ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ പൂന്തോട്ടങ്ങള്‍ സംരക്ഷിക്കാന്‍ നൂതന സംവിധാനം. വിമാനത്താവളത്തില്‍ ഇതിനോടകം തന്നെ മനോഹരമായ പൂന്തോട്ടമാണ് പരിപാലിച്ചുവരുന്നത്.
പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ സ്ഥലത്തേക്ക് പൂന്തോട്ടം വ്യാപിപ്പിക്കാനും വൃക്ഷ തൈകള്‍ നടാനുമുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്.
100 ഏക്കര്‍ സ്ഥലത്ത് കാലാവസ്ഥ അനുസരിച്ച് ഓട്ടോമാറ്റിക്കായി വെള്ളം നനക്കാനുള്ള സംവിധാനം പരിസ്ഥിതി ദിനത്തില്‍ തുടക്കം കുറിച്ചു. മണ്ണിലെ ഈര്‍പ്പം, കാലാവസ്ഥ തുടങ്ങിയവ നിരീക്ഷിച്ച് ആവശ്യമായ വെള്ളം നനക്കുന്ന സംവിധാനമാണ് സ്ഥാപിച്ചത്.
മൊബൈല്‍ ഫോണിലെ ആപ്ലിക്കേഷന്‍ വഴിയാണ് ഇത് നിയന്ത്രിക്കുന്നത്. ഓട്ടോമാറ്റിക്ക് പമ്പ് സ്റ്റേഷന്, ഫില്‍റ്ററേഷന്‍ യൂനിറ്റ് തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. വെള്ളം പാഴാകുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: