login
പുഴ ഒഴുകും പോലെ കാറ്റ് വീശും പോലെയായിരുന്നു നമ്മുടെയാത്ര; എന്റെ ലാലുവിന് ജന്മദിനാശംസകള്‍; വീഡിയോ സന്ദേശവുമായി മമ്മൂട്ടി

കോളേജ് വിദ്യാര്‍ത്ഥികളെപോലെ തമാശ പറഞ്ഞും കളിച്ചും ഒക്കെ നടക്കുമായിരുന്നു. എന്നാല്‍ സിനിമ എന്ന തൊഴിലിനോട് വളരെ ഗൗരവത്തോടെയാണ് നമ്മള്‍ സമീപിച്ചത്.

ലാലിന്റെ ജന്മദിനമാണിന്ന്. ഞങ്ങള്‍ തമ്മില്‍ പരിചയമായിട്ട് ഏതാണ്ട്  35 വര്‍ഷം കഴിഞ്ഞു പടയോട്ടത്തിന്റെ സെറ്റില്‍വെച്ചാണ് ആദ്യം കാണുന്നത്. ആ പരിചയം ഇതാ, ഇന്നുവരെ. എന്‍രെ സഹോദരങ്ങള്‍ എന്നെ വിളിക്കും പോലെയാണ് ലാല്‍ എന്നെ സംബോധന ചെയ്യുന്നത്. ഇച്ചാക്ക. പലരും അങ്ങനെ വിളിക്കുമ്പോഴും ആലങ്കാരികമായി വിളിക്കുമ്പോഴും എനിക്കത്ര സന്തോഷം തോന്നാറില്ല. ലാലു വിളിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം തോന്നാറുണ്ട്. എന്റെ സഹോദരങ്ങളില്‍ ഒരാളാണാണെന്ന തോന്നല്‍. സിനിമയില്‍ വരുന്ന കാലത്ത ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരു പേരായിരുന്നു. എന്നു പറഞ്ഞാല്‍ രണ്ടുപേരുകളേയും ചേര്‍ത്ത് ഒരു പേര്. അന്ന് നമ്മോടൊപ്പം വന്ന ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു.കൂടെ അഭിനയിച്ചവരുണ്ടായിരുന്നു.  ഇന്നും ഉണ്ട്. അന്ന് നമ്മള്‍ സിനിമയോട് ഗൗരവ സമീപനം ഉള്ളവരായിരുന്നെങ്കിലും ജീവിതത്തോട് അങ്ങനെ ആയിരുന്നില്ല. കോളേജ് വിദ്യാര്‍ത്ഥികളെപോലെ തമാശ പറഞ്ഞും കളിച്ചും ഒക്കെ നടക്കുമായിരുന്നു. എന്നാല്‍ സിനിമ എന്ന തൊഴിലിനോട് വളരെ ഗൗരവത്തോടെയാണ് നമ്മള്‍ സമീപിച്ചത്. പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പരീക്ഷാ സമയത്തുമാത്രം പഠിക്കുന്നതുപോലെ തൊഴിലില്‍ മാത്രമോ നമ്മള്‍ ശ്രദ്ധകേന്ദ്രീകരിച്ചൊള്ളു. അങ്ങനെയുള്ള. പരീക്ഷകളില്‍ സാമാന്യം  നല്ല മാര്‍കിട്ടി. അതുകൊണ്ടാണ് നമ്മള്‍, ജനങ്ങള്‍ ഇത്രയൊക്കെ സ്നേഹിക്കുകയും വാഴ്ത്തുകയും ഒക്കെ ചെയ്യുന്ന നടന്മാരായത്.

അതിനു ശേഷമുളള നമ്മുടെ യാത്ര, വളരെ നീണ്ട ഒരു യാത്രയാണ്.ചില്ലറ പിണക്കങ്ങളും പരിഭവങ്ങളും ഒക്കെ നേരിട്ടു കാണുമ്പോള്‍ ഐസ് പോലെ അലിഞ്ഞു പോകുന്നത് ഒരുപാട് അനുഭവിച്ചിട്ടുണ്ട്. മോളുടെ വിവാഹം, മോന്റെ വിവാഹം, ലാല്‍ സ്വന്തം വീട്ടിലെ വിവാഹം പോലെയാണ് നടത്തിതന്നത്. അപ്പുവിനെ ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ എന്റെ വീട്ടില്‍ വന്ന് എന്റെ അനുഗ്രഹം വാങ്ങി, സ്നേഹം വാങ്ങി, എന്റെ പ്രാര്‍ത്ഥന കൂടെ കൊണ്ടുപോയി.

