login
യാത്ര പറഞ്ഞ് മെലാനിയ; മറക്കാൻ കഴിയില്ല കഴിഞ്ഞ നാല് വർഷങ്ങൾ, വിദ്വേഷത്തിന് മേൽ സ്നേഹത്തെയും അക്രമത്തിനുമേൽ സമാധാനത്തെയും തെരഞ്ഞെടുക്കുക

ഭർത്താവും യുഎസ് പ്രസിഡന്‍റുമായ ഡൊണാൾഡ് ട്രംപിനെക്കുറിച്ച് വളരെ ചുരുക്കം ചില വാക്കുകൾ മാത്രമാണ് മെലാനിയ പരാമര്‍ശിച്ചത്.

വാഷിങ്‌ടൺ:  'മറക്കാൻ കഴിയാത്തതാണ് കഴിഞ്ഞ നാല് വർഷങ്ങൾ. വൈറ്റ് ഹൗസിലെ ഞങ്ങളുടെ സമയം ഞാനും ഡൊണാൾഡും അവസാനിപ്പിക്കുമ്പോൾ, നിരവധി ആളുകളുടെ സ്നേഹത്തിന്‍റെ കഥകൾ, ദേശഭക്തി, ദൃഢനിശ്ചയം എന്നിവയൊക്കെ ഞാന്‍ ഹൃദയത്തിലേറ്റി കൊണ്ടു പോവുകയാണ്‘ - പ്രഥമ വനിത മെലാനിയ ട്രം‌പിന്റെ ആറ് മിനിറ്റ് ദൈർഘ്യമുള്ള വിടവാങ്ങൽ പ്രസംഗം.   സൈനിക കുടുംബങ്ങള്‍ക്കും മഹാമാരി കാലത്ത് മുന്നണിയിൽ പ്രവർത്തിച്ച ആരോഗ്യപ്രവർത്തകർക്കും ആദരം അറിയിക്കാനും മെലാനിയ മറന്നില്ല.

ഏതെങ്കിലും തരത്തിൽ ഞങ്ങളെ സേവിച്ചിട്ടുള്ള എല്ലാ അംഗങ്ങളോടും അനുപമമായ സേവനം കാഴ്ചവച്ച നമ്മുടെ സൈന്യത്തോടും പറയാനുള്ളത് നിങ്ങളാണ് ഹീറോസ്, എന്റെ ചിന്തയിലും പ്രാർത്ഥനയിലും നിങ്ങൾ ഉണ്ടായിരിക്കും, എന്നാണ്. ഞങ്ങൾ എവിടെ പോകുമ്പോഴും അഭിവാദ്യം ചെയ്യുന്ന നിയമപാലകരെയും ഈ അവസരത്തിൽ ഓർക്കുന്നു. ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നിങ്ങളെപ്പോഴും ജാഗ്രത പുലർത്തിയിരുന്നു. അതിന് എക്കാലവും ഞങ്ങൾ കടപ്പെട്ടവരായിരിക്കും.' പ്രഥമ വനിത വാചാലയായി.

കൊറോണയുമായി ബന്ധപ്പെട്ടും അവർ സംസാരിച്ചു. വാക്സിന്റെ ഡോസുകൾ എടുത്ത് ഓരോ അമേരിക്കക്കാരനും സംരക്ഷണം ഉറപ്പ് വരുത്തണമെന്നും ദുർബല വിഭാഗം പ്രത്യേകം ശ്രദ്ധിക്കണമെന്നും മെലാനിയ പറഞ്ഞു. നഴ്സുമാരോടും ഡോക്ടർമാരോടും ആരോഗ്യ പ്രവർത്തകരോടും ട്രക്ക് ഡ്രൈവർമാരോടും കോവിഡിനെതിരെ പോരാടി ജനങ്ങളുടെ ജീവൻ രക്ഷിക്കുന്ന എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളോടും അവർ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി.

