login
ബിഹാറില്‍ ആര് ജയിക്കുമെന്ന് മുസ്ലിം ദമ്പതികളോട് ചോദ്യം; തേജസ്വിയെന്ന് ഭര്‍ത്താവ്, മോദിജി എന്ന് ഭാര്യ; വൈറലായി വീഡിയോ (വീഡിയോ)

. പോളിങ് സമയത്ത് ടിവി 9 ജേര്‍ണലിസ്റ്റ് മുസ്ലിം ദമ്പതികളോട് ചോദിക്കുന്ന ചോദ്യവും ഉത്തരവുമാണ് വീഡിയോയില്‍.

ലക്‌നൗ: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലേറുന്നു. മഹാസഖ്യത്തെ തോല്‍പ്പിച്ച എന്‍ഡിഎ നിതീഷ് കുമാറിനെ തന്നെ മുഖ്യമന്ത്രിയാക്കുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു. മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ പോലും വന്‍ ഭൂരിപക്ഷമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. ഇതു സംബന്ധിച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യപകമായി പ്രചരിക്കുന്നു. പോളിങ് സമയത്ത് ടിവി 9 ജേര്‍ണലിസ്റ്റ് മുസ്ലിം ദമ്പതികളോട് ചോദിക്കുന്ന ചോദ്യവും ഉത്തരവുമാണ് വീഡിയോയില്‍.  

ടിവി 9 ജേണലിസ്റ്റ് ഒരു മുസ്ലീം ദമ്പതികളോട് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏത് പാര്‍ട്ടി വിജയിക്കുമെന്ന് കരുതുന്നുവെന്ന് ചോദിക്കുന്നു. ഇതിന് ഭര്‍ത്താവ് ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ പേരിലാണ് മറുപടി നല്‍കിയത്. ഇതേ ചോദ്യം ഭാര്യയോട് ചോദിച്ചപ്പോള്‍ മോദിജി എന്നായിരുന്നു മറുപടി. ഭാര്യയുടെ മറുപടിയില്‍ ലജ്ജ തോന്നിയ ഭര്‍ത്താവ്, ക്യാമറയ്ക്ക് മുന്നില്‍ അസ്വസ്ഥത തോന്നുന്നതിനാല്‍ തമാശ പറയുകയാണെന്ന് പറഞ്ഞു. എന്നിരുന്നാലും, ഭാര്യ ഉടന്‍ തന്നെ ഭര്‍ത്താവിനെ തിരുത്തി, തമാശ പറയുന്നില്ലെന്ന് പറഞ്ഞു. ''നുണ പറയരുത്. ഞാന്‍ തമാശ പറയുന്നില്ല '' എന്തുകൊണ്ടാണ് മോദിയെ ജയിപ്പിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഭാര്യയുടെ മറുപടി ഇങ്ങനെ അദ്ദേഹം നല്ലവനാണെന്നും ആളുകള്‍ക്ക് വേണ്ടി നല്ല പ്രവര്‍ത്തനം നടത്തുകയാണെന്നും.  

 

 

comment

LATEST NEWS


ബിന്ദുവിന്റെ ലക്ഷങ്ങളുടെ തട്ടിപ്പിന്റെ സ്‌പോണ്‍സര്‍ സിപിഎം; സംരക്ഷിച്ചത് മന്ത്രിമാരായ ജയരാജനും മൊയ്തീനും; നടത്തിയത് വഴിവിട്ട നീക്കങ്ങള്‍


തമിഴ്‌നാട്ടില്‍ കനത്തമഴ; 43 വര്‍ഷത്തിന് ശേഷം ചിദംബരം നടരാജക്ഷേത്രത്തില്‍ വെള്ളം കയറി; ആയിരംകാല്‍മണ്ഡപം അടക്കമുള്ള 40 ഏക്കറില്‍ വെള്ളം ഉയരുന്നു


ഇന്ന് 5718 പേര്‍ക്ക് കൊറോണ; 29 മരണങ്ങള്‍; പരിശോധിച്ചത് 57,456 സാമ്പിളുകള്‍; 5496 പേര്‍ക്ക് രോഗമുക്തി; 444 ഹോട്ട് സ്‌പോട്ടുകള്‍


'ഹോണ്ട റോഡ് സേഫ്റ്റി ഇഗുരുകുല്‍': ഹോണ്ടയുടെ റോഡ് സുരക്ഷാ പദ്ധതി രണ്ടു ലക്ഷത്തിലധികം ഇന്ത്യക്കാരിലേക്ക്


ഓൺലൈൻ ക്ലാസിനിടെ 11 കാരൻ സ്വയം വെടിയുതിർത്തു മരിച്ചു


കോവിഡ് യു എസിൽ 140 ലക്ഷം (14 മില്യൺ) കവിഞ്ഞു; നൂറു ദിവസത്തേക്ക് മാസ്ക് നിർബന്ധമാക്കും: ബൈഡൻ


മലയാളിയായ പ്രിയാ ലാലിന്റെ തെലുങ്കു അരങ്ങേറ്റ ചിത്രം ഗുവ ഗോരിങ്ക 17ന് പുറത്തിറങ്ങും; റിലീസിങ് ആമസോണ്‍ പ്രൈം വഴി


എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി ആക്‌സിസ് ബാങ്ക്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.