അതിനപ്പുറത്തേക്ക്, സിനിമയില്‍ കാണുന്ന നടന്മാര്‍ എന്നതിനപ്പുറത്തേക്ക്, നമ്മള്‍ തമ്മിലുള്ള വലിയ സൗഹൃദം വളര്‍ന്നിരുന്നു. അത് നമ്മുടെ യാത്രയില്‍ മറക്കാനാത്ത, ഇനിയും മറക്കാനാവാത്ത, മറന്നുകൂടാത്ത ഒരുപിടി കാര്യങ്ങള്‍ ഉണ്ട്. ഈ യാത്ര നമുക്ക് തുടരാം. ഇനിയുള്ള കാലം, ഇനി എത്രകാലം എന്നത് നമുക്കറിയില്ല. പക്ഷേ നമ്മള്‍ യാത്ര ചെയ്യുകയാണ്. പുഴ ഒഴുകും പോലെ, കാറ്റ് വീശും പോലെയായിരുന്നു നമ്മുടെയാത്ര. നമ്മുടെ ജീവിതാനുഭവങ്ങള്‍ പിന്നാലെ വരുന്നവര്‍ക്ക് അറിഞ്ഞ് അനുഭവിക്കാനും അറിഞ്ഞ് മനസ്സിലാക്കാനുമുള്ള പാഠങ്ങളാകട്ടെ. മലയാളത്തിന്റെ ഈ അത്ഭുതകലാകാരന് ,ലാലിന്, മലയാളികളുടെ  ലാലേട്ടന്, മലയാള സിനിമ കണ്ട മഹാനായ നടന്, പ്രിയപ്പെട്ട മോഹന്‍ലാലിന് ജന്മദിന ആശംസകള്‍

Facebook Post: https://www.facebook.com/Mammootty/videos/1480623205444726/?__xts__[0]=68.ARAhtZdFxzG78axttAio61aJs7DN4kGtqkqRn6upKZy77hOIqPuRc8xrg_RcujCAyd34PvRy5z2hDbLpzUWJC57EEriIoabzimxelrFPRr1idLVS33_R5CahBY9-zkuaRwv9gaHI30S2ELOhcxgn34X_1OhHjtcLE7k05IJW7l0EAps3L32BoqNfWmtl5LpNo9Luu6jwbtv6E2xeDvXpH9Emo2fEwvK3u83dcQD8psjWTnbJ7CXA35aGyg335Z8HeZyIUJrAtG7kkbVOMylB93JfExNK-5ddZ41xhbYQQdYlf8ny2jhWo5mhwA-JmibFovP-XNRPw6healxiNkB1ntR_EUA4Fw&__tn__=-R

 

comment

LATEST NEWS


മനം നിറഞ്ഞ്, വിത്തെറിഞ്ഞ് ജോസഫ്; വിതച്ചത് കന്നിക്കൊയ്ത്തിനുള്ള വിത്തുകൾ


പാര്‍ലമെന്റ് കാര്യം പഠിക്കാന്‍ പാര്‍ലമെന്റ് ഇല്ലാത്ത യുഎഇയില്‍; മന്ത്രി ബാലന്റെ നേതൃത്വത്തിലെ യാത്ര സംശയത്തില്‍; ചുക്കാന്‍ പിടിച്ചത് സ്വപ്ന


നിയന്ത്രണങ്ങള്‍ ലംഘിച്ച് മദ്യപാനം; സമൂഹവ്യാപനത്തിന് വഴിയൊരുക്കി കളളുഷാപ്പുകള്‍


മരിച്ചയാളുടെ പേരിലുള്ള പെന്‍ഷന്‍ തുക സിപിഎം നേതാവ് തട്ടിയെടുത്തു; വ്യാജ രേഖ നല്‍കി തട്ടിയെടുത്തത് 56,000 രൂപ


സ്വപ്‌നയെ കേരളം വിടാന്‍ സഹായിച്ചത് പോലീസ് അസോസിയേഷന്‍ നേതാവ്; സിപിഎം ജനപ്രതിനിധിയുടെ ഭര്‍ത്താവ്


ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ 'പ്രഭു'ത്വം


സ്വര്‍ണ വലയിലെ സ്രാവുകള്‍


മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹികളുടെ താവളം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.