login
ചൊവ്വയെ കാണാനും പഠിക്കാനും പെര്‍സിവിയറന്‍സ് ഇന്നു യാത്ര തിരിക്കും; ലാന്‍ഡ് ചെയ്യുക ഏഴു മാസങ്ങള്‍ക്ക് ശേഷം 2021 ഫെബ്രുവരിയില്‍

ഹെലികോപ്റ്റര്‍ സംവിധാനം ഒരുക്കിയിരിക്കുന്ന പെര്‍സിവിയറന്‍സിന് കൂടുതല്‍ മേഖലകളെ പരിശോധിക്കാന്‍ സാധിക്കുമെന്നാണ് നാസ പറയുന്ന മറ്റൊരു സവിശേഷത.

ലണ്ടന്‍:  നാസയുടെ ചൊവ്വാ പര്യവേഷണ പേടകം പെര്‍സിവിയറന്‍സ്  ഇന്നു വെകിട്ട് ഇന്ത്യന്‍ സമയം അഞ്ചു മണിക്ക്  യാത്ര തിരിക്കും. എട്ടു മാസക്കാലം നീണ്ടു നില്‍ക്കുന്ന പര്യവേഷണത്തിനിടയില്‍ ചൊവ്വയെ കാണാനും കേള്‍ക്കാനുമുള്ള കാമറകളും മൈക്രോഫോണുകളും പെര്‍സിവിയറന്‍സ് എന്ന റോവറില്‍  ഇത്തവണ  ഘടിപ്പിച്ചിട്ടുണ്ട്. നാസയുടെ അറ്റ്‌ലസ് -വി റോക്കറ്റാണ്  പെര്‍സിവിയറന്‍സിനെ ഭ്രമണ പഥത്തില്‍ എത്തിക്കുക. ആണവ ശക്തിയാലാണ് പെര്‍സെവറന്‍സ് ഇന്ന് വിക്ഷേപിക്കപ്പെടുന്നത്. ചൊവ്വയിലേക്കുള്ള ഏറ്റവും വലിയ വിക്ഷേപണം 2012ല്‍ നടത്തിയ ശേഷമുള്ള സുപ്രധാന മുന്നേറ്റമാണിതെന്നും നാസ അറിയിച്ചു. ചൊവ്വയിലെ ജീവന്റെ സാന്നിധ്യം, ജീവിക്കാന്‍ സാധിക്കുന്ന കൃത്രിമ സംവിധാനം ഒരുക്കല്‍, ചൊവ്വയുടെ പ്രതലങ്ങളുടെ പഠനം, കാലാവസ്ഥാ എന്നിവയുടെ പഠനം നടക്കും. ഏറ്റവും വലിയ പ്രത്യേകത ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നും ഓക്സിജന്‍ വേര്‍തിരിക്കാനുള്ള ഉപകരണങ്ങളും പെര്‍സിവിയറന്‍സലൊരുക്കിയിരിക്കുന്നു എന്നതാണ്.

ഹെലികോപ്റ്റര്‍ സംവിധാനം ഒരുക്കിയിരിക്കുന്ന പെര്‍സിവിയറന്‍സിന്  കൂടുതല്‍ മേഖലകളെ പരിശോധിക്കാന്‍ സാധിക്കുമെന്നാണ് നാസ പറയുന്ന മറ്റൊരു സവിശേഷത. 2031ലേക്കുള്ള ചൊവ്വയിലേക്കുള്ള പ്രധാനപ്പെട്ട ബഹിരാകാശ യാത്രയ്ക്ക് മുന്നോടിയായിട്ടാണ് നാസയുടെ പെര്‍സിവിയറന്‍സ്  പുറപ്പെടുന്നത്. വന്‍ പ്രതീക്ഷകളോടെയാണ് ചൊവ്വ പര്യവേഷണ ദൗത്യത്തെ നാസ കാണുന്നത്.ഏഴ് മാസത്തെ യാത്രക്കൊടുവില്‍ 2021 ഫെബ്രുവരിയില്‍ ചൊവ്വയിലെ ജസീറോ ക്രേറ്ററില്‍ ലാന്‍ഡ് ചെയ്യുന്ന രീതിയിലാണ് യാത്ര പദ്ധതി. യുഎഇയുടേയും ചൈനയുടേയും പേടകങ്ങള്‍ ഇതേ ദൗത്യവുമായി യാത്രയിലാണ്.

 

 

 

 

 

 

comment

LATEST NEWS


പെട്ടിമുടി ദുരന്തം: 16 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരിച്ചവരുടെ എണ്ണം 42 ആയി, അവശേഷിക്കുന്നവര്‍ക്കായി തെരച്ചിലില്‍


രണ്ട് ജില്ലകള്‍ക്ക് ഉറക്കമില്ലാത്ത രാത്രി


അയോധ്യ ക്ഷേത്രത്തിന് തറക്കല്ലിട്ടതില്‍ പ്രതിഷേധം; സ്വാതന്ത്ര്യദിന ആഘോഷം അലങ്കോലപ്പെടുത്താനും ആഹ്വാനം; പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ


പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യതൊഴിലാളികള്‍ പുറപ്പെട്ടു; പുറപ്പെടാന്‍ സജ്ജരായി അഞ്ച് വള്ളങ്ങള്‍ കൂടി


ജില്ലയില്‍ ഇന്നലെ 41 പേര്‍ക്ക് കോവിഡ്, 30 പേര്‍ക്ക് സമ്പര്‍ക്കം വഴി; 38 പേര്‍ക്ക് രോഗമുക്തി


അനധികൃത വയല്‍നികത്തല്‍; ശ്രീനാരായണപുരത്തെ മുപ്പതോളം വീടുകളില്‍ വെള്ളം കയറിയെന്ന് പരാതി


കൊറോണ വിലക്കുകള്‍ ലംഘിച്ച് വെള്ളപ്പൊക്കം ആഘോഷിച്ച് പാലാ ബിഷപ്പും വൈദികരും; നീന്തിത്തുടിക്കാനിറിങ്ങിയത് സംസ്ഥാന പാതയില്‍; വിമര്‍ശനവുമായി വിശ്വാസികള്‍


കേരളത്തെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടം: കോഴിക്കോട് ജില്ലയില്‍ ഒന്‍പത് മരണം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.