×
login
സിനിമാ മേഖലയിലെ ദിവസ വേതനക്കാരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി മോഹന്‍ലാല്‍‍; പിന്നാലെ സിനിമാ സംഘടനകളും

തെലുങ്ക് സിനിമാ മേഖലയിലെ തൊഴിലാളികളെ സഹായിക്കാനായി സൂപ്പര്‍സ്റ്റാര്‍ അല്ലൂ അര്‍ജുന്‍ രംഗത്തുവന്നിരുന്നു. നടന്മാരായ കാര്‍ത്തി, സൂര്യ എന്നിവര്‍ തമിഴ് സിനിമാ പ്രവര്‍ത്തകരെ സഹായിക്കാന്‍ മുന്നിട്ട് വന്നിരുന്നു.

കൊച്ചി: സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദിവസവേതനക്കാരായ തൊഴിലാളികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി മോഹന്‍ലാല്‍. ഇതിനായി നല്ലൊരു തുകയാണ് താരം മലയാള സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കൈമാറുന്നത്. തൊഴിലാളികളെ സഹായിക്കാനായുള്ള പദ്ധതിയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും അധികം വൈകാതെ തന്നെ പ്രാവര്‍ത്തികമാക്കുമെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു.  

കൊറോണ ഉയര്‍ത്തുന്ന ഭീഷണിയില്‍ ഷൂട്ടിംഗ് കുറച്ചുദിവസത്തേക്കെങ്കിലും മുടങ്ങുമെന്ന് ഉറപ്പായിരുന്നു. ഇത് സാധാരണക്കാരായ തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുമെന്നു കണ്ട ഫെഫ്ക അധികൃതര്‍ അവരെ സാഹായിക്കണമെന്ന് നിശ്ചയിച്ചു. പ്രവര്‍ത്തനത്തിന്റെ പ്രാരംഭം എന്നോണം ഇതിനായി ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പും ആരംഭിച്ചു. എന്നാല്‍ ഇതിനെല്ലാം മുന്നേതന്നെ ഇവരെ സഹായിക്കാനായി എന്തു ചെയ്യാനാകും എന്ന് മോഹന്‍ലാല്‍ ഫെഫ്കയിലുള്ളവരോട് ചോദിക്കുകയും ഇതിനായി അദ്ദേഹം നല്ലൊരു തുക നല്‍കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.  

തെലുങ്ക് സിനിമാ മേഖലയിലെ തൊഴിലാളികളെ സഹായിക്കാനായി സൂപ്പര്‍സ്റ്റാര്‍ അല്ലൂ അര്‍ജുന്‍ രംഗത്തുവന്നിരുന്നു. നടന്മാരായ കാര്‍ത്തി, സൂര്യ എന്നിവര്‍ തമിഴ് സിനിമാ പ്രവര്‍ത്തകരെ സഹായിക്കാന്‍ മുന്നിട്ട് വന്നിരുന്നു.

  comment

  LATEST NEWS


  വ്യാജ അഭിഭാഷക കേസ് ഒതുക്കിതീര്‍ക്കാന്‍ നീക്കം; അന്വേഷണം ശക്തമായായാല്‍ പല പ്രമുഖ അഭിഭാഷകരും കുടുങ്ങും


  വനിതാ കണ്ടക്ടറുടെ അടി തടയാനായി ഒഴിഞ്ഞുമാറിയ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി; ഉദ്യോഗസ്ഥന്‍ ജീവനക്കാര്‍ക്ക് മാതൃകയല്ലെന്ന് കെഎസ്ആര്‍ടിസി


  ലഡാക്കില്‍ ചൈനയെ ചെറുക്കാന്‍ 15,000 സൈനികരെക്കൂടി വിന്യസിച്ച് ഇന്ത്യ


  മീരാബായി ചാനുവിനെ അനുമോദിച്ച് പ്രധാനമന്ത്രി: 'ഇതിനേക്കാള്‍ സന്തോഷകരമായ തുടക്കം ആഗ്രഹിക്കാനാവില്ല'


  കരാര്‍ ജോലി: തന്ത്രപ്രധാന കേന്ദ്രങ്ങള്‍ സുരക്ഷാ ഭീഷണിയില്‍; ഏറ്റവും കൂടുതല്‍ നുഴഞ്ഞ് കയറിയിരിക്കുന്നത് ബംഗ്ലാദേശികളെന്ന് റിപ്പോര്‍ട്ട്


  വിജയം ഓരോ ഭാരതീയനേയും പ്രചോദിപ്പിക്കുന്നത്; മീരാഭായി ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി


  അതിര്‍ത്തി പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അമിത് ഷാ ഷില്ലോംഗില്‍; അസം, മേഘാലയ, ത്രിപുര, മണിപ്പൂര്‍, മിസോറാം, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിമാരെ കാണും


  തെരുവുനായ്ക്കളെ അടിച്ചുകൊന്നത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരം; പ്രതിക്കൂട്ടിലായി തൃക്കാക്കര നഗരസഭ, കൂടുതല്‍ തെളിവുകളുമായി അന്വേഷണ സംഘം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.