login
അതിര്‍ത്തികളില്‍ നമുക്കായി ഉണര്‍ന്നിരിക്കുന്ന പട്ടാളക്കാരെ ഓര്‍ത്ത് അഭിമാനിക്കാം; കാര്‍ഗിലില്‍ ശത്രുവിനെ സൈന്യം നേരിട്ടത് ചങ്കൂറ്റത്തെ ആയുധമാക്കി

നമ്മുടെ മണ്ണില്‍ അനധികൃതമായി നുഴഞ്ഞു കയറിയവരെ രണ്ട് മാസവും മൂന്ന് ആഴ്ചയും രണ്ട് ദിവസവും എടുത്ത് ശക്തമായ യുദ്ധത്തിലൂടെ തന്നെ ഇന്ത്യന്‍ സൈനികര്‍ അവരെ തുരത്തി. ഓപ്പറേഷന്‍ വിജയ് എന്ന് അറിയപ്പെട്ട ആ യുദ്ധത്തിലൂടെ നമ്മുടെ മണ്ണില്‍ ഇന്ത്യന്‍ പതാക വീണ്ടും ഉയര്‍ന്നു പാറി.

കൊച്ചി : നമ്മള്‍ ഉറങ്ങുമ്പോള്‍ അതിര്‍ത്തികളില്‍ നമുക്കായി ഉണര്‍ന്നിരിക്കുന്ന ഇന്ത്യന്‍ പട്ടാളക്കാരെ ഓര്‍ത്ത് അഭിമാനിക്കാമെന്ന് നടന്‍ മോഹന്‍ലാല്‍. കാര്‍ഗില്‍ യുദ്ധത്തിന്റെ ഓര്‍മ പങ്കുവെയ്ക്കവേയാണ് ലഫ്റ്റനന്റ് കേണല്‍ കൂടിയായ അദ്ദേഹം ഇക്കാര്യം അറിയിച്ചത്.  

തണുത്തുറഞ്ഞ കാര്‍ഗില്‍ മേഖലകളിലെ ഉയരമേറിയ കുന്നുകളില്‍ ഒളിച്ചിരുന്ന നുഴഞ്ഞു കയറ്റക്കാരെ ചങ്കൂറ്റത്തെ ആയുധമാക്കിയും ധൈര്യത്തെ  കവചമാക്കിയുമാണ് ഇന്ത്യന്‍ സൈനികര്‍ നേരിട്ടത്. കാര്‍ഗിലില്‍ രാജ്യത്തിന് വേണ്ടി മരണം പോരാടിയ വീര സൈനികരെ നമ്മുക്ക് എന്നും ഓര്‍ക്കാം. നമ്മള്‍ ഉറങ്ങുമ്പോള്‍ അതിര്‍ത്തികളില്‍ നമുക്കായി ഉണര്‍ന്നിരിക്കുന്ന ഇന്ത്യന്‍ പട്ടാളക്കാരെ ഓര്‍ത്ത് അഭിമാനിക്കാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.  

നമ്മുടെ മണ്ണില്‍ അനധികൃതമായി നുഴഞ്ഞു കയറിയവരെ രണ്ട് മാസവും മൂന്ന് ആഴ്ചയും രണ്ട് ദിവസവും എടുത്ത് ശക്തമായ യുദ്ധത്തിലൂടെ തന്നെ ഇന്ത്യന്‍ സൈനികര്‍ അവരെ തുരത്തി. ഓപ്പറേഷന്‍ വിജയ് എന്ന് അറിയപ്പെട്ട ആ യുദ്ധത്തിലൂടെ നമ്മുടെ മണ്ണില്‍ ഇന്ത്യന്‍ പതാക വീണ്ടും ഉയര്‍ന്നു പാറി.

ഒപ്പം കൊറോണ എന്ന മഹാ വിപത്തിനോടുള്ള യുദ്ധം നമ്മള്‍ ജയിക്കുക തന്നെ ചെയ്യും. ഓരോ പൗരനും സ്വയം ഒരു പട്ടാളക്കാരനായി മാറി ഈ യുദ്ധത്തില്‍ പങ്കാളിയാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

 

comment

LATEST NEWS


ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ വെള്ളം കയറിത്തുടങ്ങി; എസി റോഡിലൂടെയുള്ള സര്‍വീസ് ഭാഗികമായി നിര്‍ത്തി കെഎസ്ആര്‍ടിസി; ജാഗ്രത നിര്‍ദേശം


ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍; ധോണി പരിശീലനം തുടങ്ങിയതായി റിപ്പോര്‍ട്ട്


'രാജമലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയം; രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ല'; പെട്ടിമുടിയിലെത്തിയ മന്ത്രി എംഎം മണിയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു


ഇംഗ്ലണ്ട് 219ന് പുറത്ത്


ബംഗ്ലാദേശ് ഫുട്‌ബോള്‍ ടീമിലെ 11 അംഗങ്ങള്‍ക്ക് കൊറോണ


ചികിത്സാ സഹായം ലഭിച്ചതിന്റെ പങ്കിനായി യുവതിയെ ഭീഷണിപ്പെടുത്തല്‍; മുന്‍കൂര്‍ ജാമ്യം തേടി ഫിറോസ് കുന്നുംപറമ്പില്‍ ഹൈക്കോടതിയില്‍


'വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ'; ധനസഹായം പ്രഖ്യാപിച്ച് കേരളവും; ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി


ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കിയതിന് സ്വപ്‌ന കൈപ്പറ്റിയത് ഒരു കോടി; കറന്‍സി കൈമാറ്റത്തിനും 50 ലക്ഷം വാങ്ങി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.