login
സ്പ്രിങ്ക്‌ളര്‍; ഒഴിവാക്കിയതിലും ദുരൂഹത

ശേഖരിച്ച വിവരങ്ങള്‍ സ്പ്രിങ്കഌറിനു നല്‍കുന്നതു ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്

തിരുവനന്തപുരം: കൊറോണയുടെ മറവില്‍ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ച സ്പ്രിങ്കഌ കമ്പനിയെ സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയതിന് പിന്നിലും ദുരൂഹത. എന്ത് വന്നാലും സ്പ്രിങ്കഌറുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും കമ്പനിയെ ഒഴിവാക്കിയത് ഉന്നത തല അന്വേഷണം ഉണ്ടാകാതിരിക്കാനെന്നാണ് സൂചന. കൊറോണ ബാധിതരുടെ ഡാറ്റ വിശകലനം ചെയ്യാനും സൂക്ഷിക്കാനുമാണ് സ്പ്രിങ്കഌറുമായി കരാറുണ്ടാക്കായത്. എന്നാല്‍ ഈ ജോലികളില്‍ നിന്ന് കമ്പനിയെ ഒഴിവാക്കിയെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു.  

ശേഖരിച്ച വിവരങ്ങള്‍ സ്പ്രിങ്കഌറിനു നല്‍കുന്നതു ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.  

1,60,000 ല്‍പരം ആളുകളുടെ വിവരങ്ങളാണ് വ്യക്തമായ കരാറോ സുരക്ഷിതത്വമോ ഇല്ലാതെ ഏപ്രില്‍ നാലിന് മുമ്പ്(കരാര്‍ ഉണ്ടാക്കുന്നതിന് മുമ്പ്) സംസ്ഥാന സര്‍ക്കാര്‍ വിവാദ കമ്പനിക്ക് നല്‍കിയത്. ഈ വിവരങ്ങള്‍ നശിപ്പിച്ച് കളയാന്‍  നിര്‍ദ്ദേശം നല്‍കി എന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ആവിവരങ്ങള്‍ നശിപ്പിച്ച് കളയണമെന്ന നിര്‍ദ്ദേശം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിഉള്ളത് മാത്രാമാണെന്നും കരാര്‍ അനുസരിച്ച് അതിന് നിര്‍ബന്ധിക്കാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നും  ഐടി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന സര്‍ക്കാര്‍ സ്പ്രിങ്കഌറുമായി ചേര്‍ന്നുണ്ടാക്കിയ കരാറില്‍ ഡാറ്റകള്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു നിബന്ധനകളും ഇല്ല. 2011 ഏപ്രിലെ ഇന്‍ഫര്‍മേഷന്‍ റൂള്‍ പ്രകാരം സെന്‍സിറ്റീവ് ഡാറ്റാ വിഭാഗത്തിലാണ് വ്യക്തിയുടെ ആരോഗ്യവിവരങ്ങള്‍. ഇവ കൈമാറുന്നത് നിയമപരമായ കരാറുകളിലൂടെ മാത്രമാകണമെന്ന് കേന്ദ്ര നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്. കമ്പനി സേവനം അവസാനിപ്പിക്കുമ്പോള്‍ ചെയ്യേണ്ട കേന്ദ്ര മാനദണ്ഡങ്ങള്‍ ഒന്നും ചേര്‍ക്കപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ സ്പ്രിങ്കഌറിന് നല്‍കിയ വിവരങ്ങള്‍ നശിപ്പിച്ചോ എന്ന് പരിശോധിക്കാന്‍ അധികാരപരിധി സംസ്ഥാനത്തിന് ഇല്ല.  

