സ്വര്‍ണക്കടത്തു വിവാദവും അതില്‍ സ്വപ്ന സുരേഷിന്റെ പേരും വന്നപ്പോള്‍ ഈ മന്ത്രി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനോട് രണ്ടുതവണ സ്വപ്നയെ കണ്ട വിവരം വെളിപ്പെടുത്തി. എന്നാല്‍, സ്വപ്നയുടെ നെയ്യാറ്റിന്‍കരയിലുള്ള വീട്ടില്‍ പോയതും അവിടെ സമയം ചെലവിട്ടതും സ്വപ്നയുടെ അമ്മ സമ്മാനങ്ങള്‍ നല്കി അയച്ചതും മറച്ചുവച്ചു.
കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട, സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷും ധനമന്ത്രി ഡോ. തോമസ് ഐസക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നതിനൊപ്പം മറ്റൊരു മന്ത്രി മൂന്നുവട്ടം സ്വപ്ന സുരേഷിനെ സന്ദര്‍ശിച്ചതായി വിവരം. അന്വേഷണ ഏജന്‍സികള്‍ക്ക് ഇതു സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിച്ചു. ഈ സന്ദര്‍ശനങ്ങള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോ എന്ന കാര്യം പരിശോധിച്ചു വരികയാണ്.
മൂന്നുവട്ടം ഈ മന്ത്രി സ്വപ്നയെ സന്ദര്‍ശിച്ചു. സ്വര്‍ണക്കടത്തു വിവാദവും അതില്‍ സ്വപ്ന സുരേഷിന്റെ പേരും വന്നപ്പോള്‍ ഈ മന്ത്രി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനോട് രണ്ടുതവണ സ്വപ്നയെ കണ്ട വിവരം വെളിപ്പെടുത്തി. എന്നാല്‍, സ്വപ്നയുടെ നെയ്യാറ്റിന്‍കരയിലുള്ള വീട്ടില്‍ പോയതും അവിടെ സമയം ചെലവിട്ടതും സ്വപ്നയുടെ അമ്മ സമ്മാനങ്ങള്‍ നല്കി അയച്ചതും മറച്ചുവച്ചു. സമ്മാനങ്ങളില്‍ ഈന്തപ്പഴവുമുണ്ടായിരുന്നു.
മന്ത്രി കെ.ടി. ജലീലിന്റെ കോണ്‍സുലേറ്റ് ബന്ധവും സ്വപ്ന സുരേഷുമായുള്ള ഇടപാടുകളും മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ ഈ മന്ത്രിയുടെ പേരും വാര്‍ത്തയായി. എന്നാല്‍, കോണ്‍സുലേറ്റ് സന്ദര്‍ശിച്ചത് അവിടുത്തെ ട്രാഫിക് പ്രശ്നങ്ങളെക്കുറിച്ചുള്ള പരാതികള്‍ നേരിട്ടറിയാനായിരുന്നുവെന്നാണ് ആദ്യം വിശദീകരിച്ചത്.
സ്വര്‍ണക്കടത്തുകേസിലെ പ്രതിയും യുഎഇ കോണ്‍സുലേറ്റിലെ പിആര്‍ഒയുമായ സരിത്താണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലില്‍ മന്ത്രി പലവട്ടം കോണ്‍സുലേറ്റ് സന്ദര്ശിച്ചിട്ടുണ്ടെന്നു പറഞ്ഞത്. ഇത് മന്ത്രിയുടെ മകന്റെ വിദേശത്തെ ജോലിയുമായി ബന്ധപ്പെട്ടാണെന്നും വിശദീകരിച്ചു. എന്നാല്‍, മകന് ഖത്തറിലാണെന്നും ട്രാഫിക് വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മന്ത്രിയെന്ന നിലയിലാണ് പോയതെന്നും മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.
'ഈ യുദ്ധം നമ്മള് ജയിക്കും; ഒരുമനസോടെ അണിചേരാം'; കൊറോണ വാക്സിന് വിതരണത്തിന് ആശംസയുമായി മഞ്ജു വാര്യര്‍
ഇനി മദ്യം വാങ്ങാന്‍ ആപ്പ് വേണ്ട; ബെവ്ക്യൂ ആപ്പ് പിന്‍വലിച്ച് ഉത്തരവിറങ്ങി
വാക്സിനെതിരെ സംശയം പ്രകടിപ്പിച്ച് മനീഷ് തിവാരി; ഇല്ലാക്കഥകളും ആശങ്ക പരത്താനുമാണ് കോണ്‍ഗ്രസ്സിന് താത്പ്പര്യം, രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി
കോവിഡിനെതിരായ പോരാട്ടത്തില്‍ വാക്സിന് 'സഞ്ജീവനി'; കിംവദന്തികള്‍ ശ്രദ്ധിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി
വിശ്വാസ സമൂഹത്തെ വഞ്ചിച്ച പാസ്റ്റർക്ക് 6 വർഷം തടവ്, പിരിച്ച തുകയിൽ നിന്നും 900,000 ഡോളർ കടം വീട്ടാൻ ഉപയോഗിച്ചു
കെഎസ്ആര്‍ടിസിയില്‍ വലിയ തട്ടിപ്പ് നടന്നെന്ന് വെളിപ്പെടുത്തി എംഡി; ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു; പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍
ഗോവര്‍ധന്റെ കുഞ്ഞുങ്ങള്‍
ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നത് 18 ദശലക്ഷം പേരെന്ന് യുഎൻ റിപ്പോർട്ട്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് കേന്ദ്ര നിയമം; ഉല്പന്നങ്ങള് എവിടെ വേണമെങ്കിലും വില്ക്കാന് അധികാരം നല്‍കുന്നതാണിതെന്ന് ഒ. രാജഗോപാല്‍
തിരുവനന്തപുരം നഗരസഭയില്‍ സംഭവിച്ചത് എന്ത്; ബിജെപിയെ വെട്ടാന്‍ വോട്ടുകച്ചവടം നടത്തിയതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍
ചിന്താ ജെറോമിന്റെ നാല് വര്‍ഷത്തെ ശമ്പളം 37 ലക്ഷത്തിലധികം
പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമെന്ത്?; സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച് ഗവര്‍ണര്‍
പ്രതിഷേധം ആളിക്കത്തി; രാജന്റേയും ഭാര്യയുടേയും മരണത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം; മക്കള്‍ക്ക് വീട് വച്ചു നല്‍കും
'സുപ്രധാന ഫയലുകള്‍ എടുത്തു കൊണ്ടുപോയി, ഒടുവില്‍ മജിസ്ട്രേറ്റിനെ തന്നെ സ്ഥലം മാറ്റി; അഭയക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് ജസ്റ്റിസ് സിറിയക് ജോസഫ്'