login
കിരീടാവകാശിയെ ഷോയിലൂടെ വിമര്‍ശിക്കരുത്; പകരം നെറ്റ്ഫ്ളിക്സിന് സൗദിയില്‍ 'പോണ്‍' സംപ്രേഷണം ചെയ്യാം; ട്വിറ്ററില്‍ കാന്‍സല്‍ ക്യാമ്പയിന്‍

മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷഗ്ജിയുടെ വധത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനെ കടന്നാക്രമിക്കുന്ന ഹസന്‍ മിന്‍ഹാജിന്റെ കോമഡി ഷോ അഭ്യര്‍ത്ഥനമാനിച്ച് നെറ്റ്ഫ്ലിക്സ് പിന്‍വലിച്ചിരുന്നു. ഇതിനു പകരമായ സൗദിയില്‍ 'ക്വീന്‍ ഐ', 'സെക്സ് എഡ്യൂക്കേഷന്‍', 'ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക്' തുടങ്ങിയ അശ്ലീല ഉള്ളടക്കമുള്ള ഷോകള്‍ സംപ്രേക്ഷണം ചെയ്യാന്‍ സൗദി സമ്മതിച്ചെന്ന് നെറ്റ്ഫ്ളിക്സ് സഹ സിഇഒ റീഡ് ഹാസ്റ്റിങ്സ് വ്യക്തമാക്കിയെന്നും മുസ്ലീം മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജിദ്ദ: സൗദി കിരീടാവകാശിയെ വിമര്‍ശിക്കുന്ന വീഡിയോ നീക്കം ചെയ്തതിന് പകരമായി അശ്ശീല ഉള്ളടക്കങ്ങള്‍ ഉള്ള ഷോകള്‍ സംപ്രേക്ഷണം ചെയ്യാന്‍ അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്. മുസ്ലീംമിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന 'പാട്രിയറ്റ് ആക്റ്റിന്റെ' എപ്പിസോഡ് നീക്കം ചെയ്തതിന് പ്രത്യുപകാരമായാണ് അശ്ലീല ഷോകള്‍ സംപ്രേക്ഷണം ചെയ്യാന്‍ അനുമതി നല്‍കിയതെന്ന് www.maeeshat.in റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം നെറ്റ്ഫ്ളിക്സും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.  

മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷഗ്ജിയുടെ വധത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനെ കടന്നാക്രമിക്കുന്ന ഹസന്‍ മിന്‍ഹാജിന്റെ കോമഡി ഷോ അഭ്യര്‍ത്ഥനമാനിച്ച് നെറ്റ്ഫ്ലിക്സ് പിന്‍വലിച്ചിരുന്നു.  ഇതിനു പകരമായ സൗദിയില്‍ 'ക്വീന്‍ ഐ', 'സെക്സ് എഡ്യൂക്കേഷന്‍', 'ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക്' തുടങ്ങിയ അശ്ലീല ഉള്ളടക്കമുള്ള ഷോകള്‍ സംപ്രേക്ഷണം ചെയ്യാന്‍ സൗദി സമ്മതിച്ചെന്ന് നെറ്റ്ഫ്ളിക്സ് സഹ സിഇഒ റീഡ് ഹാസ്റ്റിങ്സ് വ്യക്തമാക്കിയെന്നും മുസ്ലീം മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

അശ്ലീല സൈറ്റുകള്‍ക്ക് കര്‍ശന വിലക്കുള്ള രാജ്യമാണ് സൗദി. ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കുക.  എല്ലാ വിധത്തിലുള്ള പോണ്‍ സൈറ്റുകളും സൗദിയില്‍ നിരോധിച്ചതാണ്. ചില സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് മറ്റൊരു രാജ്യത്തെന്ന രീതിയില്‍ സൗദിയില്‍ പലരും അശ്ലീല സൈറ്റുകള്‍ തുറക്കുന്നത്. ഇതു കണ്ടെത്താന്‍ എളുപ്പത്തില്‍ കഴിയും. ഇത്തരത്തില്‍ പിടികൂടുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും വന്‍ തുക പിഴയും ലഭിക്കിക്കുക. ഇങ്ങനെയുള്ള നിയമം നിലനില്‍ക്കുമ്പോഴാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. ഇതിനെതിനെ കാന്‍സല്‍നെറ്റ്ഫ്‌ളിക്ക് ക്യാമ്പയില്‍ ട്വിറ്ററില്‍ നടക്കുന്നുണ്ട്.  

 

comment

LATEST NEWS


നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി


'961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല; സ്വിഫ്റ്റ് എന്ന കമ്പനി രൂപികരിക്കും'; കെഎസ്ആര്‍ടിസിക്ക് പുതിയ പാക്കേജ്


പാര്‍ലമെന്റ് പാസാക്കിയാല്‍ രാജ്യത്തിന്റെ നിയമം; മുന്നോക്ക സംവരണം കേന്ദ്രസര്‍ക്കാരിന്റേത്; പിണറായിയെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളെന്ന് വിജയരാഘവന്‍


ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; വാളയാറിലും പന്തളത്തും കാണുന്നത് പിണറായിയുടെ ദളിത് വിരുദ്ധതയെന്ന് ബിജെപി


'ഒറ്റക്കൊമ്പന്‍' സുരേഷ് ഗോപിയുടെ 250 സിനിമയ്ക്ക് പേരിട്ടു; ടൈറ്റില്‍ വീഡിയോ അവതരിപ്പിച്ച് 100 സിനിമ താരങ്ങള്‍; മാസ് തിരിച്ചുവരവ്


കൊറോണ ടെസ്റ്റുകള്‍ കേരളം കുത്തനെ കുറച്ചു; ഇന്ന് പരിശോധിച്ചത് 35,141 സാമ്പിളുകള്‍ മാത്രം; 4287 പേര്‍ക്ക് രോഗബാധ; 682 ഹോട്ട് സ്പോട്ടുകള്‍


അമല മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യം എടുത്തു


പുതു തലമുറയില്‍ സേവനമനോഭാവം സൃഷ്ടിക്കല്‍ മാതൃശക്തിയുടെ കടമ; സേവാഭാരതിയുടെ മാതൃ പ്രതിനിധി സമ്മേളനം ജെ. പ്രമീള ദേവി ഉദ്ഘാടനം ചെയ്തു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.