login
ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍കൂട്ടിയുള്ള ശമ്പളം പ്രഖ്യാപിച്ച് ഒഡീഷ സര്‍ക്കാര്‍; നാല് മാസത്തെ ശമ്പളം ഒരുമിച്ച് ലഭിക്കും

ഏപ്രില്‍ മാസത്തിലാകും ഈ നാല് മാസത്തെ ശമ്പളം ഒരുമിച്ച് നല്‍കുകയെന്നും മുഖ്യമന്ത്രി വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

ഭുവനേശ്വര്‍: കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രോഗത്തെ പ്രതിരോധിക്കാനും മറ്റും അക്ഷീണം പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക്.  

സംസ്ഥാനത്തെ ഡോക്ടര്‍മാര്‍, വൈദ്യ സഹായികള്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നാല് മാസത്തെ മുന്‍കൂര്‍ ശമ്പളം നല്‍കുമെന്നാണ് നവീന്‍ പട്‌നായിക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഏപ്രില്‍, മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ ശബളമാകും ഇവര്‍ക്ക് മുന്‍കൂട്ടി ലഭിക്കുക. ഏപ്രില്‍ മാസത്തിലാകും ഈ നാല് മാസത്തെ ശമ്പളം ഒരുമിച്ച് നല്‍കുകയെന്നും മുഖ്യമന്ത്രി വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. ഡോക്ടര്‍മാരുടേയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടേയും അക്ഷീണ പ്രവര്‍ത്തനത്തിന്റെ ബഹുമാനാര്‍ത്ഥം കൈകൂപ്പി സംസാരിക്കുന്നുവെന്നാണ് പട്‌നായിക് വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയത്. ജനങ്ങളോടുള്ള അവരുടെ നിസ്വാര്‍ത്ഥ സേവനത്തെ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.  

നിങ്ങളോടും നിങ്ങളുടെ കുടുംബത്തോടുമൊപ്പം ഞാനും സംസ്ഥാനത്തെ മുഴുവന്‍ ജനതയുമുണ്ടെന്നും ആത്മാര്‍ത്ഥതയോടെയുള്ള പ്രവര്‍ത്തനം തുടരാനും നിങ്ങളുടെ ഉത്സാഹത്തോടെയുള്ള പ്രവര്‍ത്തനത്തെ സല്യൂട്ട് ചെയ്യുന്നുവെന്നും നവീന്‍ കൂട്ടിച്ചേര്‍ത്തു.

comment

LATEST NEWS


കൊറോണ പിടിച്ച് മരയ്ക്കാറും ബിലാലും; അഞ്ചു ചിത്രങ്ങളുടെ ഭാവി ഇങ്ങനെ


മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ പീറ്റര്‍ വാക്കര്‍ അന്തരിച്ചു;ക്രിക്കറ്റ് ലോകത്തിന് തീര നഷ്ടമെന്ന് ഗ്ലാമോര്‍ഗന്‍ ക്രിക്കറ്റ് ചെയര്‍മാന്‍ ഗാരെത്ത് വില്യംസ്


കോവിഡ് കാലത്തെ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമായി ഡോ. രജിത് കുമാര്‍ വീണ്ടും മിനിസ്‌ക്രീന്‍ പരിപാടിയില്‍; വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഇന്ന് മുതല്‍


വാരഫലം (ഏപ്രില്‍ 5 മുതല്‍ 11 വരെ)


മനോരമ വാര്‍ത്ത ചതിച്ചു; കൊറോണ കാലത്ത് കുത്തിത്തിരിപ്പുണ്ടാക്കാന്‍ പാക്കിസ്ഥാനെ അഭിനന്ദിച്ച എം.ബി. രാജേഷിന് അമളി പിണഞ്ഞത് ഇങ്ങനെ


റേഷന്‍ കടയിലേക്കു നടന്നു പോയി അരി വാങ്ങിയ മണിയന്‍ പിള്ള രാജു ഭക്ഷ്യധാന്യകിറ്റ് പാവങ്ങള്‍ക്കായി വിട്ടുനല്‍കി മാതൃകയായി


സര്‍ക്കാരിന് ബദലായി സിപിഎം നേതാവിന്റെ സ്വകാര്യ അടുക്കള, കുറവിലങ്ങാട്ട് വിവാദം പുകയുന്നു


മാതൃക കാട്ടി കേന്ദ്രസര്‍ക്കാര്‍; പ്രധാനമന്ത്രിയുടേയും മന്ത്രിമാരുടേയും എംപിമാരുടേയും അടക്കം ശമ്പളം ഒരു വര്‍ഷത്തേക്ക് വെട്ടിക്കുറച്ചു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.