×
login
മകന്‍ സെക്‌സ് ചാറ്റ് നടത്തിയതും നഗ്നത പ്രദര്‍ശിപ്പിച്ചതും സീമയുടെ സമ്മതത്തോടെ; പോലീസില്‍ കേസ് കൊടുത്തെന്നും മാല പാര്‍വതി‍; ഓഡിയോ പുറത്ത് വിട്ട് സീമ

സീമ പുറത്തുവിട്ട സ്‌ക്രീന്‍ ഷോട്ടുകളില്‍ ചില എഡിറ്റിങ് നടത്തിയിട്ടുണ്ട്. അതില്‍ എന്റേയും മകന്റേയും പേരും ഉള്‍പ്പെട്ടിരുന്നു. ഒപ്പം ചില ഇമോജികളും ഉണ്ടായിരുന്നു. എന്തായാലും വിഷയത്തില്‍ സീമയെ മാനസികമായി പീഡിപ്പിക്കാന്‍ താനില്ലെന്നും പ്രശ്‌നത്തില്‍ മകനെ പിന്തുണയക്കില്ലെന്നും പാര്‍വതി. എന്നാല്‍, സീമ പുറത്തുവിട്ട സംഭാഷണങ്ങളെല്ലാം അവരുടെ കൂടെ സമ്മതത്തോടെ കൂടി ഉണ്ടായിരുന്നതാണ്.

തിരുവനന്തപുരം: ട്രാന്‍സ് വുമണായ സീമ വിനീത് നടിയും സിപിഎം ആക്റ്റിവിസ്റ്റുമായി മാല പാര്‍വതിയുടെ മകന്‍ അനന്ത കൃഷ്ണനെതിരേ ഉന്നയിച്ച പരാതിയില്‍ കേസ് ഫയല്‍ ചെയ്തു. മാല പാര്‍വതി തന്നെയാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരണമെന്ന് ആവശ്യപ്പെട്ട് പോലീസിലില്‍ പരാതി നല്‍കിയത്. സീമയുമായ സെക്‌സ് ചാറ്റിങ് നടത്തിയെന്ന് മകന്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ചാറ്റിങ്ങും നഗ്നത പ്രദര്‍ശനവും സീമയുടെ സമ്മതത്തോടെ ആയിരുന്നെന്നും മാല പാര്‍വതി ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. മകന്റെ മൊബൈല്‍ ഫോണ്‍ പോലീസില്‍ നല്‍കിയിട്ടുണ്ട്. സീമ പുറത്തുവിട്ട സ്‌ക്രീന്‍ ഷോട്ടുകളില്‍ ചില എഡിറ്റിങ് നടത്തിയിട്ടുണ്ട്. അതില്‍ എന്റേയും മകന്റേയും പേരും ഉള്‍പ്പെട്ടിരുന്നു. ഒപ്പം ചില ഇമോജികളും ഉണ്ടായിരുന്നു. എന്തായാലും വിഷയത്തില്‍ സീമയെ മാനസികമായി പീഡിപ്പിക്കാന്‍ താനില്ലെന്നും പ്രശ്‌നത്തില്‍ മകനെ പിന്തുണയക്കില്ലെന്നും പാര്‍വതി. എന്നാല്‍, സീമ പുറത്തുവിട്ട സംഭാഷണങ്ങളെല്ലാം അവരുടെ കൂടെ സമ്മതത്തോടെ കൂടി ഉണ്ടായിരുന്നതാണ്.  

പ്രശ്‌നത്തില്‍ സീമ നഷ്ടപരിഹാരം നേരിട്ട് ആവശ്യപ്പെട്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജുവിനോടുള്ള സംഭാഷണത്തില്‍ നിന്നാണ് ഇക്കാര്യം തനിക്ക് മനസിലായതെന്നും പാര്‍വതി. ഇതു സംബന്ധിച്ച ഒരു ഓഡിയോ ക്ലിപ്പും താന്‍ കേട്ടിരുന്നു.  

