login
ഇന്ത്യയെ ഭയമാണെന്ന് തുറന്ന് സമ്മതിച്ച് ഇമ്രാന്‍ ഖാന്‍; 73 വര്‍ഷത്തിനിടെ നരേന്ദ്ര മോദി സര്‍ക്കാരിനെ പോലൊന്ന് ഉണ്ടായിട്ടില്ലന്ന്

'എന്നെങ്കിലും പാകിസ്താന്‍ സായുധ സേനയെ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കില്‍ അത് ഇപ്പോഴാണ്

ന്യൂദല്‍ഹി: ഇന്ത്യയെ ഭയമാണെന്ന് തുറന്ന് സമ്മതിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കഴിഞ്ഞ 73 വര്‍ഷത്തിനിടെ ഇന്ത്യയ്ക്ക് നരേന്ദ്ര മോദി സര്‍ക്കാരിനെ പോലെ കരുത്തരായ ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.  ഒരു റാലിയുടെ വീഡിയോയിലാണ് ഇമ്രാന്‍ ഖാന്റെ തുറന്ന് പറച്ചില്‍.

'എന്നെങ്കിലും പാകിസ്താന്‍ സായുധ സേനയെ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കില്‍ അത് ഇപ്പോഴാണ്. കാരണം എന്തെന്നാല്‍, കഴിഞ്ഞ 73 വര്‍ഷത്തിനിടെ ഇന്ത്യയ്ക്ക് ഇന്ന് ഉള്ളപോലെ ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല'. ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 92 എന്ന വാര്‍ത്താ ചാനല്‍ സംപ്രേഷണം ചെയ്ത ഇമ്രാന്‍ ഖാന്റെ റാലിയിലാണ് കേന്ദ്രസര്‍ക്കാരിനെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗമുള്ളത്. വാജ്പേയ് മിതവാദിയാണെന്നും പാകിസ്താന്റെ ഇപ്പോഴുള്ള പിരിമുറുക്കത്തിന് കാരണം മോദിയാണെന്നും ടര്‍ക്കിഷ് ചാനലായ 'എ ന്യൂസി'ന് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

 

comment

LATEST NEWS


അവകാശലംഘന നോട്ടിസ്: മന്ത്രി തോമസ് ഐസക്കിന് ക്ലീന്‍ ചിറ്റ് നല്‍കി എത്തിക്‌സ കമ്മിറ്റി, റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


പുതിയ കരുത്തുറ്റ ബ്രാൻഡും ചലനാത്മകമായ ലോഗോയും; യുഎസ്‌ടി ഗ്ലോബൽ ഇനി യുഎസ്‌ടി


യാത്ര പറഞ്ഞ് മെലാനിയ; മറക്കാൻ കഴിയില്ല കഴിഞ്ഞ നാല് വർഷങ്ങൾ, വിദ്വേഷത്തിന് മേൽ സ്നേഹത്തെയും അക്രമത്തിനുമേൽ സമാധാനത്തെയും തെരഞ്ഞെടുക്കുക


കണ്ണൂര്‍ വിമാനത്താവളത്തില്‍ 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി, ചോക്ലേറ്റില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 193 ഗ്രാം സ്വർണം


കൊറോണ: കൊല്ലം വടക്കേവിള സ്വദേശി ജിദ്ദയില്‍ മരിച്ചു


കെ.വി.തോമസ് പാര്‍ട്ടി വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം; വലത്തു നിന്ന് ഇടത്തോട്ട് കളം മാറ്റുമോയെന്ന് സംശയം; ചരടു വലികളുമായി കോണ്‍ഗ്രസ്


രാമക്ഷേത്രത്തിന് ധനം സമാഹരിച്ച് മുസ്ലിം യുവതി; എത്രയോ ഭൂമി ഹിന്ദുക്കള്‍ മുസ്ലിങ്ങള്‍ക്ക് നല്‍കി;നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ പാരമ്പര്യമെന്നും യുവതി


ഏഴ് പദ്ധതികളും വിജയകരം; എടത്തിരുത്തി ഇനി തപാല്‍വകുപ്പിന്റെ സെവന്‍ സ്റ്റാര്‍ ഗ്രാമം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.