login
'ശ്രുതി മധുരമായ ആലാപനം ശ്രേഷ്ഠഭാരതത്തിന്റെ അന്തസത്ത ശക്തിപ്പെടുത്തുന്നു'; കുട്ടി ഗായിക ദേവികയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

അപ്രതീക്ഷിതമായി ലഭിച്ച അംഗീകാരത്തില്‍ സന്തോഷത്തിന്റെ നിറവിലാണ് ദേവിക. താന്‍ പാടിയ വീഡിയോ ടീച്ചര്‍ സ്‌കൂളിന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും മാത്രമാണ് ഇത് കാണുക എന്നാണ് ആദ്യം കരുതിയത്.

ന്യൂദല്‍ഹി :  ഹിമാചല്‍ദേശ് നാടോടി ഗാനം ആലപിച്ച് ദേശീയ ശ്രദ്ധ നേടിയ മലയാളി പെണ്‍കുട്ടിക്ക് അഭിനന്ദനമായി പ്രധാനമനത്രി നരേന്ദ്രമോദിയും. തിരുവനന്തപുരം സ്വേദേശിനിയും കേന്ദ്ര വിദ്യാലയ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പാട്ട് ഇവരെ പഠിപ്പിക്കുന്ന അധ്യാപിക സ്‌കൂളിലെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെയ്ക്കുകയും പിന്നീട് ആ വിഡീയോ വൈറല്‍ ആവുകയുമായിരുന്നു.  

നാല്‍പ്പത് ലക്ഷം പേര്‍ ഇത് കാണുകയും ചെയ്തിരുന്നു. ചംപാ കിത്തനി ദൂര്‍' എന്ന് തുടങ്ങുന്ന ഹിമാചലിന്റെ തനത് നാടോടി ഗാനമാണ് ദേവിക പാടി ഹിറ്റാക്കിയത്. ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂര്‍ ദേവികയെ അഭിനന്ദിക്കുകയും ദേവഹഭൂമിയിലേക്ക് ക്ഷണിക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദനവുമായി എത്തിയത്.  

ദേവിക എന്ന കുട്ടിയെ ഓര്‍ത്ത് അഭിമാനം! അവളുടെ ശ്രുതിമധുരമായ ആലാപനം 'ഏക ഭാരതം ശ്രേഷ്ഠഭാരതത്തിന്റെ' അന്തസത്ത ശക്തിപ്പെടുത്തുന്നു!'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മലയാളത്തിലാണ് ഒന്‍പതാംക്ലാസുകാരിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഓപ്പം വീഡിയോ പങ്കുവെയ്ക്കുക കൂടി ചെയ്തിട്ടുണ്ട്.  

എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി ലഭിച്ച അംഗീകാരത്തില്‍ സന്തോഷത്തിന്റെ നിറവിലാണ് ദേവിക. താന്‍ പാടിയ വീഡിയോ ടീച്ചര്‍ സ്‌കൂളിന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും മാത്രമാണ് ഇത് കാണുക എന്നാണ് ആദ്യം കരുതിയത്. ഇത്രയും വൈറലാവുകയും പ്രധാനമന്ത്രിയും ഹിമാചല്‍ മുഖ്യമന്ത്രിയും ഇത് കാണുമെന്നും തന്നെ അഭിനന്ദിക്കുമെന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും ദേവിക പറഞ്ഞു. നിരവധി പേര്‍ ഫോണിലൂടെ ആശംസകള്‍ അറിയിച്ചതായും ദേവിക കൂട്ടിച്ചേര്‍ത്തു.  

 

comment

LATEST NEWS


പല്ലുപോകുമെന്ന് ഓര്‍ക്കണം കല്ലുകടിക്കും മുമ്പ്


ഒരേ തൂവല്‍ പക്ഷികള്‍ ഒന്നിച്ചു പറക്കുന്നു


ടോട്ടനത്തിനും ആഴ്‌സണലിനും വിജയത്തുടക്കം


'നന്ദി ബ്രസീല്‍'; കാല്‍പ്പന്തുകളിയുടെ മാന്ത്രികന്‍ 80-ാം ജന്മദിനം ആഘോഷിച്ചു


അറിവ് ആയുധമാക്കിയ പോരാളി


ഹെല്‍മെറ്റില്ലെങ്കില്‍ ഇനി പിഴ മാത്രമല്ല; ലൈസന്‍സിനെയും ബാധിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്; 'സൈക്കോ ഷമ്മി'യായി സോഷ്യല്‍ മീഡിയയില്‍ ബോധവല്‍ക്കരണം


'കുമ്മനംജി നേരുള്ള വ്യക്തി; രാഷ്ട്രീയപ്രതികാരം അദേഹത്തെപ്പോലെയുളള എളിയ മനുഷ്യരില്‍ പ്രയോഗിക്കരുത്'; പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി


പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് ഇനി നിര്‍ബന്ധം; പിഴയ്ക്ക് പുറമേ ലൈസന്‍സ് റദ്ദാക്കും; ഉത്തരവ് നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.