'വൈറ്റ് ഹൗസിലെത്തിയ കാലത്ത് പ്രോത്സാഹനം, കരുത്ത് പകരൽ, ദയയുടെ മൂല്യങ്ങൾ പഠിപ്പിക്കൽ തുടങ്ങി ഒരു അമ്മയെന്ന നിലയിൽ എനിക്കുണ്ടായിരുന്ന ഉത്തരവാദിത്തങ്ങളുടെ പ്രതിഫലനം തന്നെയാണ് ഞാൻ കാഴ്ചവച്ചത്'. മെലാനിയ സന്ദേശത്തിൽ വ്യക്തമാക്കി. സമഗ്രതയും മൂല്യങ്ങളും ഒരിക്കലും നഷ്ടപ്പെടുത്താത്ത നമ്മൾ ഓരോരുത്തരുമാണ് ഈ രാജ്യത്തിന്‍റെ വാഗ്ദാനം. മറ്റ് വ്യക്തികളോട് പരിഗണന കാട്ടാൻ ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക. ദൈനം ദിന ജീവിതത്തിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കുകയും ചെയ്യുക. അൻപതുകാരിയായ മെലാനിയ തന്റെ സന്ദേശത്തിലൂടെ അറിയിച്ചു.

ഒന്നിച്ചുനിർത്തുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഭിന്നിപ്പിക്കുന്നവയെ മറികടന്ന് മുന്നേറുക. വിദ്വേഷത്തിന് മേൽ സ്നേഹത്തെയും അക്രമത്തിനുമേൽ സമാധാനത്തെയും നിങ്ങൾക്ക് മുൻപ് മറ്റുള്ളവരെയും എപ്പോഴും തിരഞ്ഞെടുക്കുക. രാജ്യത്തെ എല്ലാ ജനങ്ങളോടും പറയാനുള്ളത് ഇത് മാത്രമാണ്- നിങ്ങൾ എല്ലാവരും എന്നും എന്റെ ഹൃദയത്തിൽ ഉണ്ടായിരിക്കും. നന്ദി. ദൈവം നിങ്ങളെയും നമ്മുടെ രാജ്യത്തെയും അനുഗ്രഹിക്കട്ടെ - മെലാനിയ പറഞ്ഞു നിർത്തി.

  comment

  LATEST NEWS


  വിജയ യാത്രയുടെ വഴിയേ...


  വികസനം മുഖ്യ അജണ്ട


  മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ മരിച്ചത് നാലുനില കെട്ടിടത്തില്‍ നിന്നുവീണ്; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി; വെളിപ്പെടുത്തലുമായി ദല്‍ഹി പോലീസ്


  ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കൊറോണ വാക്‌സിന്‍ ലഭ്യമാക്കി ടിവിഎസ്


  തമിഴ്‌നാട്ടിലെ മാര്‍ക്കറ്റുകളില്‍ ചെറിയ ഉള്ളിയുടെ വരവ് കൂടി; വില 110 രൂപയില്‍ നിന്ന് 30 ആയി


  ഗുലാംനബി ആസാദിനെയും കൂട്ടരേയും പുറത്താക്കണം; ഗ്രൂപ്പ് 23ക്കെതിരെ കോണ്‍ഗ്രസില്‍ അടുക്കളപ്പോര്; നടപടി തെരഞ്ഞെടുപ്പു കഴിഞ്ഞ്


  കാത്തിരിപ്പ് അവസാനിച്ചു, കൗണ്ട് ഡൗണ്‍ തുടങ്ങി; റിപ്പബ്ലിക് ബംഗ്ല നാളെ മുതല്‍ സംപ്രേഷണം ആരംഭിക്കും, 'ജബാബ് ചെയ് ബംഗ്ല'യുമായി അര്‍ണബും


  ഈ ശ്രീധരന്റെ കൈയ്യൊപ്പ് പതിഞ്ഞു; പൊളിച്ച് പണിത പാലാരിവട്ടം മേല്‍പ്പാലം നാളെ തുറക്കും; പണി പൂര്‍ത്തികരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍; കൊച്ചി ആവേശത്തില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.