login
ഒടിയന് പിന്നാലെ മരക്കാറും പുതിയ റെക്കോര്‍ഡില്‍; സൂര്യവംശിയെ പിന്തള്ളി മോഹന്‍ലാല്‍ ചിത്രത്തിന്റെ കുതിപ്പ്; മലയാള സിനിമയ്ക്ക് അഭിമാനം

ഐ.എം.ഡി. ബിയുടെ, ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഈ വര്‍ഷത്തെ ഇന്ത്യന്‍ സിനിമളുടെ ലിസ്റ്റില്‍ ഒന്നാമതാണ് മരക്കാര്‍. അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, രണ്‍വീര്‍ സിങ് എന്നിവര്‍ ഒരുമിച്ചു അഭിനയിച്ച രോഹിത് ഷെട്ടി ചിത്രമായ സൂര്യവംശിയെ പിന്തള്ളിയാണ് മരക്കാര്‍ ഈ സ്ഥാനം കരസ്ഥമാക്കിയത്. ഇതിനു മുന്‍പ് ഒരു മലയാള സിനിമ ഇതേ നേട്ടം കരസ്ഥമാക്കിയത് മോഹന്‍ലാല്‍ ചിത്രമായ ഒടിയനിലൂടെയായിരുന്നു. സൂര്യവംശി റിലീസ് ചെയ്യാന്‍ പോകുന്നത് മാര്‍ച്ച് 24 നു ആണ്. വമ്പന്‍ താരനിരയണിനിരക്കുന്ന മരക്കാര്‍ മലയാള സിനിമയിലെ എക്കാലത്തേയും ഏറ്റവും വലിയ ചിത്രമാണ്.

മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിലെത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയെക്കുറിച്ച് വന്‍ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. സിനിമയുടെ ഒരോ വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങകണ്.  

ഐ.എം.ഡി. ബിയുടെ, ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഈ വര്‍ഷത്തെ ഇന്ത്യന്‍ സിനിമളുടെ ലിസ്റ്റില്‍ ഒന്നാമതാണ് മരക്കാര്‍. അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, രണ്‍വീര്‍ സിങ് എന്നിവര്‍ ഒരുമിച്ചു അഭിനയിച്ച രോഹിത് ഷെട്ടി ചിത്രമായ സൂര്യവംശിയെ പിന്തള്ളിയാണ് മരക്കാര്‍ ഈ സ്ഥാനം കരസ്ഥമാക്കിയത്.  ഇതിനു മുന്‍പ് ഒരു മലയാള സിനിമ ഇതേ നേട്ടം കരസ്ഥമാക്കിയത് മോഹന്‍ലാല്‍ ചിത്രമായ ഒടിയനിലൂടെയായിരുന്നു. സൂര്യവംശി റിലീസ് ചെയ്യാന്‍ പോകുന്നത് മാര്‍ച്ച് 24 നു ആണ്. വമ്പന്‍ താരനിരയണിനിരക്കുന്ന മരക്കാര്‍ മലയാള സിനിമയിലെ എക്കാലത്തേയും ഏറ്റവും വലിയ ചിത്രമാണ്.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഈ ചിത്രം അഞ്ച് ഭാഷയിലായിയാണ് പുറത്തിറങ്ങുന്നത്. അമ്പതിലേറെ രാജ്യങ്ങളില്‍ 5000 സ്‌ക്രീനുകളിലാണ് മരക്കാര്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നത്. അഞ്ചു ഭാഷകളില്‍ ആയി അമ്പതില്‍ അധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാര്‍. കേരളത്തിലെ 90 ശതമാനം തീയറ്ററിലും ചിത്രത്തിന്റെ ആദ്യ ദിന പ്രദര്‍ശനമുണ്ടാകും. ഇതിനോടകം തന്നെ അഞ്ഞൂറോളം സ്‌ക്രീനുകള്‍ കേരളത്തില്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം.

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി വേഷമിടുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് പ്രിയദര്‍ശനും, അനി ഐ വി ശശിയും സംയുക്തമായിട്ടാണ്. മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണ്.

comment

LATEST NEWS

ലോക്ഡൗണ്‍ കാലത്ത് ആരുടെ അടുക്കളയിലും അന്നം മുടങ്ങരുത്; നിത്യോപയോഗ സാധനങ്ങളുമായി സേവാഭാരതിയുടെ കിറ്റുകള്‍ ഒരുങ്ങുന്നു

കൊറോണക്കാലത്ത് എച്ച്ഐവി അണുബാധിതര്‍ക്ക് മരുന്നുകള്‍ വീട്ടിലെത്തും; സ്വയം സഞ്ചരിക്കുന്ന മരുന്നുശാലയായി കൗണ്‍സിലര്‍ ടി.കെ. ഷിനോവ്

കോവിഡ് -19 : അടിയന്തര പ്രതികരണത്തിനും ആരോഗ്യസംവിധാനം ഒരുക്കുന്നതിനും കേന്ദ്രത്തിന്റെ 15000 കോടിയുടെ പാക്കേജ്

തുപ്പുന്നതും നഗ്നരായി നടക്കുന്നതും മനപൂര്‍വം; കൊറോണ രോഗവ്യാപന ശ്രമമെന്ന് ഐബി; നഴ്‌സുമാരെയും ഡോക്ടര്‍മാരെയും അക്രമിക്കുന്നവരെ 'പരിചരിക്കാന്‍' സൈന്യം

കൊറോണയുടെ മറവില്‍ വിറ്റത് പുഴുവരിച്ചതും ചീഞ്ഞളിഞ്ഞതുമായ മത്സ്യം; കേരളത്തിന്റെ തീന്‍മേശയില്‍ എത്താതെ പിടികൂടിയത് 50,836 കിലോ; ഭയക്കണം ഈ 'വൈറസ്'

വ്യവസായ മേഖലയെ ഗുരുതരമായി ബാധിച്ചു; നോണ്‍ പൊല്യൂട്ടിങ് ബിസിനസ്സിന് 14 ദിവസം കൊണ്ട് അംഗീകാരം

നിശബ്ദ പോരാട്ടവുമായി കേന്ദ്രസര്‍വ്വകലാശാലയിലെ കൊറോണ പരിശോധന സംഘം

മലയോര പഞ്ചായത്തുകള്‍ ഡെങ്കിപ്പനി ഭീതിയില്‍: ബളാല്‍ ഹോട്ട് സ്‌പോട്ട്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.