login
മലയാളം മ്യൂസിക്കൽ സാന്ത്വന സംഗീതം പരിപാടിക്ക് വൻപിച്ച ജനപ്രീതി, വിനോദത്തോടൊപ്പം വിജ്ഞാനവും പകർന്ന് ട്രിവിയ

ഏറ്റവും മികച്ച ഗായകർ മാത്രമാണ് ഈ പരിപാടിയിൽ ഗാനങ്ങൾ അവതരിപ്പിക്കുന്നത്. പ്രത്യേകിച്ചു മലയാള സിനിമയുടെ സുവർണകാലം എന്നറിയപ്പെടുന്ന എഴുപതുകളിലെയും എൺപതുകളിലെയും മധുര ഗാനങ്ങളാണ് പ്രധാനമായും ഇവിടെ അവതരിപ്പക്കുന്നത്

ന്യൂയോർക്: ഇതിനോടകം വമ്പിച്ച  ജനപ്രീതി നേടി മുന്നേറുന്ന സാന്ത്വന സംഗീതം എന്ന ഓൺ ലൈൻ മലയാളം  മ്യൂസിക്കൽ പരിപാടിയുടെ ആറാമത്തെ എപ്പിസോഡിൽ ആസ്വാദകരുടെ ഇഷ്ടഗാനങ്ങളുമായി ആറ് പാട്ടുകാർ അണി നിരക്കുന്നു. നർമ്മം തുളുമ്പുന്ന അവതരണരീതികളും വിനോദത്തോടൊപ്പം വിജ്ഞാനവും പകർന്ന് ട്രിവിയ വിഭാഗവും ഈ പരിപാടിയെ കൂടുതൽ  മികവുറ്റതാക്കുന്നു. ആസ്വാദകർ കാഴ്ചക്കാരായി മാത്രം ഇരിക്കാതെ ട്രിവിയയിലെ ചോദ്യോത്തര വേളയിൽ സജീവമായി പങ്കെടുക്കുന്നുവെന്നത് ഈ പരിപാടിയുടെ ഒരു ഹൈലൈറ്റ് തന്നെയാണ്.  

ഏറ്റവും മികച്ച ഗായകർ മാത്രമാണ് ഈ പരിപാടിയിൽ ഗാനങ്ങൾ അവതരിപ്പിക്കുന്നത്. പ്രത്യേകിച്ചു മലയാള സിനിമയുടെ സുവർണകാലം എന്നറിയപ്പെടുന്ന എഴുപതുകളിലെയും എൺപതുകളിലെയും മധുര ഗാനങ്ങളാണ് പ്രധാനമായും ഇവിടെ അവതരിപ്പക്കുന്നത് . എല്ലാ മലയാളികളെയും കോർത്തിണക്കി ആദ്യമായിട്ടാണ് ഒരു സംഗീത സദസ് അമേരിക്കയിലെ മലയാളികൾക്കിടയിൽ ഓൺ ലൈൻ പ്ലാറ്റ് ഫോമിൽ വിജയകരമായി തുടരുന്നത്. ഇതിന്റെ മുഖ്യ അവതാരകർ കലാ സാംസ്‌കാരിക മേഖലയിൽ സുപരിചിതനായ സിബി ഡേവിഡ് ആണ്. കൂടാതെ അമേരിക്കയുടെ പല ഭാഗത്തു നിന്നും കലാ പ്രതിഭകളായ കലാകാരികളും പങ്കെടുക്കുന്നു.  

പ്രശസ്ത ഗായിക ജിനു വിശാൽ ആണ് ട്രിവിയ വിഭാഗം കൈകാര്യം ചെയ്യുന്നത്. അറിയപ്പെടുന്ന കലാകാരിയായ നിഷ എറിക് ആണ് മെയ് 24 ആം തിയതി ഞായറാഴ്ച ഈ പരിപാടി സിബി ഡേവിഡിനൊപ്പം ആങ്കർ ചെയ്യുന്നത്.  

കോവിഡ് കാലഘട്ടത്തിൽ നിരവധി മേഖലകളിൽ സഹായഹസ്തവുമായി പ്രവർത്തിക്കുന്ന നോർത്ത് അമേരിക്കയിലെ  മലയാളി ഹെല്പ് ലൈൻ ഫോറത്തിന്റെ,  അനിയൻ ജോർജിന്റെയും ദിലീപ് വർഗീസിന്റെയും നേതൃത്വത്തിൽ  ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ബൈജു വർഗീസ്,  ഗായകനായ സിജി ആനന്ദ് , സിറിയക് മാളികയിൽ, ഡോക്ടർ ജഗതി, സുനിൽ ട്രൈസ്റ്റാർ തുടങ്ങിയവർ പിന്നണിയിൽ പ്രവർത്തിക്കുന്നു. എല്ലാ ഞായറാഴ്ചയും വൈകിട്ട് 8 മണിക്ക് ( ന്യൂ യോർക്ക്  സമയം) ഈ പരിപാടി സൂം പ്ലാറ്റുഫോമിൽ കാണാവുന്നതാണ്. താഴെ കാണുന്ന  പോർട്ടൽ കാണുക https://us02web.zoom.us/j/310165332.

comment

LATEST NEWS


ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; അജിത് ഡോവലും ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ; ഇന്ദ്രപ്രസ്ഥത്തില്‍ തിരക്കിട്ട നീക്കങ്ങള്‍


കൊറോണ പേടിച്ച് താക്കറെ പുറത്ത് ഇറങ്ങിയില്ല; എല്ലാ മന്ത്രിമാരും വീടുകളില്‍ കയറി; മഹാരാഷ്ടട്രയില്‍ പ്രതിസന്ധി; മുഖ്യമന്ത്രി 'സ്ഥാനം' ഏറ്റെടുത്ത് പവാര്‍


ജന്മഭൂമി വാര്‍ത്ത തുണയായി; ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സുരേഷ് ഗോപി എംപി


കേന്ദ്രമന്ത്രി പങ്കെടുത്തെന്ന് മുഖ്യമന്ത്രി; ഇല്ലന്ന് വി. മുരളീധരന്‍; പിണറായി കള്ളം പറയുന്നുവെന്ന് ബിജെപി


ബാങ്ക് അഴിമതിയില്‍ അച്ചടക്ക നടപടിയുടെ കാര്യത്തിലും രണ്ടു നീതി, തലയോലപ്പറമ്പ് സിപിഎമ്മില്‍ പ്രതിസന്ധി രൂക്ഷം


കൊറോണ പടര്‍ത്താന്‍ ആഹ്വാനം; ടെക്കിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധം, കോടതി ജാമ്യം നിഷേധിച്ചു


സര്‍ക്കാര്‍ അറ്റസ്റ്റേഷന്‍ 27മുതല്‍ പുനരാരംഭിക്കും


ഹോട്ടലുകള്‍, താമസ സൗകര്യം ഒരുക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരത്തിന് കാലാവധി ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.