‍ണ്ണക്കടത്തില്‍ പിണറായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ യുവനേതാവ്; കേരളത്തിന്റെ മറുനാടന്‍ എംപി


കൊറോണയ്ക്കെതിരെ കർക്കശ പോരാട്ടം നടത്തിയില്ലെങ്കിൽ മരണ സംഖ്യ രണ്ട് ദശലക്ഷമാകും, മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന


അഞ്ജന ഹരീഷ് ഉള്‍പ്പടെ നാല് പെണ്‍കുട്ടികളുടെ മരണം; നിരോധിത തീവ്ര സംഘടനകള്‍ക്ക് പങ്കെന്ന് സംശയം, അന്വേഷണം ഭീകര വിരുദ്ധ സ്‌ക്വാഡിന്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.