സിപിഎം ആക്ടിവിസ്റ്റ് മാല പാര്‍വ്വതിയുടെ മകനും എസ്എഫ്ഐ നേതാവുമായ അനന്ത കൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണ്‍ സീമ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. സെക്സ് ചാറ്റും, അശ്ലീല പ്രദര്‍ശനവും നടത്തിയ തെളിവുകള്‍ അടക്കം പുറത്തുവിട്ടുകൊണ്ടാണ് മാല പാര്‍വ്വതിയുടെ മകനെതിരെ സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ട്രാന്‍സ് വുമണ്‍ സീമ വിനീത് രംഗത്തെത്തിയത്. . 'നിങ്ങള്‍ വളര്‍ന്നു മാലാ പാര്‍വതി, പക്ഷേ നിങ്ങള്‍ നിങ്ങളുടെ മകനെ നന്നായി വളര്‍ത്താന്‍ മറന്നു പോയിരിക്കുന്നു' എന്ന് പറഞ്ഞിട്ടിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് ഗുതുതര ആരോപണങ്ങള്‍ ഉയര്‍ത്തിയത്. തെളിവുകള്‍ അടക്കം സീമ പുറത്തുവിട്ടതോടോ സോഷ്യല്‍ മീഡിയയില്‍ അടക്കം ഇതു വലിയ ചര്‍ച്ചയായി. ഒപ്പം, വിഷയത്തില്‍ സീമയേയും പാര്‍വതിയും പിന്തുണച്ച് ചര്‍ച്ച സജീവമാണ്.  

അതേസമയം, സംഭവത്തിനു പിന്നാലെ പാര്‍വതി സീമയെ വിളിച്ച് മകന്‍ ചെയ്ത തെറ്റിനെ പറ്റി സംസാരിക്കുന്ന ഓഡിയോ സീമ പുറത്തുവിട്ടു.  

പോസ്റ്റിന്റെ പൂര്‍ണരൂപം- മാല പാര്‍വതി, ഒരുവശത്ത് താങ്കള്‍ മകനെ ന്യായീകരിക്കാന്‍ എന്നെ നഷ്ടപരിഹാരം വാങ്ങിക്കാന്‍ നടക്കുന്ന മോശക്കാരി ആയി ചിത്രീകരിച്ചുകൊണ്ട്, എല്ലാവരുടെയും സപ്പോര്‍ട്ട് തേടി താങ്കള്‍ പരക്കം പായുന്നു. താങ്കളുടെ മകന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് പറയുന്നു. അവന്‍ ചെയ്തത് അവന്റെ സ്വാതന്ത്ര്യം കൊണ്ടാണ്, അതിലെന്താ തെറ്റ് എന്ന് ന്യായീകരിക്കുന്നു.

എന്നിട്ട് മറുവശത്തു മകന്‍ ചെയ്ത തെറ്റുമായി തനിക് യാതൊരു ബന്ധവുമില്ല, അവന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്നും, താങ്കള്‍ തന്നെ ഈ വിഷയം പോലീസിനെ അറിയിച്ചിട്ടുണ്ട്, നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ എന്നോട് പറഞ്ഞു എന്നും പറയുന്നു.മാത്രമല്ല മകന്‍ ചെയ്ത തെറ്റ് മനസിലായി എന്നും പറഞ്ഞു താങ്കള്‍ എന്നോട് മാപ്പും പറയുന്നു. എന്ത് നല്ല തമാശകള്‍ അല്ലേ. ഇതു എന്നോട് സംസാരിച്ചതിന്റെ വളരെ കുറച്ചു ഭാഗങ്ങള്‍ മാത്രം ഇനിയും നീണ്ടു പോകുന്നു 150സെക്കന്റ് നീണ്ടു പോകുന്നു

Facebook Post: https://www.facebook.com/seemavineeth.makeup/videos/2698391560266388/

 

  comment

  LATEST NEWS


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.