login
ചികിത്സയ്ക്ക് സ്‌റ്റേഡിയങ്ങള്‍ വിട്ടുനല്‍കി ബ്രസീല്‍ ക്ലബ്ബുകള്‍

ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ ഫ്ളെമംഗോയാണ് മാരക്കാന സ്‌റ്റേഡിയം വിട്ടുനല്‍കിയത്. പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും പ്രായമായവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും ഫ്ളെമംഗോ പ്രസിഡന്റ് റുഡോള്‍ഫോ ലാന്‍ഡിം പറഞ്ഞു.

റിയോ ഡി ജനീറൊ: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സഹായ വാഗ്ദാനവുമായി ബ്രസീലിലെ ഫുട്ബോള്‍ ക്ലബ്ബുകള്‍. തങ്ങളുടെ സ്‌റ്റേഡിയങ്ങള്‍ താത്കാലിക ആശുപത്രികളാക്കി മാറ്റുവാനാണ് ക്ലബ്ബുകളുടെ തീരുമാനം. ബ്രസീലിലെ പ്രധാന നഗരങ്ങളായ റിയോ ഡി ജനീറോയിലും സാവോപോളോയിലും വൈറസ് ബാധിതരുടെ എണ്ണം ക്രമാധീതമായി കൂടുന്ന സാഹചര്യത്തിലാണ് ചരിത്രപ്രസിദ്ധമായ മാരക്കാര സ്‌റ്റേഡിയം ഉള്‍പ്പെടെ ആശുപത്രികളാക്കി മാറ്റാന്‍ ആരോഗ്യ വകുപ്പിന് വിട്ടുനല്‍കിയത്.

ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ ഫ്ളെമംഗോയാണ് മാരക്കാന സ്‌റ്റേഡിയം വിട്ടുനല്‍കിയത്. പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും പ്രായമായവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും ഫ്ളെമംഗോ പ്രസിഡന്റ് റുഡോള്‍ഫോ ലാന്‍ഡിം പറഞ്ഞു. സാവോപോളോയിലെ പകേംബു മുനിസിപ്പല്‍ സ്‌റ്റേഡിയം ഇരുന്നൂറ് കിടക്കകളുള്ള ആശുപത്രിയാക്കിയാണ് മാറ്റിയത്.

കൊറിന്ത്യന്‍സ് ക്ലബ് സ്‌റ്റേഡിയവും പരിശീലന ഗ്രൗണ്ടും താത്കാലിക ആശുപത്രിക്കായി വിട്ടുനില്‍കി. സാന്റോസ് ക്ലബ് ഹോം ഗ്രൗണ്ടില്‍ സ്വന്തമായി ആശുപത്രി തുടങ്ങി. ബ്രസീലില്‍ എല്ലാ ഫുട്ബോള്‍ മത്സരങ്ങളും അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.

 

comment
  • Tags:

LATEST NEWS


'പിഎം കെയേഴ്സിലേക്ക് ആരും പണം നല്‍കരുത്'; രാജ്യവ്യാപക പ്രചരണവുമായി പോളിറ്റ് ബ്യൂറോ; കൊറോണക്കെതിരെ പെരുതുമ്പോള്‍ പിന്നില്‍ നിന്നും കുത്തി സിപിഎം


കൊറോണ പിടിച്ച് മരയ്ക്കാറും ബിലാലും; അഞ്ചു ചിത്രങ്ങളുടെ ഭാവി ഇങ്ങനെ


മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ പീറ്റര്‍ വാക്കര്‍ അന്തരിച്ചു;ക്രിക്കറ്റ് ലോകത്തിന് തീര നഷ്ടമെന്ന് ഗ്ലാമോര്‍ഗന്‍ ക്രിക്കറ്റ് ചെയര്‍മാന്‍ ഗാരെത്ത് വില്യംസ്


കോവിഡ് കാലത്തെ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമായി ഡോ. രജിത് കുമാര്‍ വീണ്ടും മിനിസ്‌ക്രീന്‍ പരിപാടിയില്‍; വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഇന്ന് മുതല്‍


വാരഫലം (ഏപ്രില്‍ 5 മുതല്‍ 11 വരെ)


മനോരമ വാര്‍ത്ത ചതിച്ചു; കൊറോണ കാലത്ത് കുത്തിത്തിരിപ്പുണ്ടാക്കാന്‍ പാക്കിസ്ഥാനെ അഭിനന്ദിച്ച എം.ബി. രാജേഷിന് അമളി പിണഞ്ഞത് ഇങ്ങനെ


റേഷന്‍ കടയിലേക്കു നടന്നു പോയി അരി വാങ്ങിയ മണിയന്‍ പിള്ള രാജു ഭക്ഷ്യധാന്യകിറ്റ് പാവങ്ങള്‍ക്കായി വിട്ടുനല്‍കി മാതൃകയായി


സര്‍ക്കാരിന് ബദലായി സിപിഎം നേതാവിന്റെ സ്വകാര്യ അടുക്കള, കുറവിലങ്ങാട്ട് വിവാദം പുകയുന്നു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.