ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അപ്രതീക്ഷിത തോല്‍വി. സതാംപ്റ്റണ് ഏകപക്ഷീയമായ ഒരു ഗോളിനാണ് സിറ്റിയെ അട്ടിമറിച്ചത്.ആഡംസിന്റെ അത്ഭുത ഗോളാണ് സതാംപ്റ്റണ് വിജയമൊരുക്കിയത്. പതിനാറാം മിനിറ്റിലാണ് ഗോള്‍ പിറന്നത്.
നാല്‍പ്പത് മീറ്റര്‍ അകലെ നിന്ന്്് ആഡംസ് തൊടുത്തുവിട്ട ലോങ് റേഞ്ചര്‍ മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ കീപ്പര്‍ എഡേഴ്സണിന്റെ തലയ്ക്ക് മുകളിലൂടെ വലയില്‍ കയറി. സതാംപ്റ്റണായി ആഡംസിന്റെ ആദ്യ ഗോളാണിത്. ഗോള്‍ വീണതോടെ പോരാട്ടം മുറുക്കിയ സിറ്റി നിരന്തരം സതാംപ്റ്റണിന്റെ ഗോള്‍ മുഖം റെയ്ഡ് ചെയ്തു. എന്നാല്‍ സതാംപറ്റണ് ഗോളി അലക്സ് മാക്കാര്‍ത്തി മിന്നുന്ന പ്രകടനം കാഴ്ചവച്ചതോടെ സിറ്റിയുടെ നീക്കങ്ങളൊന്നും ഗോളായില്ല. തോറ്റെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റി പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്ത്് തുടരുകയാണ്.
33 മത്സരങ്ങളില്‍ അവര്‍ക്ക് 66 പോയിന്റുണ്ട്. 33 മത്സരങ്ങളില്‍ 89 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു ലിവര്‍പൂള്‍ നേരത്തെ തന്നെ കിരീടം ഉറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: