വിയാ റയല്‍: ലാ ലിഗ ടീമായ ബാഴ്സലോണയില്‍ തുടരാന്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിക്ക് താല്‍പ്പര്യമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ബാഴ്സ ക്ലബ്ബ് പ്രസിഡന്റ് ജോസഫ് മരിയ ബാര്‍ത്തോമ്യൂ തളളിക്കളഞ്ഞു. മെസി ബാഴ്സലോണയില്‍ കരിയര്‍ അവസാനിപ്പിക്കുമെന്ന് ബാര്‍ത്തോമ്യൂ പറഞ്ഞു.
ബാഴ്സയുമായുള്ള കരാര്‍ പുതുക്കാന്‍ മെസിക്ക് താല്‍പ്പര്യമില്ലെന്ന് കഴിഞ്ഞ ദിവസം സ്പാനിഷ് റേഡിയോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്ത വര്‍ഷമാണ് മെസിയുടെ കരാര്‍ അവസാനിക്കുക.
ബാഴ്സയിലാണ് തന്റെ കരിയര്‍ അവസാനിപ്പിക്കുകയെന്ന് മെസി വ്യക്തമാക്കിയിട്ടുണ്ടെന്ന് ബാര്‍ത്തോമ്യൂ സ്പാനിഷ് നെറ്റ്വര്ക്കായ മോവിസ്റ്റാറിനോട് പറഞ്ഞു. ലാ ലിഗയില്‍ ബാഴ്സ് 4-1 ന് വിയാ റയലിനെ തോല്‍പ്പിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങള്‍ മത്സരത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ മെസിയുടെ വിഷയത്തില്‍ കൂടുല്‍ വിശദീകരണം നല്കാന് ഇപ്പോള്‍ ഒരുക്കമല്ല. ഒട്ടേറെ കളിക്കാരുമായി ചര്‍ച്ച നടത്തിവരുകയാണ്. ബാഴ്സയില്‍ തുടരാമെന്ന് മെസി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ബാര്‍ത്തോമ്യൂ പറഞ്ഞു.
മുപ്പത്തിമൂന്നുകാരനായ മെസി 2017 ലാണ് അവസാനമായി ബാഴ്സയുമായി കരാര്‍ ഒപ്പുവച്ചത്. ഈ കരാര്‍ അടുത്ത വര്‍ഷം അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: