login
മെസിക്ക് ചുവപ്പ് കാര്‍ഡ്: ബാഴ്‌സയെ അട്ടിമറിച്ച അത്‌ലറ്റിക്കിന് സൂപ്പര്‍ കപ്പ്

എക്‌സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിലാണ് മെസി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. അത്‌ലറ്റിക് താരം ഏസിയര്‍ വില്ലാലിബ്രെയെ കൈയേറ്റം ചെയ്തതിനാണ് പുറത്താക്കിയത്. എണ്‍പത്തിയൊമ്പതാം മിനിറ്റുവരെ 2-1 ന് മുന്നിട്ടുനിന്ന ശേഷമാണ് ബാഴ്‌സ തോല്‍വിയിലേക്ക് വഴുതി വീണത്.

ബാഴ്‌സലോണ: ബാഴ്‌സയുടെ ജേഴ്‌സയില്‍ ഇതാദ്യമായി ലയണല്‍ മെസി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് തോല്‍വി.  സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ ബാഴ്‌സയെ അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അത്‌ലറ്റിക് ബില്‍ബാവോ അട്ടിമറിച്ചു.

എക്‌സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിലാണ് മെസി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. അത്‌ലറ്റിക് താരം ഏസിയര്‍ വില്ലാലിബ്രെയെ കൈയേറ്റം ചെയ്തതിനാണ്  പുറത്താക്കിയത്.  എണ്‍പത്തിയൊമ്പതാം മിനിറ്റുവരെ 2-1 ന് മുന്നിട്ടുനിന്ന ശേഷമാണ് ബാഴ്‌സ തോല്‍വിയിലേക്ക് വഴുതി വീണത്.

ഫ്രഞ്ച് താരം അന്റോയ്ന്‍ ഗ്രീസ്മാനാണ് ബാഴ്‌സയുടെ രണ്ട് ഗോളുകളും നേടിയത്. ഓസ്‌കാര്‍ ഡി മാര്‍ക്കോസ് ഏസിയര്‍ വില്ലാലിബ്രെ, ഇനാകി വില്യംസ് എന്നിവരാണ് അത്‌ലറ്റികിനായി ഗോളുകള്‍ നേടിയത്. അത്‌ലറ്റിക് ബില്‍ബാവോ ഇത് മൂന്നാം തവണയാണ് സ്പാനിഷ് സൂപ്പര്‍ കപ്പ് സ്വന്തമാക്കുന്നത്. ഇതിന് മുമ്പ് 1984, 2015 വര്‍ഷങ്ങളില്‍ സൂപ്പര്‍ കപ്പ് നേടിയിട്ടുണ്ട്.

  comment

  LATEST NEWS


  രാമക്ഷേത്ര നിര്‍മാണ നിധി 1900 കോടി കവിഞ്ഞു; അയോധ്യ വിമാനത്താവളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചെന്ന് യോഗി ആദിത്യനാഥ്


  ഹഗിയ സോഫിയ: താന്‍ എഴുതിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടു; ക്രൈസ്തവരോട് ആദരവ്, ഇവരുടെ ആവശ്യങ്ങള്‍ യുഡിഎഫ് പരിഗണിക്കുമെന്ന് ശിഹാബ് തങ്ങള്‍


  മോദി സര്‍ക്കാരിന്റെ ഇടപെടല്‍; ഗുരുവായൂരിന്റെ മുഖം മാറുന്നു; കാര്‍ പാര്‍ക്കിങ് കോംപ്ലക്‌സും ടൂറിസം അമ്‌നിറ്റി സെന്ററും നാടിന് സമര്‍പ്പിച്ചു


  ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ ഐടിഐ ട്രേഡ് അപ്രന്റീസ്; വിവിധ ട്രേഡുകളിലായി 457 ഒഴിവുകള്‍; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇപ്പോള്‍


  റിസര്‍വ് ബാങ്കില്‍ ഓഫീസ് അറ്റന്‍ഡന്റ്‌സ്: 841 ഒഴിവുകള്‍


  'പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം'; മത്സ്യ പ്രവര്‍ത്തകസംഘം പ്രക്ഷോഭത്തിലേക്ക്


  കായംകുളം താപനിലയം: സൗരവൈദ്യുത പദ്ധതി ഒക്ടോബറില്‍ കമ്മീഷന്‍ ചെയ്യും


  ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നവരെ നോട്ടമിട്ട് ചൈനയുടെയും റഷ്യയുടെയും ഹാക്കര്‍മാര്‍; ലക്ഷ്യം ഗവേഷണ, ക്ലിനിക്കല്‍ പരീക്ഷണ വിവരങ്ങള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.