login
മെട്രോ പാര്‍ക്കിങ് അടച്ചു; വാഹനങ്ങള്‍ റോഡരികില്‍

സ്റ്റേഷന് സമീപം റോഡിന് കിഴക്ക് വശവും, പടിഞ്ഞാറ് വശവും പള്‍ക്കിങ് ഗ്രൗണ്ടുണ്ട്. യാത്രക്കാര്‍ കുറവായതിനാല്‍ രണ്ട് സ്ഥലത്തും സെക്യൂരിറ്റി ജീവനക്കാരനെ നിയോഗിക്കുമ്പോഴുണ്ടാവുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കാനാണ് ഒരു പാര്‍ക്കിങ് ഗ്രൗണ്ട് മാത്രമാക്കി ചുരുക്കിയതെന്നും യാത്രക്കാര്‍ പറയുന്നു.

മരട്: പേട്ട മെട്രോസ്റ്റേഷനിലെ പാര്‍ക്കിങ് അടച്ചത് യാത്രക്കാര്‍ക്ക് വിനയാകുന്നു. പാര്‍ക്കിങ് ഗ്രൗണ്ട് അടച്ചത് മൂലം യാത്രക്കാര്‍ തങ്ങളുടെ വാഹനങ്ങള്‍ റോഡരികിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഇത്തരത്തില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കെതിരെ ട്രാഫിക് പോലീസ് പിഴ ചുമത്തുന്നതും തുടര്‍ന്നു കൊണ്ടിരിക്കുന്നു. പേട്ട മെട്രോ സ്റ്റേഷന്റെ റോഡിന് പടിഞ്ഞാറ് വശത്തുള്ള പാര്‍ക്കിങ് ഗ്രൗണ്ടാണ് ഒരു മാസം മുമ്പ് നാട കെട്ടി അടച്ചത്. സോളാര്‍ സംവിധാനം ഘടിപ്പിക്കുന്നതിനും, മറ്റ് അറ്റകുറ്റപ്പണികള്‍ക്കും വേണ്ടിയുമായിരുന്നു ഇത്. എന്നാല്‍ ജോലികള്‍ പൂര്‍ത്തിയായിട്ടും പാര്‍ക്കിങ് അനുവദിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.

സ്റ്റേഷന് സമീപം റോഡിന് കിഴക്ക് വശവും, പടിഞ്ഞാറ് വശവും പള്‍ക്കിങ് ഗ്രൗണ്ടുണ്ട്. യാത്രക്കാര്‍ കുറവായതിനാല്‍ രണ്ട് സ്ഥലത്തും സെക്യൂരിറ്റി ജീവനക്കാരനെ നിയോഗിക്കുമ്പോഴുണ്ടാവുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കാനാണ് ഒരു പാര്‍ക്കിങ് ഗ്രൗണ്ട് മാത്രമാക്കി ചുരുക്കിയതെന്നും യാത്രക്കാര്‍ പറയുന്നു. യാത്രക്കാര്‍ കുറവായതിനാല്‍ ഒരു ഗ്രൗണ്ട് മതിയെന്ന നിലപാടിലുമാണധികൃതര്‍.

