നേരത്തെ സിനിമകള്‍ എല്ലാം ആദ്യദിനം തന്നെ ചോര്‍ത്തുന്ന തമിഴ് റോക്കേഴ്സിനെതിരെ തമിഴ് താരസംഘടന രംഗത്തുവന്നിരിന്നു. ചെന്നൈയില്‍ ഇതിന്റെ ഭാഗമായി നിരവധി പരിശോധനകള്‍ പൈറസി വിഭാഗം നടത്തുകയും. പത്തിലധികം പേര് അറസ്റ്റിലാവുകയും ചെയ്തിരുന്നു.
ചെന്നൈ: തമിഴ് സിനിമാ ലോകത്തെ വീണ്ടും വെല്ലുവിളിച്ച് തമിഴ് റോക്കേഴ്സ്. തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന വിജയ് ചിത്രം 'മാസ്റ്ററി'ന്റെ എച്ച്.ഡി പതിപ്പ് ചോര്‍ത്തി. വിജയ്, വിജയ് സേതുപതി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിന്റെ പതിപ്പ് ചോര്‍ത്തിയത് തങ്ങളാണെന്ന് തമിഴ് റോക്കേഴ്സ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
റിലീസിന് മുമ്പും സിനിമയുടെ ചില ഭാഗങ്ങള്‍ ചോര്‍ത്തിയിരുന്നു. ഏകദേശം ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് അന്നു പുറത്തായത്. ഇതോടെ 400 ഓളം വ്യാജ സൈറ്റുകള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചിരുന്നു. വിജയ്യുടെ ഇന്‍ട്രോ, ക്ലൈമാക്സ് രംഗങ്ങളടക്കമുള്ള പ്രധാനപ്പെട്ട സീനുകളാണ് ചോര്‍ന്നത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ക്ലിപ്പുകള്‍ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സംവിധായകന് ലോകേഷ് കനകരാജ് രംഗത്തെത്തിയിരുന്നു. ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ അണിയറ പ്രവര്‍ത്തകരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, മാസ്റ്ററിന് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
നേരത്തെ സിനിമകള്‍ എല്ലാം ആദ്യദിനം തന്നെ ചോര്‍ത്തുന്ന തമിഴ് റോക്കേഴ്സിനെതിരെ തമിഴ് താരസംഘടന രംഗത്തുവന്നിരിന്നു. ചെന്നൈയില്‍ ഇതിന്റെ ഭാഗമായി നിരവധി പരിശോധനകള്‍ പൈറസി വിഭാഗം നടത്തുകയും. പത്തിലധികം പേര് അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇവരാണ് തമിഴ് റോക്കേഴ്സ് നിയന്ത്രിച്ചിരുന്നതെന്നാണ് പോലീസ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഈ അവകാശവാദങ്ങള്‍ എല്ലാം തള്ളുന്ന രീതിയിലാണ് പുതിയ സിനിമയായ 'മാസ്റ്ററി'ന്റെ എച്ച്.ഡി പതിപ്പ് റോക്കേഴ്സ് ടീം ചോര്‍ത്തിയിരിക്കുന്നത്. സിനിമയുടെ എച്ച്.ഡി. പതിപ്പ് എവിടെ നിന്നാണ് അപ്പ്ലോഡ് ചെയ്തതെന്ന് കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.
കേരളത്തിന്റെ പ്രബുദ്ധത പാരമ്പര്യം ഉപനിഷത്തില്‍ നിന്ന്: കാ ഭാ സുരേന്ദ്രന്
വാരഫലം (മാര്‍ച്ച് 7 മുതല്‍ 13 വരെ)
കേരളത്തിലേക്ക് 48,960 ഡോസ് വാക്സിനുകള്‍ കൂടിയെത്തി; കൊറോണ പ്രതിരോധത്തിന് വേഗംകൂട്ടി കേന്ദ്ര സര്‍ക്കാര്‍; കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കും
സ്ത്രീകള്‍ക്കായി യെസ് ബാങ്കിന്റെ 'യെസ് എസ്സെന്‍സ്' ബാങ്കിംഗ് സേവനം
ക്ഷേത്രപരിപാലനത്തിന് എണ്‍പത്തഞ്ച് അമ്മമാര്‍ അടങ്ങുന്ന സ്ത്രീശക്തി; മാതൃകയായി പൂവന്തുരുത്തിലെ ജ്യോതി പൗര്‍ണമി സംഘം
നീതി വൈകിപ്പിക്കലും നീതി നിഷേധം
അയോധ്യയില്‍ കര്‍ണാടക സര്‍ക്കാര്‍ 'യാത്രി നിവാസ്' നിര്‍മിക്കും; ബജറ്റില്‍ പത്തുകോടി പ്രഖ്യാപിച്ച് യദ്യൂരപ്പ, അഞ്ചേക്കര്‍ നല്‍കാമെന്ന് യുപി
ക്രൈസ്തവ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി കര്‍ണാടക ഉപമുഖ്യമന്ത്രി; കേരളത്തിലെ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തെന്ന് അശ്വഥ് നാരായണ്‍
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മലയാളത്തിന് നിരാശ; ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ജെല്ലിക്കെട്ട്' ഓസ്കര് ചുരുക്കപ്പട്ടികയില്‍ നിന്നു പുറത്ത്
ചലച്ചിത്രമേളയുടെ കൊച്ചി എഡിഷന് മട്ടാഞ്ചേരി മാഫിയ ഹൈജാക്ക് ചെയ്തു; ആഷിഖ് അബുവും സംഘവും സലിംകുമാറിനെ ഒഴിവാക്കിയത് മന:പൂര്‍വം; ചരടു വലിച്ച് കമല്‍
പ്രിയനൊരാള്‍
കസേര വിവാദത്തില്‍ പാര്‍വതിക്ക് മറുപടിയുമായി രചന; ബുദ്ധിശൂന്യമാണ് ഈ പ്രകടനം; സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്
സസ്പെന്‍സ് ത്രില്ലര്‍ 'വി' മലയാള പ്രേക്ഷകരിലേക്കും; കേരളത്തില്‍ ഉടന്‍ പ്രദര്‍ശനത്തിന് എത്തും
ചിമ്പുവിന്റെ മാനാട്