login
മുഷ്താഖ് അലി ട്രോഫി; കേരളം ഇന്ന് മുംബൈക്കെതിരെ

പുതുച്ചേരിയെ ആറു വിക്കറ്റിനാണ് കേരളം തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരിയെ ഇരുപത് ഓവറില്‍ 138 റണ്‍സിലൊതുക്കി നിര്‍ത്തിയ കേരളം 18.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടി വിജയം സ്വന്തമാക്കി.

മുംബൈ: തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് കേരളം ഇറങ്ങുന്നു. സയ്യദ് മുഷ്താഖ് അലി ട്രോഫി ടി 20 ടൂര്‍ണമെന്റില്‍ കേരളം ഇന്ന് മുംബൈയെ നേരിടും. വാങ്കഡേ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴിന് കളി തുടങ്ങും.

ആദ്യ മത്സരത്തില്‍ പുതുച്ചേരിയെ  തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സഞ്ജു സാംസണ്‍ നയിക്കുന്ന കേരള ടീം. ഈ വിജയത്തോടെ എലൈറ്റ് ഗ്രൂപ്പ് ഇ യില്‍ കേരളത്തിന് നാലു പോയിന്റായി. ദല്‍ഹി, ഹരിയാന എന്നീ ടീമുകള്‍ക്കും നാലു പോയിന്റുണ്ട്. എന്നാല്‍ റണ്‍ ശരാശരിയില്‍ ദല്‍ഹിയാണ് മുന്നില്‍. ഹരിയാന രണ്ടാം ്സ്ഥാനത്തും കേരളം മൂന്നാം സ്ഥാനത്തുമാണ്. അതേസമയം ആദ്യ മത്സരത്തില്‍ തോറ്റ മുംബൈക്ക് പോയിന്റില്ല.  ദല്‍ഹിയോടാണ് മുംബൈ തോറ്റത്.  

പുതുച്ചേരിയെ ആറു വിക്കറ്റിനാണ് കേരളം തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരിയെ ഇരുപത് ഓവറില്‍ 138 റണ്‍സിലൊതുക്കി നിര്‍ത്തിയ കേരളം 18.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടി വിജയം സ്വന്തമാക്കി.

സഞ്ജു സാംസണ്‍ 26 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സറും സഹിതം 32 റണ്‍സ് നേടി ടോപ്പ് സ്‌കോററായി. മുഹമ്മദ് അസറുദ്ദീന്‍ പതിനെട്ട് പന്തില്‍ മുപ്പ് റണ്‍സ് കുറിച്ചു. നാല് ഫോറും രണ്ട് സിക്‌സറും അടിച്ചു.

എട്ട് വര്‍ഷത്തിനുശേഷം കളിക്കളത്തിലേക്ക് തിരിച്ചുവന്ന ഇന്ത്യന്‍ പേസര്‍ ശ്രീശാന്ത് പുതുച്ചേരിയുടെ ഓപ്പണര്‍ ഫാബിദ് അഹമ്മദിനെയാണ് പുറത്താക്കി. നാല് ഓവറില്‍ 29 റണ്‍സും ശ്രീശാന്ത് വഴങ്ങി. ബൗളിങ് പൂര്‍ത്തിയാക്കിയ ശേഷം പിച്ചിനെ വണങ്ങിയാണ് ശ്രീശാന്ത് കളം വിട്ടത്. ഓള്‍ റൗണ്ടര്‍ ജലജ് സക്‌സേന നാല് ഓവറില്‍ പതിമൂന്ന് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ പുതുച്ചേരി 138 റണ്‍സിലൊതുങ്ങി. മുപ്പത്തിമൂന്ന് റണ്‍സുമായി പുറത്താകാതെ നിന്ന ആഷിത്ത് രാജീവാണ് പുതുച്ചേരിയുടെ ടോപ്പ് സ്‌കോറര്‍.

 

comment
  • Tags:

LATEST NEWS


കേരളത്തിന് വീണ്ടും കൊറോണ വാക്സിന്‍ അനുവദിച്ച് മോദി സര്‍ക്കാര്‍; രണ്ടാം ഘട്ടത്തില്‍ നല്‍കിയത 3,60500 ഡോസ് മരുന്ന്; വിമാനങ്ങളില്‍ നാളെ വാക്‌സിന്‍ എത്തും


73 വര്‍ഷത്തിനിടെ ആദ്യമായി താംത ഗ്രാമത്തില്‍ വൈദ്യുതി; കശ്മീര്‍ മലമുകളിലെ ഗ്രാമങ്ങളിലേക്കും വൈദ്യുതിയെത്തിച്ച് മോദി സര്‍ക്കാര്‍; എതിരേറ്റ് ജനങ്ങള്‍


'പോലീസ് ഒപ്പം നടക്കുന്നില്ല; ഡ്യൂട്ടി ഒഴിവാക്കാന്‍ പലരും ശ്രമിക്കുന്നു'; ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ച ബിന്ദു അമ്മിണി പോലീസിനെതിരെ രംഗത്ത്


സിഎസ്ബി ബാങ്കിന് 175.5 കോടി രൂപ അറ്റാദായം


റഹ്മാന്‍ വീണ്ടും നായകനാകുന്നു; 'സമാറ' ഇന്‍വെസ്റ്റ്‌റിഗേഷന്‍ ത്രില്ലര്‍; കശ്മീരില്‍ ചിത്രീകരണം തുടങ്ങി


'ഈ വിജയം ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യം'; ഓസ്‌ട്രേലിയയില്‍ ചരിത്രമെഴുതി ടെസ്റ്റ് പരമ്പര നേടിയ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി


പ്രോട്ടോകോള്‍ ഓഫീസിലെ തീപിടുത്ത അട്ടിമറി; കെ സുരേന്ദ്രനെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ പിണറായി സര്‍ക്കാര്‍ പിരിച്ചുവിട്ടു


ജെഇഇ, നീറ്റ്: ഈ വര്‍ഷവും സിലബസുകള്‍ക്ക് മാറ്റമില്ല; ജെഇഇ മെയിനായി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് വേണം എന്ന നിബന്ധന നീക്കി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.