login
മൈക്കിള്‍ ജാക്‌സന്‍മാരുടെ കഥയുമായി മൂണ്‍വാക്ക്

എ.കെ. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബ്രേക്ക്ഡാന്‍സിനെ പ്രണയിച്ച, ബ്രേക്കിനായി ജീവിച്ച കുറെ പേരുടെ, കേരളത്തിലെ മൈക്കിള്‍ ജാക്‌സന്‍മാരുടെ കഥയാണ് ദൃശ്യവല്‍ക്കരിക്കുന്നത്.134 ല്‍ പരം പുതുമുഖങ്ങളും 1000 ല്‍ പരം നാട്ടുകാരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

രുകാലത്ത് കേരളത്തിലെമ്പാടും അലയടിച്ച ബ്രേക്ക് ഡാന്‍സ് തരംഗത്തെ അടിസ്ഥാനമാക്കി ഒരു സിനിമയെത്തുന്നു-മൂണ്‍ വാക്ക്. ഫയര്‍വുഡ് ക്രിയേറ്റീവ്‌സിന്റെ ബാനറില്‍ ജസ്നി അഹ്മദ് നിര്‍മിക്കുന്ന മൂണ്‍ വാക്ക് എന്ന ചിത്രത്തിന്റെ ടീസ്സര്‍ റിലീസായി.  

എ.കെ. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബ്രേക്ക്ഡാന്‍സിനെ പ്രണയിച്ച, ബ്രേക്കിനായി ജീവിച്ച കുറെ പേരുടെ, കേരളത്തിലെ മൈക്കിള്‍ ജാക്‌സന്‍മാരുടെ കഥയാണ്  ദൃശ്യവല്‍ക്കരിക്കുന്നത്.134 ല്‍ പരം പുതുമുഖങ്ങളും 1000 ല്‍ പരം നാട്ടുകാരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

എ.കെ. വിനോദ്, മാത്യു വര്‍ഗീസ്, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

അന്‍സര്‍ ഷാ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിനായക് ശശികുമാര്‍, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് പ്രശാന്ത് പിള്ള സംഗീതം പകരുന്നു. എഡിറ്റര്‍-കിരണ്‍ ദാസ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-അനൂജ് വാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്, കല-സാബു മോഹന്‍, മേക്കപ്പ്-സജി കൊരട്ടി, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്-മാത്യു മാത്തന്‍, ജയപ്രകാശ് അതളൂര്‍, ബിജിത്ത് ധര്‍മ്മടം, പരസ്യകല-ഓള്‍ഡ് മോങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ. ആര്‍. ഉണ്ണി, അസോസിയേറ്റ് ഡയറക്ടര്‍-അനൂപ് വാസുദേവന്‍, അസിസ്റ്റന്റ്ഡയറക്ടര്‍- സുമേഷ് എസ്. ജെ., നന്ദു കുമാര്‍, നൃത്തം- ശ്രീജിത്ത്, ആക്ഷന്‍-മാഫിയ ശശി, അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍സ് മാനേജര്‍-സുഹൈല്‍, രോഹിത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -ഷിബു പന്തലക്കോട്.

comment

LATEST NEWS


ഇഎംഎസ്സും ജാലവിദ്യയും എന്‍.ഇ. ബാലറാമും


ജുനാഗഡിലെ മുസ്‌ളീം ലീഗ് ചതിക്ക് മറുപടി സോമനാഥ ക്ഷേത്രം; യഥാര്‍ത്ഥ ഭാരതരത്‌നം സര്‍ദാര്‍ പട്ടേല്‍ ജന്മദിനം ഇന്ന്


കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധഃപതനം


ആദ്യം, മുംബൈ


ഐഎസ്എല്‍ മത്സരക്രമം പുറത്തിറക്കി; ബ്ലാസ്‌റ്റേഴ്‌സ്-എടികെ ആദ്യ പോരാട്ടം


പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി: സമര്‍പ്പിക്കാന്‍ രാഷ്ട്രപതി സമയം അനുവദിച്ചു


ഗുജറാത്തിലെ കെവാദിയയില്‍ ആരോഗ്യവനം, ആരോഗ്യ കുടീരം, ഏകതാ മാള്‍, ചില്‍ഡ്രന്‍സ് ന്യൂട്രീഷന്‍ പാര്‍ക്ക് എന്നിവ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു


ഇന്ന് 6638 പേര്‍ക്ക് കൊറോണ; 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 28 മരണം; 7828 പേര്‍ക്ക് രോഗമുക്തി; 690 ഹോട്ട് സ്‌പോട്ടുകള്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.