login
മൈക്ക് പെൻസിന് മനംമാറ്റം, ട്രംപിന് അനുകൂല സമീപനം സ്വീകരിച്ചേക്കും, ആറിന് നടക്കുന്ന ഇലക്ട്രറൽ വോട്ടെണ്ണൽ ഏറെ നിർണായകമാകും

ടെക്സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസിന്റെ നേതൃത്വത്തിൽ ഒരു ഡസനോളം സെനറ്റർമാരാണ് ഇലക്ട്രറൽ വോട്ടുകൾ തള്ളികളയണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

വാഷിംഗ്ടൺ ഡിസി: ജനുവരി അഞ്ചിന് നടക്കുന്ന ഇലക്ടറൽ വോട്ടെണ്ണുന്ന യുഎസ് കോൺഗ്രസ്സിൽ അധ്യക്ഷത വഹിക്കേണ്ട വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ നിലപാടിൽ അപ്രതീക്ഷിത മലക്കം മറിച്ചിൽ. ഇതോടെ ആറിന് നടക്കുന്ന ഇലക്ട്രറൽ വോട്ടെണ്ണൽ ഏറെ നിർണായകമാകും. ജോ ബൈഡനെ വിജയിയായി പ്രഖ്യാപിക്കണമെന്ന് നേരത്തെ പരസ്യമായി പ്രഖ്യാപിച്ച പെൻസാണ് ഇപ്പോൾ ട്രംപിനെ പിന്തുണക്കുന്നവരുടെ രക്ഷക്കെത്തിയിരിക്കുന്നത്.

ടെക്സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസിന്റെ നേതൃത്വത്തിൽ ഒരു ഡസനോളം സെനറ്റർമാരാണ് ഇലക്ട്രറൽ വോട്ടുകൾ തള്ളികളയണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വോട്ട് എണ്ണി തിട്ടപ്പെടുത്തുന്നതിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ട്രംപിന് പിന്തുണ പ്രഖ്യാപിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്.  അതേസമയം, കൗണ്ടിങ്ങ് നടക്കുന്ന വാഷിംഗ്ടൺ വൈറ്റ് ഹൗസിന് മുമ്പിൽ വൻ പ്രകടനം സംഘടിപ്പിക്കുന്നതിന് ട്രംപ് പദ്ധതി തയാറാക്കിയിട്ടുണ്ട്. മാർച്ച് ഫോർ ട്രംപ് എന്നാണ് ഇതിനെ നാമകരണം ചെയ്തിരിക്കുന്നത്.  

ഇലക്ട്രറൽ കോളേജ് വോട്ടുകൾ തള്ളികളയണമെന്ന് സെനറ്റർമാരുടെ ആവശ്യത്തോടാണ് മൈക്ക് പെൻസ് അനുകൂലിച്ചിരിക്കുന്നത്. സെനറ്റർമാരുടെ ആവശ്യത്തോടു യോഗത്തിൽ അധ്യക്ഷത വഹിക്കുന്ന വൈസ് പ്രസിഡന്റിന്റെ നിലപാട് വളരെ നിർണായകമാണ്. ഇലക്ട്രറൽ വോട്ടുകൾ എണ്ണി വിജയിയെ പ്രഖ്യാപിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ്. 

    comment

    LATEST NEWS


    ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; എന്‍സിപി നേതാവ് അറസ്റ്റില്‍


    ശാഖാ ഗടനായക് നന്ദുവിന്റെ കൊലപാതകം : അഞ്ച് പേര്‍ കൂടി അറസ്റ്റില്‍, പ്രതികളെ സബ് ജയിലിലേക്ക് മാറ്റി


    ശമ്പളമില്ല, സ്പിന്നിംഗ് മില്ലില്‍ ഓഫീസറെ തടഞ്ഞ് തൊഴിലാളികള്‍


    പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വോട്ടിംഗ് അവബോധം നല്‍കും


    സ്ത്രീസമൂഹം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാകണം: ബിഎംഎസ്


    കൊട്ടാരക്കര ഉന്നമിട്ട് ആര്‍. ചന്ദ്രശേഖരന്‍, പ്രചാരണം ആരംഭിച്ച് സൈബർ ടീം


    അമിത് ഷാ മുസ്ലിങ്ങളോട് എന്തുചെയ്തു?; മകളെ കെട്ടിച്ചു കൊടുത്തിട്ടുണ്ടാകില്ല; പിണറായിക്ക് മറുപടിയുമായി കെ. സുരേന്ദ്രന്‍


    വാടിക്കൽ രാമകൃഷ്ണൻ എന്ന് പേര് ഓർമ്മയുണ്ടോ? ചോരപുരണ്ട ആ കൈകൾ അമിത്ഷായ്ക്ക് നേരെ ചൂണ്ടേണ്ട, മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.മുരളീധരൻ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.