login
ഐക്യമാര്‍ന്നതും എല്ലാവരും ഉള്‍ക്കൊള്ളുന്നതുമായ സമൂഹം ഉണ്ടാക്കിയെടുക്കുന്നതിന് ഈ ദിവസം പ്രചോദനമാകട്ടെ; ജനങ്ങള്‍ക്ക് ഈദ് ആശംസ നേര്‍ന്ന് മോദി

പ്രധാനമന്ത്രിക്ക് പുറമേ രാഷ്ട്രപതിയും രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള ത്യാഗമാണ് ഈദ് ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ലോകത്തെ എല്ലാ ജനങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കാന്‍ ഈ ദിനം ഏവര്‍ക്കും പ്രചോദനം ആകട്ടെ.

ന്യൂദല്‍ഹി : ജനങ്ങള്‍ക്ക് ഈദ് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യമാര്‍ന്നതും എല്ലാവരും ഉള്‍ക്കൊള്ളുന്നതുമായ സമൂഹം ഉണ്ടാക്കിയെടുക്കുന്നതിനും ഈ ദിവസം പ്രചോദനമാകട്ടെയെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആശംസയര്‍പ്പിച്ചു. സാഹോദര്യവും സ്നേഹവും എക്കാലവും തുടരട്ടെയെന്നും മോദി അറിയിച്ചു.  

പ്രധാനമന്ത്രിക്ക് പുറമേ രാഷ്ട്രപതിയും രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള ത്യാഗമാണ് ഈദ് ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ലോകത്തെ എല്ലാ ജനങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കാന്‍ ഈ ദിനം ഏവര്‍ക്കും പ്രചോദനം ആകട്ടെ. കൊറോണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഈ വിശുദ്ധ ദിനത്തില്‍ സന്തോഷം പങ്കുവെയ്ക്കാമെന്നും രാഷ്ട്രപതി ട്വിറ്ററില്‍ അറിയിച്ചു.  

അതേസമയം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീനയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇദ് ആശംസകള്‍ നേര്‍ന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കാനും, സമൂഹത്തില്‍ സമാധാനവും, സഹിഷ്ണുതയും വളര്‍ത്താനും ഈ ഉത്സവം സഹായിക്കുമെന്നായിരുന്നു ആശംസ.  

 

comment

LATEST NEWS


പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യതൊഴിലാളികള്‍ പുറപ്പെട്ടു; പുറപ്പെടാന്‍ സജ്ജരായി അഞ്ച് വള്ളങ്ങള്‍ കൂടി


ജില്ലയില്‍ ഇന്നലെ 41 പേര്‍ക്ക് കോവിഡ്, 30 പേര്‍ക്ക് സമ്പര്‍ക്കം വഴി; 38 പേര്‍ക്ക് രോഗമുക്തി


അനധികൃത വയല്‍നികത്തല്‍; ശ്രീനാരായണപുരത്തെ മുപ്പതോളം വീടുകളില്‍ വെള്ളം കയറിയെന്ന് പരാതി


കൊറോണ വിലക്കുകള്‍ ലംഘിച്ച് വെള്ളപ്പൊക്കം ആഘോഷിച്ച് പാലാ ബിഷപ്പും വൈദികരും; നീന്തിത്തുടിക്കാനിറിങ്ങിയത് സംസ്ഥാന പാതയില്‍; വിമര്‍ശനവുമായി വിശ്വാസികള്‍


കേരളത്തെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടം: കോഴിക്കോട് ജില്ലയില്‍ ഒന്‍പത് മരണം


കരിപ്പൂര്‍ വിമാന അപകടം: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഓട്ടമായിരുന്നു ജാനകിക്ക്; ഇപ്പോള്‍ ചേതനയറ്റു


അവസാനമായി ഒരു സെല്‍ഫിയുംപ്രാര്‍ത്ഥിക്കണമെന്ന സന്ദേശവും; ഷറഫുദ്ദീന്‍ അറിഞ്ഞില്ല അത് തന്റെ അവസാന യാത്രയാണെന്ന്


റെഡ് അലര്‍ട്ട് നല്‍കാതെ പമ്പ ഡാം തുറന്നു; ആറു ഷട്ടറുകള്‍ രണ്ടടി ഉയര്‍ത്തി; അഞ്ചു മണിക്കൂറിനുള്ളില്‍ വെള്ളം റാന്നിയില്‍; നാളെ രാവിലെ തിരുവല്ലയില്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.