അമേഠിയലില്‍നിന്നുള്ള എംപിയായിരിക്കെ 2015-ല്‍ ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണിത്
ന്യൂദല്‍ഹി: മുന്‍പ് ആവശ്യപ്പെട്ടിരുന്ന കാര്യമാണ് ഇപ്പോള്‍ എതിര്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ സംസാരിക്കുന്ന പഴയ വീഡിയോ പങ്കുവച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം പരാമര്‍ശിച്ചാണ് അദ്ദേഹം വീഡിയോ ട്വീറ്റ് ചെയ്തത്. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ വിളകള്‍ നേരിട്ട് വിപണിയില്‍ വില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് വീഡിയോയില്‍ രാഹുല്‍ ഗാന്ധി പറയുന്നത്.
ഇപ്പോള്‍ നടക്കുന്ന കര്‍ഷ പ്രക്ഷോഭത്തില്‍ രാഹുല്‍ ഗാന്ധി രാഷ്ട്രീയം കളിക്കുകയാണെന്നും ജെ പി നദ്ദ ട്വിറ്ററില്‍ കുറിച്ചു. 'സംഭവിക്കുന്ന ഈ മാജിക്ക് എന്താണ് രാഹുൽ ജി. മുന്‍പ് ആവശ്യപ്പെട്ടിരുന്ന കാര്യത്തെ ഇപ്പോള്‍ എതിര്‍ക്കുന്നു. രാജ്യത്തിന്റെയോ കര്‍ഷകരുടെയോ താത്പര്യത്തിനായി താങ്കള്‍ക്ക് ചെയ്യാനൊന്നുമില്ല. താങ്കള്‍ക്ക് രാഷ്ട്രീയം കളിച്ചേ മതിയാകൂ. താങ്കളുടെ നിര്‍ഭാഗ്യവശാല്‍ താങ്കളുടെ കാപട്യം നടക്കില്ല. രാജ്യത്തെ ജനങ്ങളും കര്‍ഷകരും താങ്കളുടെ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്'- ട്വീറ്റില്‍ പറയുന്നു.
Twitter tweet: https://twitter.com/JPNadda/status/1343096775427686400
അമേഠിയലില്‍നിന്നുള്ള എംപിയായിരിക്കെ 2015-ല്‍ ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണിത്.. ഉരുളക്കിഴങ്ങ് രണ്ടുരൂപയ്ക്ക് കര്‍ഷകര്‍ വില്ക്കുമ്പോള് പത്തുരൂപയ്ക്ക് വില്‍ക്കുന്ന ഉരുളക്കിഴങ്ങ് ഉപ്പേരി പായ്ക്കറ്റിന് പിന്നിലെ മാജിക് വിശദീകരിക്കാന്‍ യുപിയിലേക്കുള്ള സന്ദര്‍ശനത്തിനിടെ ഒരു കര്ഷകന് ആവശ്യപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി വീഡിയോയില്‍ പറയുന്നു.
എന്താണിതിന് കാരണമെന്ന് രാഹുല്‍ ഗാന്ധി തിരക്കിയപ്പോള്‍ ഫാക്ടറി വളരെ ദൂരെയാണെന്നും കര്‍ഷകര്‍ക്ക് വിളകള്‍ അവിടെ നേരിട്ട് വില്‍ക്കാനായാല്‍ ഇടനിലക്കാരുടെ കൈകളിലേക്ക് പോകാതെ മുഴുവന്‍ പൈസയും അവര്‍ക്ക് ലഭിക്കുമെന്നും കര്ഷകന് പറഞ്ഞതായി അദ്ദേം വീഡിയോയില്‍ പറയുന്നു. അമേഠിയിലെ ഫുഡ് പാര്‍ക്ക് പ്രോജക്ട് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിന് പ്രേരണയായതെന്ത് എന്നതിനെക്കുറിച്ചായിരുന്നു രാഹുല്‍ ഗാന്ധി വിശദീകരിച്ചത്.
സ്വകാര്യവ്യക്തിക്ക് വിളകള്‍ നേരിട്ട് വില്ക്കാന് പുതിയ കാര്‍ഷിക നിയമം കര്‍ഷകരെ അനുവദിക്കുന്നുണ്ട്. ഈ നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷക സംഘടനകളെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പിന്തുണയ്ക്കുന്നത്.
'ബിക് ഗയേ ഹോ തും'; വാര്‍ത്താസമ്മേളനത്തിനിടെ നിയന്ത്രണംവിട്ട് അഖിലേഷ് യാദവ്, ചൊടിപ്പിച്ചത് എസ്പി നേതാവിനെക്കുറിച്ചുള്ള ചോദ്യം
കേരളം പുതു ചരിത്രമെഴുതി; പണിമുടക്ക് ദിനം കെഎസ്ആര്‍ടിസിലെ 60ശതമാനം ബസുകളും നിരത്തിലിറക്കി ബിഎംഎസ്; ആശ്രയമായത് പതിനായിരക്കണക്കിന് യാത്രികര്‍ക്ക്
ഇന്ന് 2938 പേര്‍ക്ക് കൊറോണ; 2657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3512 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4226 ആയി
തിരുവിതാംകൂര്‍ ദേവസ്വത്തില്‍ പുതിയ കമ്മിഷ്ണറെ നിയമിക്കാം; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി അനുമതി നല്കി
പരസ്യമായി തന്തയ്ക്കു വിളിച്ച കോന്നി എംഎല്‍എ ജെനീഷിന്റെ കരണത്തടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ്; കള്ളം പ്രചരിപ്പിക്കുന്നിന് ഒരു മര്യാദ വേണ്ടേ എന്ന് മറുപടി
പ്രതിരോധ കുത്തിവെടുപ്പ് എടുത്തതില്‍ അഭിമാനം: വാക്സിന് സ്വീകരിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ നതാഷ പൂനെവാല
വിജയ യാത്രയെ വരവേല്‍ക്കാനൊരുങ്ങി കരുനാഗപ്പള്ളി
എഴുകോണ്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നു
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ട്വിറ്റര്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയില്‍ ;ട്വിറ്ററിന്റെ പോളിസി മേധാവി മഹിമാ കൗളിന്റെ രാജി വ്യക്തിപരമായ കാരണങ്ങളാലെന്ന്
യുപിയില്‍ സ്ഫോടനം നടത്താന്‍ പദ്ധതി; കേരളത്തില്‍ നിന്നെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍; ആയുധങ്ങള്‍ പിടിച്ചെടുത്തെന്ന് യുപി എഡിജി
സച്ചിന്റെ കട്ടൗട്ടില്‍ കരിഓയില്‍ ഒഴിച്ച കേരളത്തിലെ കോണ്‍ഗ്രസ് തെമ്മാടികള്‍ 130 കോടി പേരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന് ശ്രീശാന്ത്
അഞ്ച് കോടി തന്നാല്‍ മോദിയെ വിധിക്കാം, ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍
അമേരിക്കന്‍ സൈന്യം ഇന്ത്യയില്‍; പാക്കിസ്ഥാന് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തോടൊപ്പം യുദ്ധ അഭ്യാസം; ഭാരതവുമായുള്ള ബന്ധം ശക്തമാക്കി ബൈഡന്
മോദി സര്‍ക്കാരിനെതിരെ കാര്ഷികബില്ലിനെക്കുറിച്ച് നുണപ്രചരണവുമായി സമരജീവി യോഗേന്ദ്രയാദവും എന്‍ഡിടിവിയും