login
ടോവിനോ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറും ആക്ഷന്‍ ഡയറക്ടര്‍ ഹോളിവുഡ് സെന്‍സേഷന്‍ വ്‌ലാഡ് റിമംബര്‍ഗുമാണ്.

ടോവിനോ തോമസ് നായകനായ വീക്കന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളിയുടെ ഒഫീഷ്യല്‍ ടീസര്‍ അഞ്ച് ഭാഷകളിലായി പുറത്തിറങ്ങി.

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറും ആക്ഷന്‍ ഡയറക്ടര്‍ ഹോളിവുഡ് സെന്‍സേഷന്‍ വ്‌ലാഡ് റിമംബര്‍ഗുമാണ്.

വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ ബേസില്‍ ജോസഫാണ് സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് സുകുമാരനും ഫഹദ് ഫാസിലുമാണ് മലയാളം ടീസര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. ബോളിവുഡിലെ പ്രമുഖരായ അഭിഷേക് ബച്ചനും അര്‍ജുന്‍ കപൂറുമാണ് ഹിന്ദി പതിപ്പായ മിസ്റ്റര്‍ മുരളിയുടെ ടീസര്‍ പുറത്തിറക്കിയത്. വിജയ് സേതുപതിയും കീര്‍ത്തി സുരേഷും തമിഴ് ടീസര്‍ പുറത്തിറക്കിയപ്പോള്‍ റാണ ദഗുബതി തെലുഗു പതിപ്പായ മെരുപ്പു മുരളിയുടെ ടീസറും, യഷ് കന്നഡ പതിപ്പായ മിന്‍ചു മുരളിയുടെ ടീസറും പുറത്തിറക്കി.  

ബാംഗ്ലൂര്‍ ഡേയ്‌സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിങ്ങനെ നിരവധി ബ്‌ളോക്ബസ്റ്റര്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബിഗ് ബജറ്റ് ചിത്രമാണ് മിന്നല്‍ മുരളി. മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.  

വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്. വില്‍ സ്മിത്ത് അഭിനയിച്ച ജമിനി മാന്‍, ദി ലാസ്റ്റ് വിച്ച് ഹണ്ടര്‍, നെറ്റ്ഫ്‌ലിക്‌സ്- ലൂസിഫര്‍, ബാറ്റ്മാന്‍: ടെല്‍ ടെയില്‍ സീരീസ്, ബാഹുബലി 2, സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന്‍ എന്നിങ്ങനെ ഒട്ടനവധി സിനിമകളിലൂടെ തന്റെ പ്രാവീണ്യം തെളിയിച്ച വ്‌ലാഡ് റിമംബര്‍ഗാണ് മിന്നല്‍ മുരളിയുടെ ആക്ഷന്‍ ഡയറക്ടര്‍.  

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ മിന്നല്‍ മുരളിയില്‍ ടോവിനോ തോമസിനൊപ്പം, ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ഫെമിന ജോര്‍ജ്, സ്‌നേഹ ബാബു, ഷെല്ലി നബു കുമാര്‍, പി ബാലചന്ദ്രന്‍, ബൈജു സന്തോഷ്, സുര്‍ജിത്, ഹരിശ്രീ അശോകന്‍, മാമുക്കോയ, ബിജുക്കുട്ടന്‍ എന്നിങ്ങനെ പ്രശസ്തരായ ഒരുപാട് അഭിനേതാക്കള്‍ ഭാഗമാകുന്നുണ്ട്.

 

comment
  • Tags:

LATEST NEWS


സുദര്‍ശന്‍ ന്യൂസ് ടെലിവിഷന്‍ പോഗ്രാം ചട്ടങ്ങള്‍ ലംഘിച്ചു; യുപിഎസ്സി ജിഹാദ് വാര്‍ത്തയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി; ചാനലിന് നോട്ടീസ് നല്‍കി


ലഹരിമരുന്ന് കേസ് വന്‍സ്രാവുകളിലേക്ക്; ദീപിക പദുക്കോണ്‍ അടക്കം നാലുനടിമാര്‍ക്ക് എന്‍സിബി നോട്ടീസ്; മൂന്നു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം


മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം നാളെ സമ്മാനിക്കും


കള്ളപ്പണം വെളുപ്പിക്കലിന് പൂട്ട്; ആര്‍ബിഐ നിയന്ത്രണത്തിലാകുന്നത് 1540 സഹകരണ ബാങ്കുകളും 8.6 കോടി നിക്ഷേപകരും; സാമ്പത്തിക അച്ചടക്കത്തിലേക്ക് രാജ്യം


ഉപയോക്താക്കളുടെ പരിരക്ഷ മുഖ്യം: 'സൂം' സുരക്ഷക്കായി പുതിയ സംവിധാനം; ടുഫാക്ടര്‍ ഓഥന്റിക്കേഷന്‍ അവതരിപ്പിച്ചു


സ്പര്‍ശന രഹിത ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ഇന്ത്യ; എസ്ബിഐ കാര്‍ഡ്, ഗൂഗിള്‍ പേ സഹകരണത്തില്‍ ഇടപാടു നടത്താനുള്ള സൗകര്യം; പുതിയ ചുവടുവെയ്പ്പ്


തമിഴ്‌നാട്ടില്‍ മന്ത്രിയുടെ പിഎയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയതോടെ വഴിയില്‍ ഉപേക്ഷിച്ചു കടന്നു


ബാലഗോകുലം ദക്ഷിണ-മധ്യ മേഖലയ്ക്ക് ഭാരവാഹികളായി, സുനിൽ കുമാർ പ്രസിഡന്റ്, സുഗീഷ് വി.എസ് ജനറൽ സെക്രട്ടറി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.