ഈ യുദ്ധം നമ്മള് ജയിക്കും. അതിനായി ഒത്തുചേര്‍ന്ന് ഒരേ മനസോടെ അണിചേരാമെന്ന് മഞ്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
ഭാരതത്തില്‍ ഇന്നു തുടങ്ങിയ കൊറോണ വാക്സിന് വിതരണത്തിന് ആശംസ അര്‍പ്പിച്ച് മഞ്ജു വാര്യര്‍. രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ മരുന്ന് വിതരണത്തിനാണ് തുടക്കമായിരിക്കുന്നത്. ഈ യുദ്ധം നമ്മള് ജയിക്കും. അതിനായി ഒത്തുചേര്‍ന്ന് ഒരേ മനസോടെ അണിചേരാമെന്ന് മഞ്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷന് ഡ്രൈവിനാണ് ഭാരതത്തില്‍ തുടക്കമായത്. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യവ്യാപകമായി വാക്സിനേഷന് നടപടികള്‍ക്കുള്ള ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ മൂന്ന് കോടി ആളുകള്‍ക്ക് വാക്സിന് വിതരണം ചെയ്യും. വാക്സിനേഷന് ഘട്ടത്തില്‍ ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി അറിയിച്ചു.
വികാരാധീനനായി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഇത് ശേഷിയുടേയും കഴിവിന്റേയും ഉദാഹരണമാണെന്നും അറിയിച്ചു. രാജ്യത്തിന്റെ പോരാട്ടം വരും തലമുറയ്ക്കും പ്രേരണയാകും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ കാണിച്ച ഉത്സാഹം ഇതിനും കാണിക്കണം. ആദ്യഘട്ട വാക്സിന് വിതരണത്തിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. ജനുവരി 30നുള്ളില്‍ വാക്സിനേഷന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കും. വാക്സിന് സ്വീകരിച്ചു കഴിഞ്ഞാലും ജനങ്ങള്‍ മാസ്ക് ധരിക്കണം.
രണ്ടാംഘട്ടമാകുമ്പോള്‍ 30 കോടി ജനങ്ങള്‍ക്ക് വാക്സിന് ലഭ്യമാക്കും. വാക്സിനായി പ്രയത്നിച്ച ശാസ്ത്രജ്ഞന്മാര്ക്ക് അഭിനന്ദനങ്ങള്‍. രാജ്യത്തിന്റെ വാക്സിന് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ചെലവ് കുറവും. ഉപയോഗിക്കാനും സൂക്ഷിച്ചുവെയ്ക്കാനും എളുപ്പമാണ്. വാക്സിന് സ്വീകരിക്കുന്നവര്‍ ഒരു മാസത്തിനുള്ളില്‍ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം. രാജ്യത്തിന് ഇത് അഭിമാന നിമിഷമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സർക്കാരിന് തിരിച്ചടി; താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു, നടപടി റാങ്ക് ഹോൾഡേഴ്സിന്റെ ഹർജിയിൽ
അരുവിപ്പുറം പ്രതിഷ്ഠാ വാര്‍ഷികത്തിനു കൊടിയേറി
തന്ത്രി കണ്ഠരര് രാജീവര് ശബരിമല ആചാരലംഘനത്തിനെതിരെ ധീരമായ നിലപാട് സ്വീകരിച്ചു; താഴ്മണ്‍ മഠത്തിലെത്തി തന്ത്രി കുടുംബത്തെ സന്ദര്‍ശിച്ച് കെ.സുരേന്ദ്രന്
താജ്മഹലില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോണ്‍ സന്ദേശം; മേഖലയിൽ അതീവ ജാഗ്രതാ നിർദേശം
സിപിഎം-സിപിഐ പോരില്‍ റോഡ് പണി മുടങ്ങി; ജനം ദുരിതത്തില്‍
കുഞ്ഞുമോന് സീറ്റുറപ്പിച്ച് എല്‍ഡിഎഫ്; കുന്നത്തൂര്‍ സിപിഎമ്മില്‍ ഭിന്നത
ചന്ദനമരം മുറിക്കാന്‍ ശ്രമം; സിപിഎം പ്രവര്‍ത്തകനെ വിട്ടയച്ച് പോലീസ്
വിജയയാത്ര നാളെ കൊല്ലത്ത്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
യുട്യൂബിലൂടെ അപമാനിച്ചുവെന്ന് ഭാഗ്യലക്ഷ്മിയുടെ പരാതി; സംവിധായകന് ശാന്തിവിള ദിനേശ് അറസ്റ്റില്‍
ദൃശ്യം 2 ട്രെയിലര്‍ പുറത്ത്; റിലീസ് തിയതി പുറത്തുവിട്ടു; എല്ലാ രാജ്യങ്ങളിലിരുന്നും കുടുംബസമേതം സിനിമകാണാം
പണം വാങ്ങി മുങ്ങിയിട്ടില്ല; അഞ്ച് തവണ ഡേറ്റ് നല്കി, പരിപാടി നടക്കാതിരുന്നത് സംഘാടകന്റെ അസൗകര്യത്താലെന്ന് സണ്ണി ലിയോണ്‍
രാവണനായി ഋതിക് റോഷന്; ശ്രീരാമനായി മഹേഷ് ബാബു; സീതയാകാന്‍ ദീപിക പദുക്കോണ്‍; രാമായണ ചലച്ചിത്ര ചീത്രീകരണം ഉടന്‍
താന്‍ ദീപികയോ, കത്രീനയോ, ആലിയയോ അല്ല, രാജ്പുത് സ്ത്രീയാണ്; ഐറ്റം ഡാന്സുകാരിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി കങ്കണ
താന്‍ ദീപികയോ, കത്രീനയോ, ആലിയയോ അല്ല, രാജ്പുത് സ്ത്രീയാണ്; ഐറ്റം ഡാന്സുകാരിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി കങ്കണ