login
മെസി മിന്നി; അഞ്ചടിച്ച് ബാഴ്‌സ

എട്ടാം മിനിറ്റില്‍ അത്‌ലറ്റിക്കോയുടെ ആദ്യ ഗോള്‍ നേടിയ ഫെലിക്‌സ് 90-ാം മിനിറ്റില്‍ ടീമിന്റെ അവസാന ഗോളും കുറിച്ചു.

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ ബാഴ്‌സലോണ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെ തോല്‍പ്പിച്ചു. മെസിയുടെ ഇരട്ട ഗോളാണ് ബാഴ്‌സയ്ക്ക് വിജയമൊരുക്കിയത്. ഡെംബെലേ, ഗ്രീസ്മാന്‍, പെഡ്രി എന്നിവര്‍ ഓരോ ഗോള്‍ നേടി.

മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് തകര്‍പ്പന്‍ വിജയം. എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് കാഡിസിനെ തോല്‍പ്പിച്ചു. ജാവോ ഫെലിക്‌സിന്റെ ഇരട്ട ഗോളാണ് അത്‌ലറ്റിക്കോയ്ക്ക് വിജയം നേടിക്കൊടുത്തത്.

എട്ടാം മിനിറ്റില്‍ അത്‌ലറ്റിക്കോയുടെ ആദ്യ ഗോള്‍ നേടിയ ഫെലിക്‌സ് 90-ാം മിനിറ്റില്‍ ടീമിന്റെ അവസാന ഗോളും കുറിച്ചു. ലോറന്റെ, ലൂയി സുവാരസ് എന്നിവര്‍ ഓരോ ഗോള്‍ നേടി. ഈ വിജയത്തോടെ ഏഴു മത്സരങ്ങളില്‍ പതിനേഴ് പോയിന്റുമായി അത്്‌ലറ്റിക്കോ മാഡ്രിഡ് മുന്നിലെത്തി. റയല്‍ സോസിഡാഡാണ് രണ്ടാം സ്ഥാനത്ത്.

 

 

comment
  • Tags:

LATEST NEWS


ലോകത്തിന്റെ ഫാര്‍മസിയായി ഭാരതം; കൊറോണ വാക്സിന്‍ ആദ്യഘട്ടത്തില്‍ അയല്‍രാജ്യങ്ങള്‍ക്ക് സൗജന്യം; വിമാനങ്ങള്‍ തയാറാക്കി മോദി സര്‍ക്കാര്‍


സിപിഎം നേതാവും കോങ്ങാട്ട് എംഎല്‍എയുമായ കെ വി വിജയദാസ് അന്തരിച്ചു


7000 ഗ്രാമങ്ങളില്‍ ഗ്രാമീണ വൈദ്യുതീകരണം നടത്തി; 15 ലക്ഷം കിലോ വാട്ട് സൂര്യോര്‍ജ്ജം ഉല്‍പാദിപ്പിച്ചു; വോള്‍ട്ടാസിന് ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്


മെസിക്ക് ചുവപ്പ് കാര്‍ഡ്: ബാഴ്‌സയെ അട്ടിമറിച്ച അത്‌ലറ്റിക്കിന് സൂപ്പര്‍ കപ്പ്


'ആര്‍എസ്എസുകാര്‍ നില്‍ക്കുന്നത് രാജ്യതാല്‍പര്യത്തിന്; വളരെ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്നു'; സംഘടന വാഴത്തപ്പെടണമെന്ന് ജസ്റ്റിസ് കമാല്‍പാഷ


കര്‍ഷക സമരത്തിന് കാനഡയുടെ പിന്തുണ: ഖാലിസ്ഥാന്‍ വാദി വ്യവസായമന്ത്രിയുടെ രാജി ; പുറകെ അഴിമതിക്കഥകളും


ജാതിയില്ലാ വിളംബര മ്യൂസിയ നിര്‍മാണം തടഞ്ഞതില്‍ സര്‍ക്കാരിന് പുനര്‍ചിന്തന; ശിവഗിരി സംഭവത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചു; നടപടി ജന്മഭൂമി വാര്‍ത്തയില്‍


മമതയുടെ പ്രഖ്യാപനത്തിന് പിന്നാലെ അതേനാണയത്തില്‍ തിരിച്ചടിച്ച് സുവേന്ദു; 'അരലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്താനായില്ലെങ്കില്‍ രാഷ്ട്രീയം വിടും'

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.