login
മാസ്റ്ററിന്റെ ക്ലൈമാക്‌സ് ചോര്‍ന്നു; പിന്നില്‍ സോണി ഡിജിറ്റല്‍ സിനിമാസ് ജീവനക്കാരനെന്ന് ആരോപണം; അടിയന്തിര ഇടപെടല്‍ തേടി നിര്‍മാണ കമ്പനി കോടതിയില്‍

നീണ്ട പത്ത് മാസത്തിന് ശേഷം സിനിമാ തിയേറ്ററുകള്‍ ബുധനാഴ്ച തുറക്കുമ്പോള്‍ മാസ്റ്റര്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു. അതിനിടയിലാണ് ചിത്രത്തിന്റെ ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്

ചെന്നൈ: റിലീസിന് മുമ്പായി വിജയിന്റെ ബിഗ് ബജറ്റ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്‌സ് സീനുകള്‍ ഉള്‍പ്പടെ സമൂഹ മാധ്യമങ്ങളില്‍. വിതരണക്കാര്‍ക്കായി നടത്തിയ ഷോയ്ക്കിടെയാണ് ചിത്രത്തിന്റെ രംഗങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. വിഷയത്തില്‍ അടിയന്തിര നടപടികള്‍ തേടി നിര്‍മാണ കമ്പനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

നീണ്ട പത്ത് മാസത്തിന് ശേഷം സിനിമാ തിയേറ്ററുകള്‍ ബുധനാഴ്ച തുറക്കുമ്പോള്‍ മാസ്റ്റര്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു. അതിനിടയിലാണ് ചിത്രത്തിന്റെ ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഒന്നര വര്‍ഷത്തോളം നീണ്ടുനിന്ന അധ്വാനമാണ് മാസ്റ്റര്‍ സിനിമ. അതിന്റെ അധ്വാനം ഇല്ലാതാക്കരുത്. സിനിമയുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കരുതെന്നും അണിയറ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ സിനിമയുടെ ഭാഗങ്ങള്‍ പ്രചരിക്കുന്നത് തടയണം. അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നാണ് നിര്‍മാണക്കമ്പനി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  

സോണി ഡിജിറ്റല്‍ സിനിമാസിലെ ജീവനക്കാരനാണ് സിനിമയുടെ ഭാഗങ്ങള്‍ ചോര്‍ത്തിയതെന്ന് നിര്‍മ്മാണ കമ്പനി ആരോപിച്ചു. ഇയാള്‍ക്കെതിരെ പരാതിയും നല്‍കിയിട്ടുണ്ട്. മാസ്റ്റര്‍ സിനിമയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നാണ് ആരോപണം.  

 

 

 

 

comment

LATEST NEWS


കേരളത്തിന് വീണ്ടും കൊറോണ വാക്സിന്‍ അനുവദിച്ച് മോദി സര്‍ക്കാര്‍; രണ്ടാം ഘട്ടത്തില്‍ നല്‍കിയത 3,60500 ഡോസ് മരുന്ന്; വിമാനങ്ങളില്‍ നാളെ വാക്‌സിന്‍ എത്തും


73 വര്‍ഷത്തിനിടെ ആദ്യമായി താംത ഗ്രാമത്തില്‍ വൈദ്യുതി; കശ്മീര്‍ മലമുകളിലെ ഗ്രാമങ്ങളിലേക്കും വൈദ്യുതിയെത്തിച്ച് മോദി സര്‍ക്കാര്‍; എതിരേറ്റ് ജനങ്ങള്‍


'പോലീസ് ഒപ്പം നടക്കുന്നില്ല; ഡ്യൂട്ടി ഒഴിവാക്കാന്‍ പലരും ശ്രമിക്കുന്നു'; ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ച ബിന്ദു അമ്മിണി പോലീസിനെതിരെ രംഗത്ത്


സിഎസ്ബി ബാങ്കിന് 175.5 കോടി രൂപ അറ്റാദായം


റഹ്മാന്‍ വീണ്ടും നായകനാകുന്നു; 'സമാറ' ഇന്‍വെസ്റ്റ്‌റിഗേഷന്‍ ത്രില്ലര്‍; കശ്മീരില്‍ ചിത്രീകരണം തുടങ്ങി


'ഈ വിജയം ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യം'; ഓസ്‌ട്രേലിയയില്‍ ചരിത്രമെഴുതി ടെസ്റ്റ് പരമ്പര നേടിയ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി


പ്രോട്ടോകോള്‍ ഓഫീസിലെ തീപിടുത്ത അട്ടിമറി; കെ സുരേന്ദ്രനെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ പിണറായി സര്‍ക്കാര്‍ പിരിച്ചുവിട്ടു


ജെഇഇ, നീറ്റ്: ഈ വര്‍ഷവും സിലബസുകള്‍ക്ക് മാറ്റമില്ല; ജെഇഇ മെയിനായി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് വേണം എന്ന നിബന്ധന നീക്കി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.