പാലക്കാട്: വിദ്യാദർശൻ പദ്ധതി പ്രകാരം പാലക്കാട് റവന്യൂ ജില്ലയിലെ ദിവ്യംഗരായ പത്ത് കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകി ദേശീയ സേവാഭാരതി . ഓസ്ട്രേലിയായിലെ സംസ്കൃതി പെർത് സേവാ വിഭാഗവുമായി ചേർന്നാണ് ഫോൺ നൽകിയത്.
മണ്ണാര്‍ക്കാട് ഘണ്ഡിൽ കാഞ്ഞിരപ്പുഴ മണ്ഡലത്തിലെ വിയ്യക്കുറിശിയിൽ പ്രവർത്തിക്കുന്ന ഫെയ്ത്ത് ഇന്ത്യ സ്പെഷ്യൽ സ്കൂളിലെ 10 കുട്ടികള്‍ക്കാണ് മൊബൈല്‍ ഫോണ്‍ നല്‍കിയത്. പ്രസ്തുത പരിപാടി രാഷ്ട്രീയ സ്വയം സേവക സംഘം മണ്ണാര്‍ക്കാട് ഘണ്ഡ് കാര്യവാഹ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഫെയ്ത്ത് ഇന്ത്യ സ്കൂൾ കോർഡിനേറ്റർ ബാലചന്ദ്രന് മാസ്റ്റര്‍ സ്വാഗതവും പ്രധാനാധ്യാപിക രാജലക്ഷ്മി അധ്യക്ഷതയും വഹിച്ചു.
സേവാ ഭാരതി ജില്ലാ സെക്രട്ടറി പ്രമോദ് സേവാ സന്ദേശം നൽകി. ജില്ലാ ഘടകം അംഗം ആശംസയും ജില്ലാ സംഘാടന സെക്രട്ടറി വിഷ്ണു, ജില്ലാ ജോയിന്റ് സെക്രട്ടറി ശിവറാംജി ഘണ്ഡ് സേവാ പ്രമുഖ് സുജിത്, ഫെയ്ത്ത് ഇന്ത്യ സെക്രട്ടറി രാമേട്ടൻ നന്ദിയും പ്രകടിപ്പിച്ചു. ശാന്തി മന്ത്രത്തോട് പരിപാടി സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: