login
"ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുന്നു; വെള്ളാപ്പള്ളിക്കുള്ളത് വര്‍ഗീയ വികാരം"; എസ്എന്‍ഡിപി‍ യോഗം ജനറല്‍ സെക്രട്ടറിയെ കടന്നാക്രമിച്ച് മുസ്ലീംലീഗ്

ഭൂരിപക്ഷ സമൂദായങ്ങള്‍ ഒന്നിക്കേണ്ടത് അനിവാര്യമായ കാര്യമാണെന്ന് വെള്ളപ്പള്ളി നടശേന്‍ പരാമര്‍ശിച്ചിരുന്നു.

കോഴിക്കോട്:എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുസ്ലീംലീഗ് രംഗത്ത്.   ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയമാണ് വെള്ളാപ്പള്ളി കളിക്കുന്നതെന്ന് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രസ്താവനയിലുള്ളത് അതിതീവ്ര വര്‍ഗീയ വികാരമെന്നും ബഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  

ഭൂരിപക്ഷ സമൂദായങ്ങള്‍ ഒന്നിക്കേണ്ടത് അനിവാര്യമായ കാര്യമാണെന്ന് വെള്ളപ്പള്ളി നടശേന്‍ പരാമര്‍ശിച്ചിരുന്നു. ന്യൂനപക്ഷ ഏകീകരണത്തിന് കുഞ്ഞാലിക്കുട്ടിയും മുസ്ലീം ലീഗും ശ്രമിക്കുന്നുവെന്നും അദേഹം വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ലീഗ് മതേതര പാര്‍ട്ടിയെന്നാണ് ഇടത് വലത് വ്യത്യാസമില്ലാതെ മുന്നണികള്‍ പാടി നടക്കുന്നത്, മതേതര കക്ഷിയാണെങ്കില്‍ അവര്‍ എന്ത്‌കൊണ്ട് ഇതര മതത്തില്‍ പെട്ടവരെ മത്സരിപ്പിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പരാമര്‍ശിച്ചു. ഇതാണ് ലീഗിനെ ചൊടിപ്പിച്ചത്.  

രാഷ്ട്രീയത്തില്‍ രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും പ്രസക്തി ഇല്ലാതാവുകയാണ്. മുന്നണിയിലെ പ്രബല കക്ഷിയായ കോണ്‍ഗ്രസിന് കുഞ്ഞാലിക്കുട്ടിയുടെ പുറകേ പോകേണ്ട ഗതികേട് ഉണ്ടായിരിക്കുകയാണ്. ഈ ഗതിയാണെങ്കില്‍ നാളെ കോണ്‍ഗ്രസ് ഇവിടെ ഇല്ലാതാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

 

    comment

    LATEST NEWS


    2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര്‍ കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്


    ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി


    ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന


    ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി


    ഇമ്രാന്‍ 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്‌ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും


    പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും


    ലാവ്‌ലിന്‍ കേസിലും ഇഡിയുടെ ഇടപെടല്‍; നടപടി ടി പി നന്ദകുമാറിന്റെ പരാതിയില്‍, തെളിവുകളുമായി നാളെ കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം


    നെൽകർഷകർ രാപ്പകൽ സമരം തുടങ്ങി, ടണ്‍ കണക്കിന് നെല്ല് പാടശേഖരത്ത് കിടന്ന് നശിക്കുന്നു, പ്രതിസന്ധിക്ക് കാരണം മില്ല് ഉടമകളുടെ കടുംപിടുത്തം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.