login
അഞ്ച് ഫിലിം മീഡിയ യൂണിറ്റുകള്‍ ലയിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ; ചലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു കുടക്കീഴില്‍

ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കുള്ള ചലച്ചിത്രങ്ങളും മറ്റും, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, അനിമേഷന്‍, ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ സിനിമയുടെ എല്ലാ തരത്തിലുള്ള ഫീച്ചര്‍ ഫിലിമുകളിലും സന്തുലിതവും കേന്ദ്രീകൃതവുമായ വികസനം ഉറപ്പാക്കുക എന്നതാണ് പുതിയ നടപടികള്‍ ലക്ഷ്യമിടുന്നത്. ഒ

ന്യൂദല്‍ഹി: രാജ്യത്തെ ചലച്ചിത്രമേഖലയുടെ വികസനത്തിന് പിന്തുണ നല്‍കുന്നതിനായി രാജ്യത്തെ അഞ്ച് ഫിലിം മീഡിയ യൂണിറ്റുകളുടെ ലയനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഫിലിംസ് ഡിവിഷന്‍, ചലച്ചിത്രോത്സവ ഡയറക്ടറേറ്റ്, നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി എന്നിവയാണ് നാഷണല്‍ ഫിലിം ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ (എന്‍എഫ്ഡിസി) ലിമിറ്റഡില്‍ ലയിപ്പിച്ചത്.  

ഫിലിം മീഡിയ യൂണിറ്റുകള്‍ ലയിപ്പിച്ചതോടെ ചലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാകും. ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കുള്ള ചലച്ചിത്രങ്ങളും മറ്റും, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, അനിമേഷന്‍, ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ സിനിമയുടെ എല്ലാ തരത്തിലുള്ള ഫീച്ചര്‍ ഫിലിമുകളിലും സന്തുലിതവും കേന്ദ്രീകൃതവുമായ വികസനം ഉറപ്പാക്കുക എന്നതാണ് പുതിയ നടപടികള്‍ ലക്ഷ്യമിടുന്നത്. ഒരേ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും അതിലൂടെ നഷ്ടമുണ്ടാകുന്നതു കുറയ്ക്കാനും ഈ നടപടികള്‍വഴി സാധിക്കും.

വര്‍ഷത്തില്‍ 3000 ത്തിലധികം സിനിമകളാണ് രാജ്യത്ത് നിര്‍മ്മിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായ മേഖലയാണ് ഇന്ത്യയിലേത്. ഈ മേഖലയുടെ വികസനത്തിനും പിന്തുണയ്ക്കുമായാണ് വിവിധ ഫിലിം യൂണിറ്റുകള്‍ ലയിപ്പിക്കുന്നത്. ഒരു കോര്‍പ്പറേഷന് കീഴില്‍ എല്ലാ യൂണിറ്റുകളും ലയിപ്പിക്കുന്നതിലൂടെ വിവിധ പ്രവര്‍ത്തനങ്ങളുടെയും വിഭവങ്ങളുടെയും മികച്ച ഏകോപനം സാധ്യമാകും. ഓരോ മേഖലയുടെയും കാര്യക്ഷമതയും വര്‍ധിക്കും.  

വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ 1948 ലാണ് ഫിലിംസ് ഡിവിഷന്‍ ആരംഭിച്ചത്. പ്രധാനമായും ഗവണ്‍മെന്റ് പരിപാടികളുടെ പ്രചാരണത്തിനും ഇന്ത്യാചരിത്രത്തിന്റെ ദൃശ്യവല്‍ക്കരണത്തിനുമായി ഡോക്യുമെന്ററികളും ന്യൂസ് മാഗസിനുകളും നിര്‍മ്മിക്കുന്നതിനായാണ് ഇതാരംഭിച്ചത്.  

സ്വയംഭരണ സ്ഥാപനമായ ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി 1955 ലാണ് സൊസൈറ്റി നിയമപ്രകാരം രൂപവല്‍ക്കരിച്ചത്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ചലച്ചിത്ര മാധ്യമത്തിലൂടെ മൂല്യാധിഷ്ഠിത വിനോദമൊരുക്കുക എന്നതായിരുന്നു സൊസൈറ്റിയുടെ ലക്ഷ്യം.  

ഇന്ത്യന്‍ സിനിമാ പൈതൃകം സംരക്ഷിക്കുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെ 1964 ലാണ് വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യക്കു തുടക്കം കുറിച്ചത്.  

ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെയും സാംസ്‌കാരിക വിനിമയത്തിന്റെയും പ്രോത്സാഹനത്തിനായി 1973 ല്‍ വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ ആരംഭിച്ചതാണ് ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ്.

ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന്റെ സംഘടിതവും കാര്യക്ഷമവും സംയോജിതവുമായ വികസനത്തിനും പ്രോത്സാഹനത്തിനുമായാണ് 1975 ല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍എഫ്ഡിസിക്കു തുടക്കം കുറിച്ചത്.  

ഈ മീഡിയ യൂണിറ്റുകള്‍ ലയിപ്പിക്കുന്നതിന് അംഗീകാരം നല്‍കിയതിനൊപ്പം സ്വത്തുക്കള്‍, ജീവനക്കാര്‍ എന്നിവയുടെ പങ്കിടലിനും മറ്റു പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനുമായി നടത്തിപ്പു ചുമതലക്കാരനെയും നിയമോപദേഷ്ടാവിനെയും നിയമിക്കാനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ജീവനക്കാരെ ആരെയും ഒഴിവാക്കാതെ അവരുടെ താല്‍പ്പര്യങ്ങള്‍ മാനിച്ചാകും ഈ പ്രക്രിയകള്‍ നടത്തുക.

 

  comment
  • Tags:

  LATEST NEWS


  ബൈഡന്റെ ആഭ്യന്തര നയ ഉപദേശകരായി രണ്ട് ഇന്ത്യന്‍ വംശജർ കൂടി


  വീണ്ടും അശ്വിനും അക്‌സറും; നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത് ഇന്നിങ്ങ്‌സിനും 25 റണ്‍സിനും; ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍


  നന്ദുവിന്റെ കൊലപാതകം : ഒരു പ്രതി കൂടി പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം 10 ആയി, കേസ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അമ്മ


  അപകടത്തില്‍ മരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവും വാഹനാപകടത്തില്‍ അന്തരിച്ചു; അപകടം അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ


  എന്‍ഡിഎയില്‍ സീറ്റു ചര്‍ച്ച പുരോഗമിക്കുന്നു; സ്ഥാനാര്‍ഥി പട്ടിക ഉടനെന്ന് കെ.സുരേന്ദ്രൻ


  കേരളം പഴയ കേരളമല്ല, ഭീഷണിപ്പെടുത്തി അന്വേഷണം വരുതിയിലാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹമെന്ന് കെ. സുരേന്ദ്രന്‍


  ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരാള്‍ പാഴാക്കുന്നത് 50 കിലോ ഭക്ഷണം; ഭക്ഷ്യമാലിന്യം വന്‍ വിപത്തുകള്‍ സൃഷ്ടിക്കുമെന്ന് യു.എൻ പഠന റിപ്പോർട്ട്


  സർക്കാർ കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നു; ഇടതുസംഘടനകളില്‍ നിന്നും ജീവനക്കാര്‍ കൂട്ടത്തോടെ ബിഎംഎസിലേക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.