login
'മടുത്തു, ഇതെന്റെ അവസാന വീഡിയോ; ഞാന്‍ ജീവനൊടുക്കുകയാണ്'; സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് നടി വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചു

'ദേവദൂതന്‍' എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയ നടിയാണ് വിജയലക്ഷ്മി.

രൂക്ഷമായ സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത്  നടി വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചു.  താന്‍ ജീവനൊടുക്കുകയാണെന്ന് വീഡിയോ പങ്കുവച്ച ശേഷമാണ് ഇവര്‍ അമിത അളവില്‍ ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.  ഉടന്‍ വിജയലക്ഷ്മിയെ ചെന്നൈയിലെ ഒരു സ്വകാര്യ  ആശുപത്രിയിലാക്കുകയായിരുന്നു.  

നാം തമിഴര്‍ പാര്‍ട്ടി നേതാവ് ഹരിനാടാറിന്റെ അനുയായികള്‍ തന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു എന്നാണ് നടി പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്.ഹരിനാടാര്‍ തനിക്കെതിരെ അകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തുവെന്ന്  വിജയലക്ഷ്മി പറയുന്നു.

'ദേവദൂതന്‍' എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയ നടിയാണ് വിജയലക്ഷ്മി. സൂര്യയും വിജയും ഒന്നിച്ച 'ഫ്രണ്ട്സ്', 'ബോസ് എങ്കിറാ ഭാസ്‌കര്‍', 'മീസയാ മുറുക്ക്' എന്നീ ചിത്രങ്ങളിലും വിജയലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

 

comment

LATEST NEWS


പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യതൊഴിലാളികള്‍ പുറപ്പെട്ടു; പുറപ്പെടാന്‍ സജ്ജരായി അഞ്ച് വള്ളങ്ങള്‍ കൂടി


ജില്ലയില്‍ ഇന്നലെ 41 പേര്‍ക്ക് കോവിഡ്, 30 പേര്‍ക്ക് സമ്പര്‍ക്കം വഴി; 38 പേര്‍ക്ക് രോഗമുക്തി


അനധികൃത വയല്‍നികത്തല്‍; ശ്രീനാരായണപുരത്തെ മുപ്പതോളം വീടുകളില്‍ വെള്ളം കയറിയെന്ന് പരാതി


കൊറോണ വിലക്കുകള്‍ ലംഘിച്ച് വെള്ളപ്പൊക്കം ആഘോഷിച്ച് പാലാ ബിഷപ്പും വൈദികരും; നീന്തിത്തുടിക്കാനിറിങ്ങിയത് സംസ്ഥാന പാതയില്‍; വിമര്‍ശനവുമായി വിശ്വാസികള്‍


കേരളത്തെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടം: കോഴിക്കോട് ജില്ലയില്‍ ഒന്‍പത് മരണം


കരിപ്പൂര്‍ വിമാന അപകടം: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഓട്ടമായിരുന്നു ജാനകിക്ക്; ഇപ്പോള്‍ ചേതനയറ്റു


അവസാനമായി ഒരു സെല്‍ഫിയുംപ്രാര്‍ത്ഥിക്കണമെന്ന സന്ദേശവും; ഷറഫുദ്ദീന്‍ അറിഞ്ഞില്ല അത് തന്റെ അവസാന യാത്രയാണെന്ന്


റെഡ് അലര്‍ട്ട് നല്‍കാതെ പമ്പ ഡാം തുറന്നു; ആറു ഷട്ടറുകള്‍ രണ്ടടി ഉയര്‍ത്തി; അഞ്ചു മണിക്കൂറിനുള്ളില്‍ വെള്ളം റാന്നിയില്‍; നാളെ രാവിലെ തിരുവല്ലയില്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.