ആറാംമാസം
ഓരില വേര്, കുറുന്തോട്ടി വേര്, മുരിങ്ങവേരിലെ തൊലി, ഞെരിഞ്ഞില്‍, ഇരട്ടി മധുരം, കുറുന്തോട്ടി വേര് ഇവ ഓരോന്നും 15 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100മില്ലിയെടുത്ത് 100 മില്ലി പശുവിന് പാലും ചേര്‍ത്ത് വീണ്ടും 100 മില്ലിയായി വറ്റിച്ച് അര സ്പൂണ്‍ ശര്‍ക്കരയും അര സ്പൂണ്‍ നെയ്യും ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിക്കുക.
ഏഴാം മാസം
കുറുന്തോട്ടി വേര്, താമരവളയം, ഉണക്കമുന്തിരി, ഇരട്ടിമധുരം, കൈമുത്തങ്ങ (മുത്തങ്ങയുടെ ഇലയോട് സാമ്യമുള്ള അഗ്രഭാഗത്ത് വെളുത്ത പൂക്കളോടു കൂടിയ ഔഷധച്ചെടിയാണ് കൈമുത്തങ്ങ. ഇതിന് കിഴങ്ങുകളില്ല. വേരുകളാണ് ഉപയോഗിക്കേണ്ടത്) എന്നിവ 15 ഗ്രാം വീതമെടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് അതില്‍ നിന്ന് 100 മില്ലിയെടുത്ത് 100 മില്ലി പശുവിന് പാലും ചേര്‍ത്ത് 100 മില്ലിയായി വറ്റിച്ച് അരസ്പൂണ്‍ ശര്‍ക്കരയും അര സ്പൂണ്‍ നെയ്യും ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിക്കുക.
എട്ടാം മാസം
വിളാങ്കായ്, കൂവളവേര്, ചെറുവഴുതന വേര്, കണ്ടങ്കാരി വേര്, കാട്ടുപടവലം, കുറുന്തോട്ടി വേര്, വെള്ളക്കരിമ്പ്, ചെറുവഴുതന വേര് ഇവ 15 ഗ്രാം വീതമെടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലിയെടുത്ത് 100 മില്ലി പശുവിന് പാലും ചേര്‍ത്ത് 100 മില്ലിയായി വറ്റിച്ച് അരസ്പൂണ്‍ ശര്‍ക്കരയും അരസ്പൂണ്‍ നെയ്യും ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: