login
ചാനലിന്റെ സോഷ്യല്‍ മീഡിയ പോളിസി ലംഘിച്ച് സിപിഎമ്മിനു വേണ്ടി ആഹ്ലാദപ്രകടനം; മൂന്നു മാധ്യമപ്രവര്‍ത്തകര്‍‍ക്കെതിരേ നടപടിയുമായി ന്യൂസ് 18

തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം നേടിയ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചും വ്യക്തമായ രാഷ്ട്രീയ ചായ് വോടെയും സോഷ്യല്‍ മീഡിയയില്‍ മൂവരും പ്രതികരിച്ചിരുന്നു. ഇത് ഏറെ ചര്‍ച്ചയായിരുന്നു.

തിരുവനന്തപുരം: ചാനലിന്റെ സോഷ്യല്‍ മീഡിയാ പോളിസി ലംഘിച്ച് അമിതമായ രാഷ്ട്രീയ പ്രതികരണം നടത്തിയതിനു മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ നടപടി സ്വീകരിച്ച് ന്യൂസ് 18. മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍മീഡിയയില്‍ ഇടതുപക്ഷ അനുഭാവം പുലര്‍ത്തുന്നവരുമായ എസ്. ലല്ലു, സനീഷ് ഇളയടത്ത്, അപര്‍ണ കുറുപ്പ് എന്നിവരാണ് നടപടി നേരിട്ടത്. ഒരാഴ്ച കാലത്തക്ക് ശമ്പളം കട്ട് ചെയ്യുകയും വാര്‍ത്താ, പരിപാടി അവതരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയുമായിരുന്നു. ഇവര്‍ നടപടി നേരിട്ട് തിരികെ ജോലിയില്‍ പ്രവേശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം നേടിയ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചും വ്യക്തമായ രാഷ്ട്രീയ ചായ് വോടെയും സോഷ്യല്‍ മീഡിയയില്‍ മൂവരും പ്രതികരിച്ചിരുന്നു. ഇത് ഏറെ ചര്‍ച്ചയായിരുന്നു.  

സനീഷ് ഫെയ്സ് ബുക്കിലും അപര്‍ണ്ണ ട്വിറ്ററിലും ഇട്ട പോസ്റ്റുകളാണ് നടപടിക്ക് ആധാരം. ലല്ലുവും ഫെയ്സ് ബുക്കില്‍ രാഷ്ട്രീയം പറഞ്ഞതാണ് വിനയായത്. ഇത് ശ്രദ്ധയില്‍ പെട്ട ന്യൂസ് 18 കേരളയുടെ മാനേജ്മെന്റ് നടപടി എടുക്കുകയായിരുന്നു. അംബാനിയുടെ ന്യൂസ് 18 ഗ്രൂപ്പാണ് ഈ ചാനല്‍ നടത്തുന്നത്.നേരത്തെ പല മാധ്യമ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയിലൂടെ രാഷ്ട്രീയം പറയുന്നത് വിവാദമായിരുന്നു. അവതാരകരും മറ്റ് മാധ്യമ പ്രവര്‍ത്തകരും പക്ഷം പിടിച്ച് രാഷ്ട്രീയം പറയുന്നത് ചാനലിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ചാനല്‍ വിലയിരുത്തിയിരുന്നു. ഇടതുപക്ഷ മുഖം ഒഴിവാക്കി കേരളത്തില്‍ നിഷ്പക്ഷ ചാനല്‍ എന്ന തരത്തിലേക്ക് മാറണമെന്ന് മാനേജ്മെന്റ് ആഗ്രഹിച്ചിരുന്നു. ഇതിന് വേണ്ടി ആരും സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ പക്ഷം പിടിക്കരുതെന്ന ആവശ്യം മാനേജ്മെന്റ് മുമ്പോട്ട് വച്ചിരുന്നു. എല്ലാ ജീവനക്കാര്‍ക്കും സര്‍ക്കുലറും നല്‍കി. ഇത് ലംഘിച്ചതിനാണ് ഇപ്പോഴത്തെ നടപടി. മാധ്യമപ്രവര്‍ത്തകരില്‍ ഒരാളുടെ ട്വീറ്റാണ് ദേശീയ മാനേജ്മെന്റിന്റെ ശ്രദ്ധയില്‍ പെട്ടത്. രാഷ്ട്രീയം പറയുന്ന ഈ ട്വീറ്റ് ചാനലിന്റെ തലപ്പത്തുള്ള രാഹുല്‍ ജോഷിയെ ആരോ ടാഗ് ചെയ്യുകയായിരുന്നു. ഇതോടെ ചാനലിന്റെ സോഷ്യല്‍ മീഡിയ പോളിസിയില്‍ ലംഘനമുണ്ടായെന്ന് അവര്‍ക്ക് മനസ്സിലായി. ഈ സാഹചര്യത്തിലാണ് നടപടി എടുത്തത്.  

 

 

 

 

comment

LATEST NEWS


കേരളത്തിന് വീണ്ടും കൊറോണ വാക്സിന്‍ അനുവദിച്ച് മോദി സര്‍ക്കാര്‍; രണ്ടാം ഘട്ടത്തില്‍ നല്‍കിയത 3,60500 ഡോസ് മരുന്ന്; വിമാനങ്ങളില്‍ നാളെ വാക്‌സിന്‍ എത്തും


73 വര്‍ഷത്തിനിടെ ആദ്യമായി താംത ഗ്രാമത്തില്‍ വൈദ്യുതി; കശ്മീര്‍ മലമുകളിലെ ഗ്രാമങ്ങളിലേക്കും വൈദ്യുതിയെത്തിച്ച് മോദി സര്‍ക്കാര്‍; എതിരേറ്റ് ജനങ്ങള്‍


'പോലീസ് ഒപ്പം നടക്കുന്നില്ല; ഡ്യൂട്ടി ഒഴിവാക്കാന്‍ പലരും ശ്രമിക്കുന്നു'; ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ച ബിന്ദു അമ്മിണി പോലീസിനെതിരെ രംഗത്ത്


സിഎസ്ബി ബാങ്കിന് 175.5 കോടി രൂപ അറ്റാദായം


റഹ്മാന്‍ വീണ്ടും നായകനാകുന്നു; 'സമാറ' ഇന്‍വെസ്റ്റ്‌റിഗേഷന്‍ ത്രില്ലര്‍; കശ്മീരില്‍ ചിത്രീകരണം തുടങ്ങി


'ഈ വിജയം ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യം'; ഓസ്‌ട്രേലിയയില്‍ ചരിത്രമെഴുതി ടെസ്റ്റ് പരമ്പര നേടിയ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി


പ്രോട്ടോകോള്‍ ഓഫീസിലെ തീപിടുത്ത അട്ടിമറി; കെ സുരേന്ദ്രനെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ പിണറായി സര്‍ക്കാര്‍ പിരിച്ചുവിട്ടു


ജെഇഇ, നീറ്റ്: ഈ വര്‍ഷവും സിലബസുകള്‍ക്ക് മാറ്റമില്ല; ജെഇഇ മെയിനായി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് വേണം എന്ന നിബന്ധന നീക്കി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.