login
ഹൊസൂര്‍ മുത്തൂറ്റ്‍ ശാഖയിലെ കൊള്ള: നാല് പേര്‍ പിടിയില്‍, രണ്ട് പേര്‍ക്കായി തെരച്ചിലില്‍; പ്രതികള്‍ മോഷ്ടിച്ച സ്വര്‍ണവും പണവും കണ്ടെടുത്തു

ജീവനക്കാരെ തോക്ക് ചൂണ്ടി ഏഴ് കോടിയുടെ സ്വര്‍ണ്ണമാണ് ഇവര്‍ കവര്‍ന്നത്. 96000 രൂപയും മോഷ്ടിച്ചിരുന്നു.

ബെംഗളൂരു : തമിഴ്‌നാട് ഹൊസൂരിലെ മുത്തൂറ്റ് ശാഖയില്‍ കൊള്ളനടത്തിയ സംഘത്തിലെ നാല് പേര്‍ പിടിയില്‍. ഹൈദരാബാദില്‍ നിന്നാണ് നാലംഗ സംഘം പിടിയിലായിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടക്കുന്നത്. ആറുപേര്‍ അടങ്ങുന്ന സംഘം മുഖം മറച്ചെത്തി മോഷണം നടത്തുകയായിരുന്നു. മാനേജറെ കെട്ടിയിട്ടായിരുന്നു കവര്‍ച്ച.

ജീവനക്കാരെ തോക്ക് ചൂണ്ടി ഏഴ് കോടിയുടെ സ്വര്‍ണ്ണമാണ് ഇവര്‍ കവര്‍ന്നത്. 96000 രൂപയും മോഷ്ടിച്ചിരുന്നു. രണ്ട് പേരെ ഇനിയും പിടിക്കാനുണ്ട്. പ്രതികളെ പിടിച്ച അന്വേഷണ സംഘം മോഷണ മുതലും കണ്ടെടുത്തയാണ് വിവരം. ആയുധങ്ങളും പിടിച്ചെടുത്തെന്നു പൊലീസ്  അറിയിച്ചു. പ്രതികളെ ഇന്ന് മൂന്ന് മണിക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.  

മോഷണത്തിന് പിന്നാലെ ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. പ്രതികള്‍ സംസ്ഥാന അതിര്‍ത്തി കടന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്തു.

 

 

 

  comment

  LATEST NEWS


  സ്ഥാനാര്‍ത്ഥി പട്ടികയിലും സിപിഎമ്മിന്റെ 'ബന്ധു നിയമനം'; ഭാര്യമാരും മരുമകനും മത്സരിക്കും


  ജി. സുരേഷ് കുമാര്‍ കേരള ഫിലിം ചേംബര്‍ പ്രസിഡന്റ്


  അഴിമതിയും തട്ടിപ്പും പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര; സിപിഎം അഴിമതി പ്രസ്ഥാനമായി മാറിയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍


  മലയാളികള്‍ ഒന്നിക്കുന്ന തമിഴ് ഹൊറര്‍ ചിത്രം; ദി ഗോസ്റ്റ് ബംഗ്ലാവ് ചിത്രീകരണം ആരംഭിച്ചു


  സ്പര്‍ശന രഹിത ഡിജിറ്റല്‍ പേയ്‌മെന്റ്: 'റൂപെ സോഫ്റ്റ് പിഒഎസ്' അവതരണത്തിന് എസ്ബിഐ പേയ്‌മെന്റ്‌സ് എന്‍പിസിഐയുമായി സഹകരിക്കുന്നു


  പമ്പയാറില്‍ മുങ്ങിത്തപ്പി ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീം; രണ്ടു വടിവാളുകള്‍ ഉള്‍പ്പെടെ അഞ്ചോളം മാരകായുധങ്ങള്‍ കണ്ടെടുത്തു


  കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തിലേക്ക്; അമിത് ഷാ നാളെ വൈകിട്ട് തിരുവനന്തപുരത്ത് എത്തും; പഴുതടച്ച സുരക്ഷ ഒരുക്കി കേരള പോലീസ്


  ഇന്ന് 2776 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 66,103 സാമ്പിളുകള്‍; 16 മരണങ്ങള്‍; നിരീക്ഷണത്തില്‍ 1,80,107 പേര്‍; 357 ഹോട്ട് സ്പോട്ടുകള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.