login
കൊറോണ വൈറസിനെതിരെ പോരാടാന്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനും; ധാരാവിയിലും അന്ധേരിയിലും പിപിഇ കിറ്റുകള്‍ വിതരണം ചെയ്തു

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേശവ് ട്രസ്റ്റിന്റെയും നിര്‍മ്മയ് ഫൗണ്ടേഷന്റെയും സന്നദ്ധപ്രവര്‍ത്താകരുമായി സഹകരിച്ചാണ് മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷന്‍ മഹാരാഷ്ട്രയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

മുംബൈ: രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനും. രോഗം കൂടതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയിലെ ചേരി പ്രദേശങ്ങളായ ധാരാവിയിലും അന്ധേരിയിലും വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍  

പിപിഇ കിറ്റുകള്‍ വിതരണം ചെയ്തു. വിശ്വശാന്തി ഫൗണ്ടേഷന്‍ സ്ഥാപകന്‍ കൂടിയായ നടന്‍ മോഹല്‍ലാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.  

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേശവ് ട്രസ്റ്റിന്റെയും നിര്‍മ്മയ് ഫൗണ്ടേഷന്റെയും സന്നദ്ധപ്രവര്‍ത്താകരുമായി സഹകരിച്ചാണ് മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷന്‍ മഹാരാഷ്ട്രയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പരിധിയിലുള്ള ആശുപത്രികളിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്. ഇത് കൂടാതെ ധാരാവിയിലെ ലോകമാന്യ തിലക് ആശുപത്രി, താനെയിലെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രി എന്നിവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കിറ്റുകള്‍ ലഭ്യമാകും.

അന്ധേരിയിലെയും ധാരാവിയിലെയും രോഗബാധിത മേഖലകളിലെ വീടുകളില്‍ സേവനമെത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും കിറ്റുകള്‍ ലഭ്യമാകും. പ്രദേശത്തെ സ്വകാര്യ നേഴ്‌സിങ് ഹോമുകള്‍ക്കും അവിടുത്തെ ജീവനക്കാര്‍ക്കും ഇവലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

comment

LATEST NEWS


അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; സിഐയ്‌ക്കൊപ്പം വേദി പങ്കിട്ട നടന്‍ സുരാജ് വെഞ്ഞാറമ്മൂടും എംഎല്‍എയും ക്വാറന്റൈനില്‍


പാലക്കാട് നിരോധനാജ്ഞ; ആളുകള്‍ സംഘം ചേരുന്നത് വിലക്കി, പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും


തങ്ങളുടെ ലാബില്‍ സജീവമായ വൈറസുകളുണ്ടെന്ന് സമ്മതിച്ച് ചൈന; മൂന്നു തരം വൈറസുകളാണ് ഉള്ളത്; കൊറോണ വൈറസിന്റെ അത്ര ശക്തിയില്ലെന്ന് വാദം


'മണപ്പുറത്തെ ടിപ്പുവിന്റെ സ്തൂപവും കൊടിയും കളഞ്ഞവര്‍ക്ക് മറ്റാരുടേയും സഹായം വേണ്ട'; സെറ്റ് പൊളിച്ചത് സംഘപരിവാര്‍ സംഘടനകളല്ലെന്ന് ഹിന്ദു ഐക്യവേദി


ഇനി ഞങ്ങളുടെ തൊഴിലാളികളെ വേണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം; കുടിയേറ്റ തൊഴിലാളികളെ സംരക്ഷിച്ച് യോഗി ആദിത്യനാഥ്; കമ്മിഷന്‍ രൂപീകരിച്ചു


ആലുവയിലെ സിനിമാ സെറ്റ് തകര്‍ത്തവര്‍ക്ക് ബിജെപിയും ഹൈന്ദവസംഘടനകളുമായി ബന്ധമില്ല; ക്രിമിനലുകള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് ബിജെപി


ലോക്ഡൗണില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത് ആദൂര്‍ പൊലീസ്


കാസര്‍കോട് പരീക്ഷയെഴുതുന്നത് 53344 വിദ്യാര്‍ത്ഥികള്‍; പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.