login
'ഇന്ത്യയെ കരുത്തുറ്റതാക്കാന്‍ നീക്കിവെച്ച വ്യക്തിത്വം': എഴുപതാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകളുമായി പ്രമുഖര്‍

രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ക്കൊപ്പം മോദിജിക്ക് ആരോഗ്യവും ദീര്‍ഘായുസും നേരുന്നു'

ന്യൂദല്‍ഹി : എഴുപതാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകളര്‍പ്പിച്ച് രാജ്യം. നിരവധി പ്രമുഖര്‍ മോദിക്ക് സമൂഹ മാധ്യമങ്ങളിലൂടേയും മറ്റും ആശംസകള്‍ അര്‍പ്പിച്ച് കഴിഞ്ഞു. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലി തുടങ്ങിയവര്‍ അദ്ദേഹത്തിന് ജന്മദിന ആശംസകള്‍ നേര്‍ന്നു.  

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകള്‍ നേരുന്നു. ഇന്ത്യയുടെ ജീവിതമൂല്യങ്ങളിലും, ജനാധിപത്യ പാരമ്പര്യത്തിലും താങ്കള്‍ വിശ്വസ്തതയോടെ പ്രവര്‍ത്തിച്ചു. ദൈവം എപ്പോഴും താങ്കളെ ആരോഗ്യവാനും, സന്തോഷവാനും ആയിരിക്കാന്‍ അനുഗ്രഹിക്കട്ടെ എന്നും, താങ്കളുടെ വിലമതിക്കാനാകാത്ത സേവനങ്ങള്‍ രാഷ്ട്രം സ്വീകരിക്കുകയും ചെയ്യട്ടെ എന്നതാണ് എന്റെ ആശംസകളും പ്രാര്‍ത്ഥനയും' രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വിറ്ററിലൂടെ അറിയിച്ചത്.  

ജീവിതത്തിലെ ഓരോ നിമിഷവും ഇന്ത്യയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ നീക്കിവച്ച വ്യക്തിത്വമാണ് നരേന്ദ്ര മോദിയുടേതെന്നായിരുന്നു അമിത് ഷായുടെ ട്വീറ്റ്. 'ഇന്ത്യയെ ശക്തവും സുരക്ഷിതവുമാക്കുന്നതിന് പ്രധാനമന്ത്രി മോദി തന്റെ ജീവിതത്തിലെ ഓരോ നിമിഷവും നീക്കിവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രത്തെ സേവിക്കാന്‍ സാധിച്ച ഞാന്‍ ഭാഗ്യവാനാണ്. രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ക്കൊപ്പം മോദിജിക്ക് ആരോഗ്യവും ദീര്‍ഘായുസും നേരുന്നു' എന്നായിരുന്നു അമിത് ഷായുടെ ട്വീറ്റ്.  

ദരിദ്രരേയും പാര്‍ശ്വവത്കരിക്കപ്പെട്ടവരേയും ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി ഏറെ ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴില്‍ രാജ്യം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകള്‍ നേരുന്നു. അദ്ദേഹത്തിന്റെ മികച്ച നേതൃത്വത്തിനും, നിര്‍ണായക നടപടികളിലും ഇന്ത്യയ്ക്ക് വളരെയധികം പ്രയോജനം ലഭിച്ചിട്ടുണ്ട്. പാവപ്പെട്ടവര്‍ക്കും, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുമായി അദ്ദേഹം ആത്മാര്‍ത്ഥമായാണ് പ്രയത്നിക്കുന്നത്. അദ്ദേഹത്തിന് നല്ല ആരോഗ്യവും ദീര്‍ഘായുസ്സുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് രാജ്‌നാഥ് സിങ്ങും അറിയിച്ചു.  

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകള്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക് ആശംസകള്‍ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വിറ്ററിലൂടെയുള്ള ഒറ്റവരി ആശംസ.  

രാജ്യത്ത് കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ പ്രധാനമന്ത്രിയുടെ പിറന്നാളിന് പതിവ് ആഘോഷചടങ്ങുകള്‍ ഉണ്ടായിരിക്കില്ല. പിറന്നാള്‍ ദിനത്തില്‍ അമ്മ ഹീരാബായിയെ മോദി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതും ഒഴിവാക്കി. അതേസമയം പ്രധാനമന്ത്രിയുടെ എഴുപതാം പിറന്നാള്‍ സേവനവാരമായി ആചരിക്കാനാണ് ബിജെപിയുടെ തീരുമാനം.  

 

 

 

 

comment

LATEST NEWS


ഹൂസ്റ്റണിലെ പോസ്റ്റ് ഓഫീസ് സന്ദീപ് സിങ്ങിന്റെ പേരിൽ; ഇന്ത്യൻ വംശജന്റെ പേരിൽ അറിയപ്പെടുന്ന ആദ്യപോസ്റ്റ് ഓഫീസ്


ഈ അസുഖത്തിന് ചികിത്സയില്ല: കുശുമ്പ് പോസ്റ്റിട്ട ദീപാ നിശാന്തിന് സഹപ്രവര്‍ത്തക ഡോ. ആതിര നല്‍കിയത് മുഖത്തടിച്ച പോലെയുള്ള മറുപടി


കെ.ടി. ജലീല്‍ രാജിവെയ്ക്കില്ല: കേസ് രജിസ്റ്റര്‍ ചെയ്താല്‍ പലരേയും ചോദ്യം ചെയ്യും, അവരെല്ലം കേസിലെ പ്രതികളാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍


'മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കും വരെ ഒരിക്കലും മനസിലാകില്ല'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഭാവനയുടെ പ്രതികരണം


'സുപ്രീംകോടതി വിധിയാണ്; നടപ്പാക്കാതിരിക്കാന്‍ സാധ്യമല്ല'; മണര്‍കാട് പള്ളി ഉടന്‍ ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശം; യാക്കോബായ വിഭാഗത്തിന് കനത്ത തിരിച്ചടി


'നാന്‍ വീഴ്വേന്‍ എന്‍ട്ര് നിനൈതായോ; ട്രോളുകളില്‍ തളരില്ല; പരിഹസിച്ചത് സ്ത്രീസമത്വവും തുല്യതയും പ്രസംഗിക്കുന്നവര്‍; ഇനിയും സമരത്തിനിറങ്ങുമെന്ന് അനശ്വര


ഓണ്‍ലൈന്‍ വാതുവെപ്പിന് കളമൊരുക്കി; പ്ലേ സ്‌റ്റോറില്‍ നിന്ന് പേടിഎം ആപ്പിനെ നീക്കം ചെയ്തു; ചടുലനീക്കവുമായി ഗൂഗിള്‍; വിശദീകരണം പുറത്തിറക്കി


മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം: നിഷ പുരുഷോത്തമന്റെ പരാതിയില്‍ രണ്ട് ദേശാഭിമാനി ജീവനക്കാര്‍ അറസ്റ്റില്‍; ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.