login
രാജ്യത്തെ ആദ്യ ഡ്രൈവര്‍ രഹിത ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് മോദി, സ്മാര്‍ട്ട് പദ്ധതികളുമായി ഇന്ത്യ അതിവേഗത്തില്‍ മുന്നേറുന്നു

ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ബഹദൂര്‍ഗഡ്, ഗാസിയാബാദ് എന്നീ നഗരങ്ങളുമായി ദൽഹിയെ ബന്ധിപ്പിക്കുന്ന മജന്ത ലെയിനിലാണ് ഡ്രൈവര്‍ രഹിത മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തുക.

ന്യൂദല്‍ഹി: രാജ്യത്തെ ആദ്യ ഡ്രൈവര്‍ രഹിത ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ദേശീയ പൊതു മൊബിലിറ്റി കാര്‍ഡും അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ബഹദൂര്‍ഗഡ്, ഗാസിയാബാദ് എന്നീ നഗരങ്ങളുമായി ദൽഹിയെ ബന്ധിപ്പിക്കുന്ന മജന്ത ലെയിനിലാണ് ഡ്രൈവര്‍ രഹിത മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തുക. ആറ് കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. ഊര്‍ജ്ജ സംരക്ഷണം ലക്ഷ്യമിട്ട് ബ്രേക്കിംഗിലും ലൈറ്റിംഗിലും നൂതന ടെക്‌നോളജികളാണ് ഉപയോഗിച്ചിരിക്കുന്നത്. 95 കിലോ മീറ്ററാണ് ഡ്രൈവര്‍ രഹിത ട്രെയിനിന്റെ പരമാവധി വേഗത. ഓരോ കോച്ചിലും 380 യാത്രക്കാരാണ് ഉണ്ടാകുക. 

സ്മാര്‍ട്ട് പദ്ധതികളുമായി ഇന്ത്യ വളരെ വേഗത്തില്‍ മുന്നേറുകയാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി പറഞ്ഞു. അടല്‍ ജിയുടെ പ്രയത്‌നത്തിന്റെ ഫലമായാണ് രാജ്യത്ത് ആദ്യ മെട്രോ ആരംഭിക്കുന്നത്. 2014ല്‍ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ രാജ്യത്ത് ആകെ ഉണ്ടായിരുന്നത് വെറും 5 മെട്രോ സര്‍വീസുകളായിരുന്നു എന്നും ഇന്ന് 18 നഗരങ്ങളില്‍ മെട്രോ റെയില്‍ ഉണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

2025ഓടെ 25ലധികം നഗരങ്ങളില്‍ മെട്രോ സര്‍വീസുകള്‍ ആരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മെട്രോ സര്‍വീസുകളുടെ വിപുലീകരണത്തിന് മേക്ക് ഇന്‍ ഇന്ത്യ പ്രധാനമാണ്. ഇതിലൂടെ ചെലവ് കുറയ്ക്കാനും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും സാധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

  comment

  LATEST NEWS


  പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് ആള്‍ക്കൂട്ടം തടയാന്‍; വര്‍ധനവ് താല്‍ക്കാലിക നടപടി മാത്രം; വ്യാജപ്രചരണങ്ങള്‍ തള്ളി റെയില്‍ മന്ത്രാലയം


  ആലുവ ശിവരാത്രിക്കും നിയന്ത്രണം: ബലിതര്‍പ്പണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍


  ഇന്ന് 2791 പേര്‍ക്ക് കൊറോണ; 2535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3517 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4287 ആയി


  ഭഗവാനോട് യാചിക്കുക, മടിച്ചു നില്‍ക്കേണ്ട


  'നരഭാരതി'യുടെ സങ്കീര്‍ത്തനം


  ജോജു ജോര്‍ജ്ജും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'സ്റ്റാര്‍' ഒരുങ്ങുന്നു; ഏപ്രില്‍ ഒമ്പതിന് തിയേറ്ററുകളില്‍ എത്തും


  വിനോദിനിക്ക് ഐഫോണ്‍ ലഭിച്ചെന്ന വാര്‍ത്ത ചെറിയ പടക്കം; പിണറായിക്കും പി. ജയരാജനുമെതിരേയും ആരോപണം ഉയരുമെന്നും കെ സുധാകരന്‍


  98-ാം വയസിലും 'ആത്മനിര്‍ഭര്‍'; വീഡിയോ വൈറലായതിന് പിന്നാലെ മുതിര്‍ന്ന പൗരനെ ആദരിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.