കേന്ദ്ര സര്‍ക്കാരിന്റെ മാസ്റ്റര്‍ സര്‍വീസ് എഗ്രിമെന്റ് പ്രകാരമായിരുന്നു കരാറെങ്കില്‍ ഫോറന്‍സിക് ടൂള്‍സ് ഉപയോഗിച്ച് പോലും തിരിച്ചെടുക്കാനാകാത്തവിധം വിവരങ്ങള്‍ നശിപ്പിക്കുക, അത് കമ്പനിയും വാങ്ങുന്ന ഏജന്‍സിയും ഉറപ്പ് വരുത്തുക തുടങ്ങിയ നിബന്ധനകള്‍ വരുമായിരുന്നു.  കമ്പനി കരാര്‍ തെറ്റിക്കുന്നുവോ എന്ന്  പുറത്ത് നിന്നുള്ള സര്‍ക്കാര്‍ അംഗീകൃത ഓഡിറ്റിങ് ഏജന്‍സിക്ക് പരിശോധിക്കാം. അല്ലാത്ത പക്ഷം നിയമ നടപടി ഉള്‍പ്പെടെയുള്ളവസ്വീകരിക്കുന്നതിനുള്ള വിശദാംശങ്ങളും എക്‌സിറ്റ് ക്ലോസില്‍  വരുമായിരുന്നു.

കരാര്‍ വിവാദമായതിന് ശേഷമാണ് രാജ്യാതിര്‍ത്തിക്കുള്ളിലെ സെര്‍വറിലേക്ക് വിവരങ്ങള്‍ മാറ്റിയത്. അതുവരെ സ്പ്രിങ്കഌറിന്റെ സെര്‍വറില്‍ അമേരിക്ക ആസ്ഥാനമായാണ് വിവരശേഖരണവും വിശകലനവും നടന്നത്. വ്യക്തമായ കരാറില്ലാത്തതിനാല്‍ ഡാറ്റകള്‍ നശിപ്പിക്കുന്നതിന് മുമ്പ് കമ്പനിക്ക് ഇവ പകര്‍ത്താം. അഥവാ ഡാറ്റയുടെ പുനരുപയോഗം നടത്തില്ലെന്ന് കമ്പനി വ്യക്തമാക്കിയാലും അതില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിക്കുകയോ വില്‍ക്കുകയോ ചെയ്യാം.  ഇങ്ങനെ സംഭവിച്ചെങ്കില്‍ അതു പരിശോധിക്കാന്‍ നിലവിലെ കരാര്‍ പ്രകാരം സംസ്ഥാനത്തിന് അധികാരമില്ല. അതിനാല്‍ത്തന്നെ അത്തരം ഒരന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ കുടുങ്ങും. അതില്‍ നിന്നു രക്ഷപെടാനാണ് സ്പ്രിങ്കഌറിനെ ഒഴിവാക്കിയെന്ന  സത്യവാങ്മൂലത്തിന് പിന്നിലെന്നും ഐടി-നിയമ വിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

comment
  • Tags:

LATEST NEWS


ഒരു വര്‍ഷം; ചരിത്രം; സംഭവബഹുലം


ഒക്‌ടോബറില്‍ ലോകകപ്പ് നടത്തുക ദുഷ്‌കരം: ക്രിക്കറ്റ് ഓസ്‌ട്രേലിയ


ഇന്ത്യ ഇംഗ്ലണ്ടിനോട് മനഃപൂര്‍വം തോറ്റെന്ന് പറഞ്ഞിട്ടില്ല: ബെന്‍ സ്‌റ്റോക്‌സ്


സിരി എ ഇരുപതിന് പുനരാരംഭിക്കും


അതിര്‍ത്തിയില്‍ റോഡ് നിര്‍മാണം ഊര്‍ജ്ജിതമാക്കി ഇന്ത്യ; അക്സയ്ചിന്‍ പിടിച്ചെടുക്കുമെന്ന ആശങ്കയില്‍ ചൈന; ലഡാക്കില്‍ സൈന്യത്തെ വിന്യസിച്ച് കേന്ദ്രം


വീടിനു തീവച്ച കേസിലെ പ്രതിയെയും വെട്ടുകേസിലെ പ്രതിയെയും പരിശോധിച്ചപ്പോള്‍ കൊറോണ; വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്


ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു, അന്ത്യം സ്രവ പരിശോധന ഫലം കാത്തിരിക്കെ


ആശങ്ക മാറാതെ കേരളം; ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; തുടര്‍ച്ചയായി രണ്ടാം ദിവസവും കേരളത്തില്‍ മരണം; ഒരാള്‍ക്ക് സമ്പര്‍ക്കം മൂലം രോഗം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.