login
എഫ്എ കപ്പ്: മാഞ്ചസ്്റ്റര്‍ സിറ്റി- ആഴ്‌സണല്‍ സെമി

വെംബ്ലിയില്‍ ജൂലൈ 18, 19 തീയതികളിലാണ് സെമിഫൈനലുകള്‍ നടക്കുക. കാണികളെ ഒഴിവാക്കി അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് സെമിഫൈനലുകള്‍ നടത്തുക.

ലണ്ടന്‍: നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി എഫ്എ കപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ന്യൂകാസിലിനെ പരാജയപ്പെടുത്തി.കെവിന്‍ ഡി ബ്രൂനെ, റഹീം സ്റ്റര്‍ലിങ് എന്നിവരാണ് സിറ്റിക്കായി ഗോളുകള്‍ നേടിയത്.

മാഞ്ചസ്റ്റര്‍ സിറ്റി സെമിയില്‍ പതിമൂന്ന് തവണ എഫ്എ കപ്പ് നേടിയ ആഴ്‌സണലിനെ നേരിടും. ഷെഫീല്‍ഡ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ആഴ്‌സണല്‍ സെമിയില്‍ കടന്നത്.

രണ്ടാം സെമിയില്‍ ചെല്‍സി പന്ത്രണ്ട് തവണ കിരീടം നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരിടും. ഏകപക്ഷീയമായ ഒരു ഗോളിന് ലെസ്റ്ററിനെ തോല്‍പ്പിച്ചാണ് ചെല്‍സി സെമിയിലെത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നോര്‍വിച്ച് സിറ്റിയെ പരാജയപ്പെടുത്തി.

വെംബ്ലിയില്‍ ജൂലൈ 18, 19 തീയതികളിലാണ് സെമിഫൈനലുകള്‍ നടക്കുക. കാണികളെ ഒഴിവാക്കി അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് സെമിഫൈനലുകള്‍ നടത്തുക.

 

comment
  • Tags:

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.