login
സഹയാത്രക്കാരെ അപമാനിച്ച് മുസ്ലീം ഗേള്‍ എഡിറ്റര്‍; പ്രതിഷേധവുമായി യാത്രക്കാര്‍; മുസ്ലീം യുവതിയെ വിമാനത്തില്‍ നിന്നും പുറത്താക്കി അമേരിക്കന്‍ എയര്‍ലൈന്‍

യുവതി ടെര്‍മിനലിലും പിന്നീട് വിമാനത്തില്‍ യാത്രക്കാരുമായി ബഹളമുണ്ടാക്കിയിരുന്നുവെന്ന് സുരഷാ ഉദ്യേഗസ്ഥര്‍ പറഞ്ഞു. ഇതാണ് പുറത്താക്കാന്‍ കാരണമെന്നും ഇവരുമായി പറക്കുന്നത് വിമാനത്തിന് തന്നെ ഭീഷണിയാകുമെന്നും പൈലറ്റും വ്യക്തമാക്കി.

ന്യൂയോര്‍ക്ക്: പ്രീ ചെക്കിനിടയിലും വിമാനത്തിലും  പ്രശ്‌നമുണ്ടാക്കിയ മാധ്യമപ്രവര്‍ത്തകയായ മുസ്ലീം യുവതിയെ വിമാനത്തില്‍ നിന്നും പുറത്താക്കി അമേരിക്കന്‍ എയര്‍ലൈന്‍. 'മുസ്ലീം ഗേള്‍' എന്ന മാധ്യമത്തിന്റെ എഡിറ്ററായ അമാനി അല്‍ ഖതേബ് എന്ന 29കാരിയാണ്  അമേരിക്കന്‍ എയര്‍ലൈനില്‍ പ്രശനമുണ്ടാക്കിയത്. വിമാനത്തിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാരുമായി ഉണ്ടാക്കിയ തര്‍ക്കമാണ് യുവതിയെ പുറത്താക്കുന്നതിന് കാരണമായത്. ഇവര്‍ യാത്രചെയ്യുന്ന വിമാനത്തില്‍ യാത്ര ചെയ്യാന്‍ തയാറല്ലെന്ന് ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുത്തവര്‍ നിലപാട് എടുക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ്  പുറത്താക്കല്‍.  

ന്യൂമാര്‍ക്കില്‍ നിന്നും ഷാര്‍ലെറ്റിലേക്ക് യാത്ര ചെയ്യാനിരുന്നതായിരുന്നു അമാനി അല്‍ ഖതേബ്. ഇവര്‍ വിമാനത്തിലും സഹയാത്രക്കാരുമായി ബഹളം വെച്ചതോടെ ക്യാപ്റ്റന്‍ നല്‍കിയ നിര്‍ദ്ദേശ പ്രകാരമാണ് സുരക്ഷാ ഉദ്യോഗസ്ഥരെത്തി അമാനിയെ വിമാനത്തില്‍ നിന്നും പുറത്തിറക്കിയത്.  

യുവതി ടെര്‍മിനലിലും പിന്നീട് വിമാനത്തില്‍ യാത്രക്കാരുമായി ബഹളമുണ്ടാക്കിയിരുന്നുവെന്ന് സുരക്ഷാ ഉദ്യേഗസ്ഥര്‍ പറഞ്ഞു.  ഇതാണ് പുറത്താക്കാന്‍ കാരണമെന്നും ഇവരുമായി പറക്കുന്നത് വിമാനത്തിന് തന്നെ ഭീഷണിയാകുമെന്ന് പൈലറ്റും വ്യക്തമാക്കി.

 

comment

LATEST NEWS


ബിന്ദുവിന്റെ ലക്ഷങ്ങളുടെ തട്ടിപ്പിന്റെ സ്‌പോണ്‍സര്‍ സിപിഎം; സംരക്ഷിച്ചത് മന്ത്രിമാരായ ജയരാജനും മൊയ്തീനും; നടത്തിയത് വഴിവിട്ട നീക്കങ്ങള്‍


തമിഴ്‌നാട്ടില്‍ കനത്തമഴ; 43 വര്‍ഷത്തിന് ശേഷം ചിദംബരം നടരാജക്ഷേത്രത്തില്‍ വെള്ളം കയറി; ആയിരംകാല്‍മണ്ഡപം അടക്കമുള്ള 40 ഏക്കറില്‍ വെള്ളം ഉയരുന്നു


ഇന്ന് 5718 പേര്‍ക്ക് കൊറോണ; 29 മരണങ്ങള്‍; പരിശോധിച്ചത് 57,456 സാമ്പിളുകള്‍; 5496 പേര്‍ക്ക് രോഗമുക്തി; 444 ഹോട്ട് സ്‌പോട്ടുകള്‍


'ഹോണ്ട റോഡ് സേഫ്റ്റി ഇഗുരുകുല്‍': ഹോണ്ടയുടെ റോഡ് സുരക്ഷാ പദ്ധതി രണ്ടു ലക്ഷത്തിലധികം ഇന്ത്യക്കാരിലേക്ക്


ഓൺലൈൻ ക്ലാസിനിടെ 11 കാരൻ സ്വയം വെടിയുതിർത്തു മരിച്ചു


കോവിഡ് യു എസിൽ 140 ലക്ഷം (14 മില്യൺ) കവിഞ്ഞു; നൂറു ദിവസത്തേക്ക് മാസ്ക് നിർബന്ധമാക്കും: ബൈഡൻ


മലയാളിയായ പ്രിയാ ലാലിന്റെ തെലുങ്കു അരങ്ങേറ്റ ചിത്രം ഗുവ ഗോരിങ്ക 17ന് പുറത്തിറങ്ങും; റിലീസിങ് ആമസോണ്‍ പ്രൈം വഴി


എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി ആക്‌സിസ് ബാങ്ക്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.