login
'മതസൗഹാര്‍ദ്ദം'; ക്വാറന്റൈനില്‍ കഴിയുന്ന മുസ്ലിം സഹോദരങ്ങള്‍ക്ക് ചെറിയ പെരുന്നാള്‍ നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കി നല്‍കി വൈഷ്‌ണോ ദേവി ക്ഷേത്രം

ആശിര്‍വാദ് ഭവനിലെ താമസിക്കുന്നവരില്‍ ഭൂരിഭാഗവും നോമ്പ് അനുഷ്ഠിക്കുന്നവരാണ്. ഇതോടെയാണ് ക്ഷേത്രം അധികൃതര്‍ നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കി നല്‍കാന്‍ തീരുമാനിച്ചത്.

കട്ട്‌റ(ജമ്മുകശ്മീര്‍): ക്വാറന്റൈനില്‍ കഴിയുന്ന മുസ്ലിങ്ങള്‍ക്കായി നോമ്പ് തുറ വിഭവങ്ങളൊരുക്കി നല്‍കി മാതാ വൈഷ്‌ണോദേവി ക്ഷേത്രം അധികൃതര്‍. കൊറോണ വൈറസ് വ്യാപകമായതോട ആശീര്‍വാദ് കട്ട്‌റ ഭവന്‍ ക്വാറന്റൈന്‍ സെന്ററായി വിട്ടുനല്‍കിയിരുന്നു. ഇവിടെ കഴിയുന്ന 500 മുസ്ലിങ്ങള്‍ക്കാണ് ക്ഷേത്രം ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നത്.  

ലോക്ഡൗണ്‍ മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിയിട്ടുള്ളവരെ ജമ്മുകശ്മീര്‍ സര്‍ക്കാര്‍ തിരിച്ചെത്തിച്ചു കൊണ്ടിരിക്കുകയാണ്. ആശിര്‍വാദ് ഭവനിലാണ് ഇവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് മുതല്‍ ഇവിടെ ക്വാറന്റൈന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

ഇവിടെ നിലവില്‍ താമസിക്കുന്നവരില്‍ ഭൂരിഭാഗവും നോമ്പ് അനുഷ്ഠിക്കുന്നവരാണ്. ഇതോടെയാണ് ക്ഷേത്രം അധികൃതര്‍ നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കി നല്‍കാന്‍ തീരുമാനിച്ചത്. നോമ്പുതുറയ്‌ക്കൊപ്പം ഇടയത്താഴത്തിനുള്ള സൗകര്യവും ആശിര്‍വാദ് ഭവനില്‍ നല്‍കുന്നുണ്ട്. ആശിര്‍വാദ് ഭവന്‍ കൂടാതെ കട്ട്‌റയിലെ മറ്റ് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കും വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ നിന്ന് മൂന്ന് നേരം ഭക്ഷണമെത്തിക്കുന്നുണ്ട്. 

തിരുപ്പതി ക്ഷേത്രം കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും സ്വത്തുള്ള ക്ഷേത്രമാണ് ശ്രീ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രം. മാര്‍ച്ച് 20 മുതല്‍ ലോക്ഡൗണില്‍ കുടുങ്ങിയവരെ തിരിച്ച് മടക്കി കൊണ്ടുവരുന്നതിനും, ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിനും വൈഷ്‌ണോ ക്ഷേത്രം അധികൃതര്‍ തയ്യാറായി സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരികയാണ്.

 

comment

LATEST NEWS


ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; അജിത് ഡോവലും ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ; ഇന്ദ്രപ്രസ്ഥത്തില്‍ തിരക്കിട്ട നീക്കങ്ങള്‍


കൊറോണ പേടിച്ച് താക്കറെ പുറത്ത് ഇറങ്ങിയില്ല; എല്ലാ മന്ത്രിമാരും വീടുകളില്‍ കയറി; മഹാരാഷ്ടട്രയില്‍ പ്രതിസന്ധി; മുഖ്യമന്ത്രി 'സ്ഥാനം' ഏറ്റെടുത്ത് പവാര്‍


ജന്മഭൂമി വാര്‍ത്ത തുണയായി; ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സുരേഷ് ഗോപി എംപി


കേന്ദ്രമന്ത്രി പങ്കെടുത്തെന്ന് മുഖ്യമന്ത്രി; ഇല്ലന്ന് വി. മുരളീധരന്‍; പിണറായി കള്ളം പറയുന്നുവെന്ന് ബിജെപി


ബാങ്ക് അഴിമതിയില്‍ അച്ചടക്ക നടപടിയുടെ കാര്യത്തിലും രണ്ടു നീതി, തലയോലപ്പറമ്പ് സിപിഎമ്മില്‍ പ്രതിസന്ധി രൂക്ഷം


കൊറോണ പടര്‍ത്താന്‍ ആഹ്വാനം; ടെക്കിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധം, കോടതി ജാമ്യം നിഷേധിച്ചു


സര്‍ക്കാര്‍ അറ്റസ്റ്റേഷന്‍ 27മുതല്‍ പുനരാരംഭിക്കും


ഹോട്ടലുകള്‍, താമസ സൗകര്യം ഒരുക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരത്തിന് കാലാവധി ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.