മലിനജലത്തിന് മുതല്‍ സൈബര്‍ ബുള്ളിയിങിന് വരെ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് വ്യത്യസ്തമായ പരിഹാരങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗീതാഞ്ജലിക്ക് കിഡ് ഓഫ് ദി ഇയര്‍ പുരസ്ക്കാരം
ന്യൂയോര്‍ക്ക്: പതിനഞ്ചുകാരിയായ ഇന്ത്യന്‍അമേരിക്കന്‍ ഗീതാഞ്ജലി റാവുവിനെ ടൈം മാഗസിന് ഈ വര്‍ഷത്തെ ആദ്യത്തെ കിഡ് ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തു. ഗീതാഞ്ജലി യുവ ശാസ്ത്രഞ്ജയാണ്. ടൈം മാഗസിന്റെ ആദ്യത്തെ കിഡ് ഓഫ് ദ ഇയര്‍ ആയി 5,000 ത്തിലധികം നോമിനികളില്‍ നിന്നാണ് റാവുവിനെ തിരഞ്ഞെടുത്തത്.
മലിനജലത്തിന് മുതല്‍ സൈബര്‍ ബുള്ളിയിങിന് വരെ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് വ്യത്യസ്തമായ പരിഹാരങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗീതാഞ്ജലിക്ക് കിഡ് ഓഫ് ദി ഇയര്‍ പുരസ്ക്കാരം ലഭിച്ചത്. അമേരിക്കയിലെ കൊളറോഡയിലാണ് ഗീതാഞ്ജലി താമസിക്കുന്നത്.
'രണ്ടാം ക്ലാസ്സിലോ മൂന്നാം ക്ലാസിലോ പഠിക്കുമ്പോള്‍, സാമൂഹ്യമാറ്റം സൃഷ്ടിക്കാന്‍ ശാസ്ത്രവും സാങ്കേതികവിദ്യയും എങ്ങനെ ഉപയോഗിക്കാമെന്ന് ചിന്തിച്ചു തുടങ്ങി. ഡെന്‍വര്‍ വാട്ടര്‍ ക്വാളിറ്റി റിസര്‍ച്ച് ലാബില്‍ കാര്‍ബണ്‍ നാനോട്യൂബ് സെന്‍സര്‍ സാങ്കേതികവിദ്യയെക്കുറിച്ച് ഗവേഷണം നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ തനിക്ക് 10 വയസ്സായിരുന്നു' ഗീതാഞ്ജലി പറഞ്ഞു.
'നമ്മള് ഇപ്പോള്‍ കോവിഡ് മഹാമാരിയെ നേരിടുകയാണ്. അതേസമയത്ത് തന്നെ മനുഷ്യാവകാശ പ്രശ്നങ്ങളും കാലാവസ്ഥ വ്യതിയാനവുംനമുക്കിടയിലുള്ള പ്രശ്നങ്ങളാണ്. അതിനു നമ്മള് പരിഹാരം കാണണം. എന്നാല്‍ ഇവയെല്ലാം പരിഹരിക്കാനുള്ള വമ്പന്‍ കണ്ടുപിടിത്തങ്ങള്‍ നടത്തണമെന്നല്ല. ചപ്പുചവറുകള്‍ എടുത്തുകളയാനുള്ള ഒരു എളുപ്പമാര്‍ഗം വേണമെന്നാണ് നിങ്ങള്‍ക്ക് തോന്നുന്നതെങ്കില്‍ അത് കണ്ടെത്തുന്നതും പ്രധാനപ്പെട്ട കാര്യമാണ്. എത്ര ചെറിയ കാര്യമാണെങ്കിലും അതിന് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.' ഗീതാഞ്ജലി കൂട്ടിച്ചേര്‍ത്തു.
ലോകത്തിന്റെ ഫാര്‍മസിയായി ഭാരതം; കൊറോണ വാക്സിന് ആദ്യഘട്ടത്തില്‍ അയല്‍രാജ്യങ്ങള്‍ക്ക് സൗജന്യം; വിമാനങ്ങള്‍ തയാറാക്കി മോദി സര്‍ക്കാര്‍
സിപിഎം നേതാവും കോങ്ങാട്ട് എംഎല്‍എയുമായ കെ വി വിജയദാസ് അന്തരിച്ചു
7000 ഗ്രാമങ്ങളില്‍ ഗ്രാമീണ വൈദ്യുതീകരണം നടത്തി; 15 ലക്ഷം കിലോ വാട്ട് സൂര്യോര്‍ജ്ജം ഉല്പാദിപ്പിച്ചു; വോള്‍ട്ടാസിന് ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്
മെസിക്ക് ചുവപ്പ് കാര്‍ഡ്: ബാഴ്സയെ അട്ടിമറിച്ച അത്ലറ്റിക്കിന് സൂപ്പര്‍ കപ്പ്
'ആര്‍എസ്എസുകാര്‍ നില്‍ക്കുന്നത് രാജ്യതാല്പര്യത്തിന്; വളരെ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്നു'; സംഘടന വാഴത്തപ്പെടണമെന്ന് ജസ്റ്റിസ് കമാല്‍പാഷ
കര്‍ഷക സമരത്തിന് കാനഡയുടെ പിന്തുണ: ഖാലിസ്ഥാന്‍ വാദി വ്യവസായമന്ത്രിയുടെ രാജി ; പുറകെ അഴിമതിക്കഥകളും
ജാതിയില്ലാ വിളംബര മ്യൂസിയ നിര്‍മാണം തടഞ്ഞതില്‍ സര്‍ക്കാരിന് പുനര്‍ചിന്തന; ശിവഗിരി സംഭവത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചു; നടപടി ജന്മഭൂമി വാര്‍ത്തയില്‍
മമതയുടെ പ്രഖ്യാപനത്തിന് പിന്നാലെ അതേനാണയത്തില്‍ തിരിച്ചടിച്ച് സുവേന്ദു; 'അരലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്താനായില്ലെങ്കില്‍ രാഷ്ട്രീയം വിടും'
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ടൊറന്റോയില്‍ രാഷ്ട്രീയ അഭയം തേടിയ പാക്കിസ്ഥാനി ആക്ടിവിസ്റ്റ് മരിച്ച നിലയില്‍
മകളെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം നാടുവിട്ടു; ഒളിംപ്യൻ പിടിയിൽ
കോവിഡ് വാക്സിൻ സ്വീകരിച്ച നഴ്സ് ബോധരഹിതയായി വീണു, തളർന്ന് വീണത് വാർത്താസമ്മേളനത്തിനിടെ
ഒറിഗൺ തലസ്ഥാനത്ത് ലോക് ഡൗണിനെതിരെ പ്രതിഷേധം; ടിയർ ഗ്യാസ് പ്രയോഗം
പരാജയം സമ്മതിക്കാത്ത ട്രംപിന്റെ നിലപാട് ഖേദകരമെന്ന് മിറ്റ് റോംമ്നി
പെന്‍സില്‍വാനിയയിലെ ബൈഡന്റെ വിജയത്തെ ചോദ്യംചെയ്ത് ട്രംപ് വീണ്ടും സുപ്രീംകോടതിയില്‍