login
പിഎസ്ജിയെ ഞെട്ടിച്ച് മൊണാക്കോ

ആദ്യ പകുതിയില്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളിന് പിഎസ്ജി 2-0 ന് മുന്നില്‍ എത്തി. എന്നാല്‍ പൊരുതിക്കളിച്ച മൊണാക്കോ കെവിന്‍ വോളാന്‍ഡിന്റെ ഇരട്ട ഗോളില്‍ പിഎസ്ജിക്ക് ഒപ്പം എത്തി. കളിയവസാനിക്കാന്‍ ആറു മിനിറ്റ് ശേഷിക്കെ സെസ് ഫാബ്രീഗസ് പെനാല്‍റ്റി,ഗോളാക്കി മൊണാക്കോയ്ക്ക്് വിജയം സമ്മാനിച്ചു.

പാരീസ്: രണ്ട് ഗോളിന്റെ ലീഡ് തുലച്ച പാരീസ് സെന്റ് ജര്‍മന് (പിഎസ്ജി) തോല്‍വി. ലീഗ് വണ്ണില്‍ മൊണാക്കോ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പിഎസ്ജിയെ അട്ടിമറിച്ചു.

ആദ്യ പകുതിയില്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളിന് പിഎസ്ജി 2-0 ന് മുന്നില്‍ എത്തി. എന്നാല്‍ പൊരുതിക്കളിച്ച മൊണാക്കോ കെവിന്‍ വോളാന്‍ഡിന്റെ ഇരട്ട ഗോളില്‍ പിഎസ്ജിക്ക് ഒപ്പം എത്തി. കളിയവസാനിക്കാന്‍ ആറു മിനിറ്റ് ശേഷിക്കെ സെസ് ഫാബ്രീഗസ് പെനാല്‍റ്റി,ഗോളാക്കി മൊണാക്കോയ്ക്ക്് വിജയം സമ്മാനിച്ചു.

ചാമ്പ്യന്‍സ് ലീഗില്‍ ആര്‍.ബി ലീപ്‌സിഗിനെ നേരിടാനിരിക്കെയാണ് പിഎസ്ജി അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയത്. മൊണോക്കോയോട് തോറ്റെങ്കിലും പോയിന്റ് നിലയില്‍ പിഎസ്ജിയാണ് മുന്നില്‍. പതിനൊന്ന് മത്സരങ്ങളില്‍ അവര്‍ക്ക്് ഇരുപത്തിനാല് പോയിന്റുണ്ട്. ഈ വിജയത്തോടെ മൊണാക്കോ പതിനൊന്ന് മത്സരങ്ങളില്‍ ഇരുപത് പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.  

ഒക്‌ടോബര്‍ മുപ്പത്തിയൊന്നിന് നാന്റസിനെതിരായ മത്സരത്തിനിടെ പരിക്കേറ്റതിനുശേഷം ആദ്യമായി കളിക്കളത്തിലിറങ്ങിയ എംബാപ്പെ 25-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. പന്ത്രണ്ട് മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോളും കുറിച്ചു.

comment

LATEST NEWS


സി.എം. രവീന്ദ്രന് നിക്ഷേപം?; ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലും എന്‍ഫോഴ്‌മെന്റ് റെയ്ഡ്


ന്യൂനമര്‍ദം അതിതീവ്രമായി; ചുഴലിക്കാറ്റായി മാറുമെന്ന് ഉറപ്പിച്ച് നിരീക്ഷകര്‍; ബുര്‍വിയുടെ കൃത്യമായ ദിശ ഒരു ദിവസത്തിനുള്ളില്‍ വ്യക്തമാകും


സി.എം. രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നിക്ഷേപം; കണ്ടെത്തല്‍ ഇഡിയുടെ പ്രാഥമിക പരിശോധനയില്‍


കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി സലാം അറസ്റ്റില്‍


തന്റെ ഗര്‍ഭം ചവിട്ടികലക്കിയ സിപിഎം കൊടുംക്രൂരതയ്ക്ക് മറുപടി; ജ്യോത്സന ജോസ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബാലുശേരിയില്‍


കള്ളക്കടത്ത് ദേശവിരുദ്ധ പ്രവര്‍ത്തനം; ശിവശങ്കറിനെതിരേ യുഎപിഎ ചുമത്താന്‍ എന്‍ഐഎ; നിയമോപദേശം തേടി


സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 5643 പേര്‍ക്ക്; 27 മരണം, 49,775 സാമ്പിളുകള്‍ പരിശോധിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34


റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്ലാസ്റ്റിക് കപ്പുകള്‍ പഴങ്കഥയാകും; ഭാവിയില്‍ മണ്‍കപ്പുകളില്‍ ചായ വില്‍ക്കുമെന്ന് പീയുഷ് ഗോയല്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.