റോഡിന് പടിഞ്ഞാറ് ഭാഗത്തെ സ്റ്റേഷനില്‍ നിന്നാണ് രാവിലെ ട്രെയിന്‍ പുറപ്പെടുന്നത്. അതിനാല്‍ രാവിലെ ട്രെയിന്‍ കയറാനെത്തുന്നവര്‍ എളുപ്പത്തിനായി ഈ ഭാഗത്തെ ഗ്രൗണ്ടാണ് പാര്‍ക്കിങിന്  ഉപയോഗിക്കുന്നത്. ഗ്രൗണ്ട് അടച്ചിട്ടിരിക്കുന്നതിനാല്‍ റോഡരികിലും, സമീപത്തെ ഒഴിഞ്ഞ പറമ്പിലുമാണ് ഇപ്പോള്‍ ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. റോഡരികില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ ഗതാഗത തടസത്തിനിടയാക്കുന്നതായും പരാതി ഉയര്‍ന്നു. മെട്രോ ഗ്രൗണ്ടില്‍ പാര്‍ക്ക് ച്ചെയ്യുന്നതിന് ഇരുചക്രവാഹനങ്ങള്‍ക്ക് പ്രതിമാസം 250 രൂപയുടെ പാസെടുക്കണം. ഇത് ലഭിക്കുന്നതിന് വേണ്ടി മെട്രോ അധികൃതര്‍ പോലീസിനെ ഉപയോഗിച്ച് പിഴ ഈടാക്കിക്കുകയാണെന്നും യാത്രക്കാര്‍ ആക്ഷേപമുന്നയിച്ചു. റോഡരികില്‍ പാര്‍ക്ക് ചെയ്ത മുപ്പതോളം ഇരുചക്രവാഹനങ്ങളില്‍ ട്രാഫിക് പോലീസ് പിഴ ചുമത്തി കൊണ്ടുള്ള സ്റ്റിക്കര്‍ ദിവസവും പതിപ്പിക്കുന്നുണ്ട്. അനധികൃത പാര്‍ക്കിങ് കുറ്റം ചുമത്തിയായിരുന്നു ഇത്. ഇന്നലെ വൈകിട്ടും പോലീസെത്തി സ്റ്റിക്കര്‍ പതിപ്പിച്ചു.

  comment

  LATEST NEWS


  'മീശ നോവലിന് നല്‍കിയ അവാര്‍ഡ് പിന്‍വലിക്കണം'; സാഹിത്യ അക്കാദമിക്ക് ഒരു ലക്ഷം കത്തുകള്‍ അയക്കും; വനിതാദിനത്തില്‍ അമ്മമാരുടെ പ്രതിഷേധം


  ഏതു ചുമതല നല്‍കിയാലും അഭിമാനപൂര്‍വം ഏറ്റെടുക്കും; ദേഹബലവും ആത്മബലവും തനിക്കുണ്ട്; കേരള വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് മെട്രോമാന്‍


  കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ശന നിരീക്ഷണം; കള്ളപ്പണ ഇടപാട് പിടിക്കാന്‍ കസ്റ്റംസ് സ്‌ക്വാഡുകള്‍ രൂപികരിച്ചു; പൊതുജനങ്ങള്‍ക്കും വിവരം കൈമാറാം


  ഇന്ന് 2100 പേര്‍ക്ക് കൊറോണ; 1771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4039 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4300 ആയി


  പിണറായിയുടെ വെട്ടിനിരത്തല്‍; മുന്‍ സിമി നേതാവിന് കിട്ടിയ പരിഗണന പോലും മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്ക് ലഭിച്ചില്ല; ചൊങ്കൊടി പാര്‍ട്ടിയില്‍ കലാപക്കൊടി


  പാലാരിവട്ടം മേല്‍പ്പാലം തുറന്നു; ഔദ്യോഗിക ചടങ്ങില്ലെങ്കിലും മന്ത്രി ജി. സുധാകരന്‍ ആദ്യ യാത്രക്കാനായി, പിന്നാലെ സിപിഎം പ്രവര്‍ത്തകരുടെ റാലിയും


  'ശ്രദ്ധിക്കൂ ദീദി...'; മമതാ ബാനര്‍ജിയുടെ 'ഖേലാ ഹൊബെ'യ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി, കൊല്‍ക്കത്തയിലെ റാലിയില്‍ അണിനിരന്നത് ലക്ഷങ്ങള്‍


  മമത ബാനര്‍ജി ബംഗാളിന്റെ പ്രതീക്ഷ അട്ടിമറിച്ചു, പിന്നില്‍ നിന്നും കുത്തി; നഷ്ടമായ ജനാധിപത്യ സംവിധാനം സംസ്ഥാനത്ത് പുനസ്ഥാപിക്കുമെന്ന് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.